<fontembed font="Meera" ></fontembed> Want to edit in malayalam? See [[help]] for setting up malayalam fonts, input and rendering
Reading Problems? View this page in <fontembed font="Meera" ></fontembed>, <fontembed font="Rachana" ></fontembed> Want to edit in malayalam? See [[help]] for setting up malayalam fonts, input and rendering
'''സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം. '''
'''സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം. '''
Revision as of 17:08, 23 July 2010
Reading Problems? View this page in <fontembed font="Meera" ></fontembed>, <fontembed font="Rachana" ></fontembed> Want to edit in malayalam? See help for setting up malayalam fonts, input and rendering
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം.
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 2 ന് ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വച്ച് സംഘടിപ്പിച്ചു.കൂടുതല്‍ വിവരങ്ങള്‍
ഫയര്‍ഫോക്സ് വെബ് ബ്രൗസറിന്റെ 3.6.8 പതിപ്പ് മലയാളം വേര്‍ഷന്‍ ഔദ്യോഗികമായി പുറത്തിറങ്ങി !! കൂടുതല്‍ വിവരങ്ങള്‍ക്ക് പത്രക്കുറിപ്പ് കാണുക
കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. നിങ്ങള്‍ക്കും സഹായിയ്ക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള്‍ കാണുക
പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂലൈ 10, 11 തിയ്യതികളില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍
കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജില്‍ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂണ്‍ 30 -ന് നടന്നു. കൂടുതല്‍ വിവരങ്ങള്‍
കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മേയ് 24,25 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
അങ്കമാലി ഫിസാറ്റിലെ ഐസ്‌ഫോസ് കോണ്‍ഫറന്‍സില്‍ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഏപ്രില്‍ 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാര്‍ച്ച് 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാര്‍ച്ച് 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
കോഴിക്കോടു് എന്‍ഐടിയില്‍ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ നമ്മളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍
പ്രാദേശികവത്കരിക്കപ്പെട്ട അപ്ലിക്കേഷനുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഓരോ അപ്ലിക്കേഷന്റെയും വിശകലനം ആരംഭിച്ചിരിക്കുന്നു. http://groups.google.com/group/smc-discuss കാണുക.
ലിപ്യന്തരണത്തിലൂടെ(Transliteration) വളരെ എളുപ്പത്തില്‍ മലയാളത്തില്‍ എഴുതാനുള്ള സോഫ്റ്റ്‌വെയര്‍. മിക്ക ഗ്നു/ലിനക്സ് വിതരണങ്ങളിലും ഇപ്പോള്‍ ലഭ്യമാണു്. കൂടുതല്‍ വിവരങ്ങള്‍: സ്വനലേഖ
മൊഴി ലിപ്യന്തരണ സമ്പ്രദായമനുസരിച്ചുള്ള നിവേശക രീതി. m17n-db യുടെ കൂടെ ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍: മൊഴി
ലളിതമായ കളികളിലൂടെ ഇന്‍സ്ക്രിപ്റ്റ് ടൈപ്പിങ്ങ് പരിശീലിക്കാനുള്ള സോഫ്റ്റ്‌വെയര്‍. മലയാളം മാത്രമല്ല, മറ്റു പലഭാഷകളിലും ഉപയോഗിക്കാം. 2007 ല്‍ ഗുഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രൊജക്ടിന്റെ ഭാഗമായി വികസിപ്പിച്ചതു്.
ഭാരതീയ ഭാഷകള്‍ക്കായുള്ള സംഭാഷണ സംശ്ലേഷണ സോഫ്റ്റ്‌വെയര്‍(Speech synthesizer). മലയാളം കൂടാതെ മൊത്തം 11 ഭാഷകള്‍ പിന്തുണയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കു്: ധ്വനി
ചാത്തന്‍സ് ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള, പയ്യന്‍സ് (Payyans) പ്രോഗ്രാമിനു വേണ്ടിയുള്ള ഒരു GUI ഉപാധിയാണ്. ചാത്തന്‍സ് ആന്തരികമായി പയ്യന്സിനെ ഉപയോഗിച്ചാണ് ആസ്കി<->യൂണിക്കോഡ് പരിവര്‍ത്തനം ചെയ്യുന്നത്. ആസ്കി ഫയലുകളെ യൂണിക്കോഡിലേക്ക് മാറ്റാനോ തിരിച്ചോ പയ്യന്സിനെ നേരിട്ടുപയോഗിക്കുന്നതിന് CLI (Command Line Interface) ആശ്രയിക്കേണ്ടതുണ്ട്. CLI ഉപയോഗിക്കാന്‍ താല്പര്യമില്ലെങ്കില് എളുപ്പത്തിനു വേണ്ടി ചാത്തന്‍സ് ഉപയോഗിക്കാം.
"mlCaptcha അഥവാ മലയാളം കാപ്ച, പൂര്‍ണ്ണമായും മലയാളം യുണീകോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാവാചക പരിശോധനാ സംവിധാനമാണിത്."
mlCaptcha നിര്‍മ്മിക്കുന്ന സുരക്ഷാവാചകങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തി, വെബ് ഫോമുകളിലും മറ്റുമുള്ള സ്പാമുകളുടെ കടന്നുകയറ്റങ്ങളെ തീര്‍ത്തും പ്രതിരോധിക്കാന്‍ കഴിയും.
മലയാളം പഴഞ്ചൊല്ലുകള്‍ ഉള്ള ഫോര്‍ച്യൂണ്‍ ഡാറ്റാബേസ്
"fortune is a simple program that displays a random message from a
database of quotations."
മലയാളം പഴഞ്ചൊല്ലുകള്‍ ഉള്ള ഒരു ഡാറ്റാബേസാണു് നമ്മള് ഉണ്ടാക്കിയിരിക്കുന്നതു്.