സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം. പങ്ക് ചേരുക
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്വെയറുകൾ അടിസ്ഥാനമാക്കി കമ്പ്യൂട്ടറിൽ മലയാളം ഉപയോഗിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവർത്തിയ്ക്കുന്ന സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
പയ്യൻസുംചാത്തൻസും: ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടർ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ള ഒരു പ്രോഗ്രാമാണ് പയ്യൻസ്. പയ്യൻസിനുള്ള സമ്പർക്കമുഖമാണ് ചാത്തൻസ്
അക്ഷരത്തെറ്റ് പരിശോധന: ഗ്നു ആസ്പെൽ, ഹൺസ്പെൽ എന്നിവ അടിസ്ഥാനമാക്കിയ, മലയാളം സ്പെൽചെക്കർ
നിഘണ്ടു: ഡിക്റ്റ് പ്രോട്ടോക്കോൾ അനുസരിച്ച് നിർമ്മിച്ച ഇംഗ്ലീഷ് മലയാളം നിഘണ്ടു
അറിയിപ്പുകൾ
കെഡിഇ 4.5 ൽ മലയാളം തുടർന്നും ലഭ്യമാക്കാൻ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. നിങ്ങൾക്കും സഹായിയ്ക്കാം!! കൂടുതൽ വിവരങ്ങൾക്കും ഈ സംരംഭത്തിൽ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താൾ കാണുക
പാലക്കാട് ബിഗ് ബസാർ സ്കൂളിൽ (വലിയങ്ങാടി സ്ക്കൂളിൽ) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂലൈ 10, 11 തിയ്യതികളിൽ നടന്നു. കൂടുതൽ വിവരങ്ങൾ
കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജിൽ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂൺ 30 -ന് നടന്നു. കൂടുതൽ വിവരങ്ങൾ
കൊച്ചിയിലെ Free Learning Institute-ൽ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മേയ് 24,25 തിയ്യതികളിലായി നടന്നു. കൂടുതൽ വിവരങ്ങൾ
അങ്കമാലി ഫിസാറ്റിലെ ഐസ്ഫോസ് കോൺഫറൻസിൽ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഏപ്രിൽ 20, 21 തിയ്യതികളിലായി നടന്നു. കൂടുതൽ വിവരങ്ങൾ
തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസിൽ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാർച്ച് 27, 28 തിയ്യതികളിലായി നടന്നു. കൂടുതൽ വിവരങ്ങൾ
പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസിൽ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാർച്ച് 20, 21 തിയ്യതികളിലായി നടന്നു. കൂടുതൽ വിവരങ്ങൾ
കോഴിക്കോടു് ദേവഗിരി കോളേജിൽ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. കൂടുതൽ വിവരങ്ങൾ
കോഴിക്കോടു് എൻഐടിയിൽ വച്ചു് നടക്കുന്ന ഫോസ് മീറ്റിൽ നമ്മളും പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ
പ്രാദേശികവത്കരിക്കപ്പെട്ട അപ്ലിക്കേഷനുകളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ഓരോ അപ്ലിക്കേഷന്റെയും വിശകലനം ആരംഭിച്ചിരിക്കുന്നു. http://groups.google.com/group/smc-discuss കാണുക.