Gundert Film Screening

From SMC Wiki

ViBGYOR Film Collectiveന്റെ പ്രതിമാസ സ്ക്രീനിങ്ങിന്റെ ഭാഗമായി നാളെ നടക്കുന്ന ഗുണ്ടര്‍ട്ടിനെപ്പറ്റിയുള്ള ഡോക്യുമെന്ററി സ്ക്രീനിങ്ങ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങുമായിച്ചേര്‍ന്നാണു് സംഘടിപ്പിക്കുന്നതു് . തൃശ്ശൂരിലും പരിസരത്തും ഉള്ളവരെ കഴിയുന്നത്ര അറിയിക്കുക. പങ്കെടുക്കുക

ഡോക്യുമെന്ററി പ്രദര്‍ശനം

ജൂലൈ 30, ചൊവ്വാഴ്ച, വൈകീട്ട് 6.30 ന്

സാഹിത്യഅക്കാദമി വൈലോപ്പിള്ളി ഹാള്‍

Gundert

The man, The Language

2012/25 mints/English,Malayalam

Script and Direction:

Sanju Surendran

മലയാളഭാഷയ്ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മ്മന്‍ ഭാഷാപണ്ഡിതനായിരുന്ന ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ(1814-1893) ജീവിതത്തിലേക്കും ആ കാലഘട്ടത്തിലേക്കുമുള്ള അന്വേഷണാത്മകമായ യാത്രയാണ് ഈ ഡോക്യുമെന്ററി. പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു് സംവിധാനത്തില്‍ ബിരുദമെടുത്ത തൃശൂര്‍ സ്വദേശിയായ സഞ്ജു സുരേന്ദ്രനാണ് ഫിലിം ഡിവിഷനുവേണ്ടി സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്.


175 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയിലേക്കു വന്ന ഗുണ്ടര്‍ട്ട് ഇന്ത്യയിലെ പല ഭാഷകളും പഠിക്കുകയും ഇന്ത്യന്‍ ചരിത്രത്തിനും ഭാഷയ്ക്കും സംസ്‌കാരത്തിനും മഹത്തായ സംഭാവന നല്‍കുകയും ചെയ്തു. ഗുണ്ടര്‍ട്ടിന്റെ മലയാളം വ്യാകരണം, മലയാളം-ഇംഗ്ലീഷ് ഡിഷ്ണറി എന്നിവ നമ്മുടെ ഭാഷയ്ക്ക് ലഭിച്ച സുപ്രധാനമായ സംഭാവനയായിരുന്നു. ബൈബിള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും മലയാളത്തില്‍ ആദ്യമായി ആനുകാലികം പ്രസിദ്ധീകരിക്കുകയും ചെയ്തതും അദ്ദേഹമായിരുന്നു. നോബല്‍ സമ്മാനിതനായ നോവലിസ്റ്റായ ഹെര്‍മ്മന്‍ ഹെസ്സെ ഗുണ്ടര്‍ട്ടിന്റെ ചെറുമകനായിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശനത്തിനുശേഷം വിനോദ് ചന്ദ്രന്‍, പി. രണ്‍ജിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നു.


വിബ്ജിയോര്‍ ഫിലിം കളക്ടീവ്,

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്