സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം. പങ്ക് ചേരുക
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്വെയറുകള് അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. നിങ്ങള്‍ക്കും സഹായിയ്ക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള് കാണുക
പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂലൈ 10, 11 തിയ്യതികളില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍
കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജില്‍ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂണ്‍ 30 -ന് നടന്നു. കൂടുതല്‍ വിവരങ്ങള്‍
കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മേയ് 24,25 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
അങ്കമാലി ഫിസാറ്റിലെ ഐസ്ഫോസ് കോണ്‍ഫറന്‍സില്‍ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഏപ്രില്‍ 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാര്‍ച്ച് 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാര്‍ച്ച് 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
കോഴിക്കോടു് എന്‍ഐടിയില്‍ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ നമ്മളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍
പ്രാദേശികവത്കരിക്കപ്പെട്ട അപ്ലിക്കേഷനുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഓരോ അപ്ലിക്കേഷന്റെയും വിശകലനം ആരംഭിച്ചിരിക്കുന്നു. http://groups.google.com/group/smc-discuss കാണുക.