സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം. പങ്ക് ചേരുക
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്വെയറുകള് അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
ജിനേഷിന്റെ ലേഖനങ്ങളുടെയും , ജിനേഷിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം - A Logbook of an Observer - ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍, വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. കൂടുതല്‍ വിവരങ്ങള്‍
ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2013 (GSoC 2013)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , GSoC 2013 താള് കാണുക
ViBGYOR Film Collectiveന്റെ പ്രതിമാസ സ്ക്രീനിങ്ങിന്റെ ഭാഗമായി ജൂലൈ 30, ചൊവ്വാഴ്ച, വൈകീട്ട് 6.30 ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഗുണ്ടര്‍ട്ടിനെപ്പറ്റിയുള്ള Gundert-The man, The Language (2012) ഡോക്യുമെന്ററി സ്ക്രീനിങ്ങ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങുമായിച്ചേര്‍ന്ന് സംഘടിപ്പിക്കുന്നു. കൂടുതല്‍
ഡെബിയന്റെ ഏഴാം പതിപ്പായ വീസിയുടെ റിലീസ് പാര്‍ട്ടി മേയ് 5നു്, തിരുവന്തപുരത്തെ SPACEല്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് സന്നദ്ധപ്രവര്‍ത്തകരുടെ വാര്‍ഷിക സമ്മേളനം സമ്മേളനം സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ കുറ്റിപ്പുറം MES കോളേജില്‍ വച്ച് നടന്നു. കൂടുതല്‍ ഓര്‍മ്മകളില്‍ ജിനേഷ് , SMC കൂട്ടായ്മ
ഗ്നോം 3.4 റിലീസ് പാര്‍ട്ടി ഏപ്രില്‍ 7ന് MES എഞ്ചിനീയങ് കോളേജ്, കുറ്റിപ്പുറത്ത് നടന്നു. കൂടുതല്‍ വിവരങ്ങള്‍
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്ന മലയാളം ഫോണ്ടുകളുടെ അഞ്ചാം പതിപ്പ് പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍
കെ.ഡി.ഇ 4.7 ന്റെ പരിഭാഷ പുരോഗമിക്കുന്നു. താങ്കള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരാം. കൂടുതല്‍ വിവരങ്ങള്‍
MES കോളേജും സിക്സ്വെയര് ടെക്നോളജീസും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയും MES-FSUG,S@IT എന്നിവയുടെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്വെയര് വികസന ക്യാമ്പ് കുറ്റിപ്പുറത്ത് ഫെബ്രുവരി 27നു് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍
രണ്ടാമത്തെ മലയാളം-ഫ്യുവല്‍ ക്യാമ്പ്, ഫെബ്രുവരി 22, 23 തീയതികളില്‍ കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് കോളേജില്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍
ഫോസ് മീറ്റിനോടനുബന്ധിച്ചു് ഫെബ്രുവരി ആറിനു് മലയാളം-ഫ്യുവല്‍ ക്യാമ്പ് കോഴിക്കോടു് എന്‍ഐടിയില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒമ്പതാമത് ക്യാമ്പ് ഡിസംബര്‍ 3 ന് ആലുവയിലെ MES കോളേജ് മാറമ്പള്ളിയില്‍ വച്ച് നടന്നു.[കൂടുതല്‍ വിവരങ്ങള്‍]
വിദ്യാ അക്കാദമിയും സിക്സ്വെയര് ടെക്നോളജീസും സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെയും തൃശ്ശൂര്‍ സ്വതന്ത്രസോഫ്റ്റ്വെയര് യൂസര്‍ ഗ്രൂപ്പിന്റെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്വെയര് വികസന ക്യാമ്പ് തൃശ്ശൂരില്‍ നവംബര്‍ 29നു് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 2 ന് ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍
ഫയര്‍ഫോക്സ് വെബ് ബ്രൗസറിന്റെ 3.6.8 പതിപ്പ് മലയാളം വേര്‍ഷന്‍ ഔദ്യോഗികമായി പുറത്തിറങ്ങി !! കൂടുതല്‍ വിവരങ്ങള്‍ക്ക് പത്രക്കുറിപ്പ് കാണുക
കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. താങ്കള്‍ക്കും സഹായിക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള് കാണുക.
പൂനെയിലെ ശിബിരത്തിന്റെ തുടര്‍ച്ചയായി പയ്യന്സിനെ ദേവനാഗരി പഠിപ്പിയ്ക്കാനുള്ള ശ്രമം ഓഗസ്റ്റ് 22 നു് നടന്നു കൂടുതല്‍ വിവരങ്ങള്‍
പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂലൈ 10, 11 തിയ്യതികളില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍
കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജില്‍ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂണ്‍ 30 -ന് നടന്നു. കൂടുതല്‍ വിവരങ്ങള്‍
കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മേയ് 24,25 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
അങ്കമാലി ഫിസാറ്റിലെ ഐസ്ഫോസ് കോണ്‍ഫറന്‍സില്‍ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഏപ്രില്‍ 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
കോഴിക്കോടു് എന്‍ഐടിയില്‍ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ നമ്മളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍
ശില്പ പ്രൊജക്ട് : സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ഭാരതീയ ഭാഷാകമ്പ്യൂട്ടിങ്ങ് പ്രൊജക്ടുകള്‍ ഏകോപിപ്പിച്ചു് വിവിധ രീതികളില്‍ ഉപയോക്താക്കള്‍ക്കും സോഫ്റ്റ്വെയര് ഡെവലപ്പര്‍മാര്‍ക്കും എത്തിക്കാനുള്ള സംരംഭം.
ധ്വനി പ്രൊജക്ട് പതിനൊന്നു് ഭാഷകള്‍ പിന്തുണയ്ക്കുന്ന Text to Speech സംവിധാനം