We are in the process of migrating all pages from our old wiki to this. Please help...!
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം.
thumb|400px|എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്വെയറുകള് മലയാളം മാത്രമറിയാവുന്നവര്‍ക്കു് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു് കൂടി പ്രവര്‍ത്തിയ്ക്കുന്ന ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ സംഘമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
|
നിങ്ങള്‍ക്കെങ്ങനെ ഈ സംരഭത്തെ സഹായിക്കാം?
ഗ്നോം 2.26 ന്റെ മലയാള പ്രാദേശികവത്കരണം ആരംഭിച്ചിരിയ്ക്കുന്നു. 100% പൂര്‍ണ്ണമാക്കാനുള്ള ഈ സംരംഭത്തില്‍ പങ്കാളികളാവുക...!!!
വിശദവിവരങ്ങള്‍ ഇവിടെ
സംരംഭങ്ങള്‍
കെ.ഡി.ഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രാദേശികവത്കരണ സംരംഭം.
കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള് കാണുക
ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രാദേശികവത്കരണ സംരംഭം.
ഗ്നോം 2.26 മാര്‍ച്ച് പകുതിയില്‍ ...
80% പൂര്‍ത്തിയായില്ലെങ്കില്‍ മലയാളത്തിന്റെ ഔദ്യോഗിക പിന്തുണ നഷ്ടമാകും...
ഇന്നു് തന്നെ പരിഭാഷ തുടങ്ങൂ...
ഡെബിയന്‍ മലയാളം - ഡെബിയന്‍ പ്രവര്ത്തകസംവിധാനത്തിന്റെ ഇന്സ്റ്റളേഷനും ക്രമീകരണവും മലയാളത്തില്‍ ലഭ്യമാക്കാന്‍
ഗ്നു.ഓര്‍ഗ്ഗ് വെബ്താളുകളുടെ പ്രാദേശികവത്കരണമാണു് ഈ സംരംഭത്തിന്റെ ലക്ഷ്യം
- WWW-ML
- തര്‍ജ്ജമ ചെയ്ത, ലേഖനങ്ങള്‍ പുസ്തക രൂപത്തില്‍ "സ്വാതന്ത്ര്യം സോഫ്റ്റ്വെയര് സമൂഹം" എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നു.
ഫെഡോറ ഗ്നു/ലിനക്സ് വിതരണത്തിന്റെ ഇന്സ്റ്റളേഷനും ക്രമീകരണവും മലയാളത്തിലാക്കാന്‍
പ്രശസ്ത സ്വതന്ത്ര വെബ് ബ്രൌസറായ ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രാദേശികവത്കരണ സംരംഭം
ഫയര്‍ഫോക്സ് 3.1 മലയാളത്തില്‍ ലഭ്യമാവും!!!
പ്രശസ്ത ഓഫീസ് പാക്കേജ് ആയ ഓപ്പണ്‍ ഓഫീസ് മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രാദേശികവത്കരണ സംരംഭം
നിവേശകരീതികള്‍ Input Methods
|
ഭാരതീയ ഭാഷകള്‍ക്കെല്ലാം പൊതുവായുള്ള ഒരു നിവേശകരീതി. കൂടുതല്‍ വിവരങ്ങള്‍ക്കു്:
ഇന്‍സ്ക്രിപ്റ്റ്
- ശബ്ദാത്മക കീബോര്‍ഡ് വിന്യാസം (XKB)
- വികസിപ്പിച്ചതു് : ജിനേഷ്
- ലളിത
ലിപ്യന്തരണത്തിലൂടെ(Transliteration) വളരെ എളുപ്പത്തില്‍ മലയാളത്തില്‍ എഴുതാനുള്ള സോഫ്റ്റ്വെയര്. മിക്ക ഗ്നു/ലിനക്സ് വിതരണങ്ങളിലും ഇപ്പോള്‍ ലഭ്യമാണു്. കൂടുതല്‍ വിവരങ്ങള്‍: സ്വനലേഖ
മൊഴി ലിപ്യന്തരണ സമ്പ്രദായമനുസരിച്ചുള്ള നിവേശക രീതി. m17n-db യുടെ കൂടെ ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍: മൊഴി
ലളിതമായ കളികളിലൂടെ ഇന്‍സ്ക്രിപ്റ്റ് ടൈപ്പിങ്ങ് പരിശീലിക്കാനുള്ള സോഫ്റ്റ്വെയര്. മലയാളം മാത്രമല്ല, മറ്റു പലഭാഷകളിലും ഉപയോഗിക്കാം. 2007 ല്‍ ഗുഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രൊജക്ടിന്റെ ഭാഗമായി വികസിപ്പിച്ചതു്.
കൂടുതല്‍ വിവരങ്ങള്‍:ടക്സ് ടൈപ്പ്
സംഭാഷണോപാധികള്‍ Speech Tools
|
ഭാരതീയ ഭാഷകള്‍ക്കായുള്ള സംഭാഷണ സംശ്ലേഷണ സോഫ്റ്റ്വെയര്(Speech synthesizer). മലയാളം കൂടാതെ മൊത്തം 11 ഭാഷകള്‍ പിന്തുണയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കു്:
ധ്വനി
പയ്യന്‍സ് ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ളാ ഒരു പ്രോഗ്രാമാണു്. ഫോണ്ടു് ഡിപ്പന്റന്‍സി വളരെക്കുറച്ചുകൊണ്ടു് ലളിതമായ ഒരു മാപ്പിങ്ങ് ഫയലിന്റെ സഹായത്തോടെ ടെക്സ്റ്റ്, പീഡിഎഫ് എന്നീ ഫോര്‍മാറ്റുകളില്‍ ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ ഇതു് യൂണിക്കോഡിലേയ്ക്കാക്കുന്നു. യൂണിക്കോഡിലുള്ള ഫയലുകളെ ആസ്കി ഫോണ്ടുകള്‍ക്കു ചേര്‍ന്ന രൂപത്തിലാക്കാനും പയ്യന്‍സ് ഉപയോഗിക്കാം
ചാത്തന്‍സ് ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള, പയ്യന്‍സ് (
Payyans) പ്രോഗ്രാമിനു വേണ്ടിയുള്ള ഒരു GUI ഉപാധിയാണ്. ചാത്തന്‍സ് ആന്തരികമായി പയ്യന്സിനെ ഉപയോഗിച്ചാണ് ആസ്കി<->യൂണിക്കോഡ് പരിവര്‍ത്തനം ചെയ്യുന്നത്. ആസ്കി ഫയലുകളെ യൂണിക്കോഡിലേക്ക് മാറ്റാനോ തിരിച്ചോ പയ്യന്സിനെ നേരിട്ടുപയോഗിക്കുന്നതിന് CLI (Command Line Interface) ആശ്രയിക്കേണ്ടതുണ്ട്. CLI ഉപയോഗിക്കാന്‍ താല്പര്യമില്ലെങ്കില് എളുപ്പത്തിനു വേണ്ടി ചാത്തന്‍സ് ഉപയോഗിക്കാം.
മലയാളവാക്കുകളിലെ അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കാനും തിരുത്താനുള്ള സ്പെല്ചെക്കര്. ഗ്നു ആസ്പെല്, ഹണ്‍സ്പെല്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതു്.
മലയാള വാചകത്തിലെ അക്ഷരങ്ങളെ ഉച്ചാരണഘടങ്ങളായി(Syllables) വേര്‍തിരിക്കാനുള്ള പ്രോഗ്രാം.
പരല്പേരു് എന്ന സൂത്രമുപയോഗിച്ചെഴുതിയ സംഖ്യകളെ തിരിച്ചു് സംഖ്യകളാക്കാനുള്ള പ്രോഗ്രാം
വെബ്താളുകളിലെ മലയാളം(മറ്റു ഭാഷകളും ഹൈഫനേറ്റ് ചെയ്യാനുള്ള ജാവസ്ക്രിപ്റ്റ്
വെബ് പേജുകളിലെ ആണവച്ചില്ലുകളെ യുണിക്കോഡ് 5.0-യിലേക്ക് മാറ്റി വായിക്കാന്‍ സഹായിക്കുന്ന ഫയര്‍ഫോക്സ് പ്ളഗിന്‍.
mlCaptcha - മലയാളം യുണീകോഡ് കാപ്ച
"mlCaptcha അഥവാ മലയാളം കാപ്ച, പൂര്‍ണ്ണമായും മലയാളം യുണീകോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാവാചക പരിശോധനാ സംവിധാനമാണിത്."
mlCaptcha നിര്‍മ്മിക്കുന്ന സുരക്ഷാവാചകങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തി, വെബ് ഫോമുകളിലും മറ്റുമുള്ള സ്പാമുകളുടെ കടന്നുകയറ്റങ്ങളെ തീര്‍ത്തും പ്രതിരോധിക്കാന്‍ കഴിയും.
മലയാളം പഴഞ്ചൊല്ലുകള്‍ ഉള്ള ഫോര്‍ച്യൂണ്‍ ഡാറ്റാബേസ്
"fortune is a simple program that displays a random message from a
database of quotations."
മലയാളം പഴഞ്ചൊല്ലുകള്‍ ഉള്ള ഒരു ഡാറ്റാബേസാണു് നമ്മള് ഉണ്ടാക്കിയിരിക്കുന്നതു്.
സോഫ്റ്റ്വെയര് സംഭരണികള്‍ Software Repos
|
ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രാദേശികവത്കരണ സംരംഭം.
ഗ്നോം 2.26 മാര്‍ച്ച് പകുതിയില്‍ ...
80% പൂര്‍ത്തിയായില്ലെങ്കില്‍ മലയാളത്തിന്റെ ഔദ്യോഗിക പിന്തുണ നഷ്ടമാകും...
ഇന്നു് തന്നെ പരിഭാഷ തുടങ്ങൂ...
കെ.ഡി.ഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രാദേശികവത്കരണ സംരംഭം.
കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള് കാണുക
കെ.ഡി.ഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രാദേശികവത്കരണ സംരംഭം.
കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള് കാണുക
ഗവേഷണം
- മലയാളം NLP- ഗവേഷണാവശ്യങ്ങള്‍ക്കായി ഉള്ള പ്രവര്‍ത്തനങ്ങള്‍
പ്രധാന പ്രശ്നങ്ങള്‍
#
ഡെബിയന്‍ ഗ്നു/ലിനക്സ് മലയാളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പിന്തുണ കൂട്ടിച്ചേര്‍ത്തു.
- ധ്വനി ടെക്സ്റ്റ്-ടൂ-സ്വീച്ച് എഞ്ചിനില്‍ മലയാളം പിന്തുണ ചേര്‍ത്തു.
- ഗൂഗിള്‍ കോഡിന്റെ വേനലില്‍ പങ്കെടുക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു.
- ഗ്നു അസ്പെല്‍ സ്പെല്‍ ചെക്കറില്‍ മലയാളം പിന്തുണ ചേര്‍ത്തു.
- സ്വനലേഖ എന്ന ശബ്ദാത്മക നിവേശകരീതി കൂടി സ്കിമ്മില്‍ കൂട്ടിച്ചേര്‍ത്തു.
- ലളിത എന്ന ശബ്ദാത്മക നിവേശകരീതി കീബോര്‍ഡ് വിന്യാസം ചേര്‍ത്തു.
- ടക്സ് ടൈപില്‍ പാംഗോ പിന്തുണ ചേര്‍ത്തു - ഇപ്പോള്‍ ടക്സ് ടൈപ് എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഉപയോഗിയ്ക്കാന്‍ പറ്റും.
- മലയാളത്തില്‍ ഡിജിറ്റല്‍ മഴ - പ്രശസ്തമായ മെട്രിക്സ് സിനിമയെ ആധാരമാക്കിയുള്ള സ്ക്രീന്‍സേവര്‍ മലയാളത്തില്‍ ലഭ്യമാക്കി
- ഗ്നോം മലയാളം - ഗ്നോം പണിയിടം(2.20) ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു.
- സപ്റ്റംബര്‍ 15ന് തൃശ്ശൂരില്‍ വച്ച് നടന്ന സോഫ്ട്വെയര് സ്വാതന്ത്ര്യദിനാഘോഷം മാധ്യമശ്രദ്ധ പിടിചചു പറ്റി.
- മീര മലയാളം തനതുലിപി അക്ഷരരൂപം പ്രകാശനം ചെയ്തു
- ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് മെന്റര്‍ സമ്മിറ്റ് പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായി സ്വ.മ.കയിലെ പ്രവീണ്‍ പങ്കടുത്തു
- സോഫ്റ്റ്വെയര് ചരിത്രത്തിലാദ്യമായി കെ.ഡി.ഇ 4.0 യുടെ പ്രസാധനക്കുറിപ്പ് മലയാളത്തിലിറക്കിക്കൊണ്ടു് കെ.ഡി.ഇ മലയാളം ടീം ചരിത്രം കുറിച്ചു
- ധ്വനി, ടക്സ് ടൈപ്പ് എന്നീ സംരംഭങ്ങള്‍ 2008 ലെ ഫോസ്സ് ഇന്ത്യ അവാര്‍ഡിനു് അര്‍ഹമായി
- സ്വനലേഖ സ്വനലേഖ എന്ന നിവേശകരീതി സ്കിം ഔദ്യോഗിക പാക്കേജിലേക്ക് ചേര്‍ക്കപ്പെട്ടു.
- ഗ്നോം 2.22 പതിപ്പില്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി അംഗീകരിക്കപ്പെട്ടു.
- കെ.ഡി.ഇ 4.1 ല്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്‍ക്കപ്പെട്ടു. പ്രസാധനക്കുറിപ്പും മലയാളത്തിലിറക്കി
അതിവേഗ പ്രാദേശികവത്കരണ യജ്ഞം
ഒത്തുചേരലുകള്‍
- സെപ്റ്റംബര്‍ 20 2008, സോഫ്റ്റ്വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2008: ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്‍സ്റ്റള്‍ ഫെസ്റ്റും
- ആഗസ്റ്റ് 9-10 2008, കെ ഡി ഇ റിലീസ് പാര്‍ട്ടി തിരുവനന്തപുരം
- ഏപ്രില്‍ 4-6 2008, ഫോസ്സ്മീറ്റ്, എന്‍. ഐ. ടി., കോഴിക്കോട്
- ഫെബ്രുവരി 9 2008, സ്പേസ്, തിരുവനന്തപുരം
- Foss.in/2007, Indian Institute of Science, ബംഗളൂരു. ഡിസംബര്‍ 4-8, 2007
- സോഫ്റ്റ്വെയറിലെ സ്വാതന്ത്ര്യ ദിനം, സെപ്റ്റംബര്‍ 14 - 15 2007, ചേംബര്‍ ഓഫ് കൊമേഴ്സ് ഹാള്‍, തൃശ്ശൂര്‍
- സെപ്റ്റംബര്‍ 1 2007, ഗീയ, തൃശ്ശൂര്‍
- ഏപ്രില്‍ 5 2007, പ്രവീണിന്റെ വീടു്, ബാംഗ്ലൂര്‍
- മാര്‍ച്ച് 18 2007, ഗീയ, തൃശ്ശൂര്‍
- മാര്‍ച്ച് 2-4 2007, എന്‍. ഐ. ടി., കോഴിക്കോട്
- ഡിസംബര്‍ 26 2006, ഗീയ, തൃശ്ശൂര്‍
- ഒക്ടോബര്‍ 1 2006, ഗീയ, തൃശ്ശൂര്‍
വിവരണങ്ങള്‍ Documentation
|
* സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ചും മലയാളം സോഫ്റ്റുവെയറുകളെക്കുറിച്ചുമുള്ള ഒരു
ചോദ്യോത്തരപംക്തി