Paralperu

From SMC Wiki

ഒരു വാക്കിന്റെ പരല്‍പേരു രീതിയിലുള്ള സംഖ്യ കണ്ടുപിടിയ്‌ക്കാന്‍ വേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍

പരല്‍‌പ്പേര്

ഭാരതീയശാസ്ത്രഗ്രന്ഥങ്ങളില്‍ സംഖ്യകളെ സൂചിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ്‌ പരല്‍പ്പേരു്. ദക്ഷിണഭാരതത്തില്‍, പ്രത്യേകിച്ചു കേരളത്തിലായിരുന്നു പരല്‍പ്പേരു് കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്നതു്. ക, ട, പ, യ എന്നീ അക്ഷരങ്ങള്‍ ഒന്നു് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ടു് കടപയാദി എന്നും അക്ഷരസംഖ്യ എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്.


രീതി

ഓരോ അക്ഷരവും 0 മുതല്‍ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.

1 2 3 4 5 6 7 8 9 0
ഴ, റ

മുതല്‍ വരെയുള്ള സ്വരങ്ങള്‍ തനിയേ നിന്നാല്‍ പൂജ്യത്തെ സൂചിപ്പിക്കുന്നു. വ്യഞ്ജനങ്ങള്‍ക്കു സ്വരത്തോടു ചേര്‍ന്നാലേ വിലയുള്ളൂ. ഏതു സ്വരത്തോടു ചേര്‍ന്നാലും ഒരേ വിലയാണു്. അര്‍ദ്ധാക്ഷരങ്ങള്‍ക്കും ചില്ലുകള്‍ക്കും അനുസ്വാരത്തിനും വിസര്‍ഗ്ഗത്തിനും വിലയില്ല. അതിനാല്‍ കൂട്ടക്ഷരങ്ങളിലെ അവസാനത്തെ വ്യഞ്ജനം മാത്രമേ നോക്കേണ്ടതുള്ളൂ. വാക്കുകളെ സംഖ്യകളാക്കുമ്പോള്‍ പ്രതിലോമമായി ഉപയോഗിക്കണം. അതായതു്, ഇടത്തു നിന്നു വലത്തോട്ടുള്ള അക്ഷരങ്ങള്‍ വലത്തു നിന്നു് ഇടത്തോട്ടുള്ള അക്കങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണമായി,

ക = 1 മ = 5 ഇ = 0 ക്ഷ = ഷ = 6 ശ്രീ = ര = 2 മ്യോ = യ = 1

വാക്കുകള്‍ വലത്തുനിന്നു് ഇടത്തോട്ടു് അക്കങ്ങളാക്കണം.

കമല = 351 (ക = 1, മ = 5, ല = 3) സ്വച്ഛന്ദം = 824 (വ = 4, ഛ = 2, ദ = 8 ) ചണ്ഡാംശു = 536 (ച = 6, ഡ = 3, ശ = 5)

പരല്‍പ്പേര് സോഫ്റ്റ്‌വെയര്‍

500px|thumb|right|സന്തോഷ് തോട്ടിങ്ങല്‍ നിര്‍മിച്ച പരല്‍പ്പേര് സോഫ്റ്റ്‌വെയറിന്റെ സ്ക്രീന്‍ ഷോട്ട് ഒരു വാക്കിന്റെ പരല്‍പേരു രീതിയിലുള്ള സംഖ്യ കണ്ടുപിടിയ്‌ക്കാന്‍ വേണ്ടി നിലവില്‍ രണ്ട് സോഫ്റ്റ്‌വെയറുകളുണ്ട്. ഡെല്‍ഫിയില്‍ കെവിന്‍ എഴുതിയ സോഫ്റ്റ്‌വെയറും pygtk യില്‍ സന്തോഷ് തോട്ടിങ്ങല്‍ ഗ്നു/ലിനക്സിനുവേണ്ടി എഴുതിയ സോഫ്റ്റ്‌വെയറും.

പുറമേക്കുള്ള കണ്ണികള്‍

പിന്നില്‍ പ്രവര്‍ത്തിച്ചവര്‍

  • കെവിന്‍
  • സന്തോഷ് തോട്ടിങ്ങല്‍