Localisation Camp/8 VAST: Difference between revisions

From SMC Wiki
m (Reverted edits by Uvijolele (talk) to last revision by 59.93.34.239)
 
(No difference)

Latest revision as of 12:16, 25 November 2010

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 1,2 തീയതികളില്‍ ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ വച്ച് സംഘടിപ്പിച്ചു.

കാര്യപരിപാടി

1 വെള്ളിയാഴ്ച

കോളേജിലെ FOSS ക്ലബ്‌ ഉല്‍ഘാടനവും മറ്റു പരിപാടികളും

2 ശനിയാഴ്ച

SMC ക്യാമ്പ്

രാവിലെ 09.00 മണി -രജിസ്ട്രേഷന്‍

രാവിലെ 09.30 മണി - സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്തുന്ന പ്രഭാഷണം, ചര്‍ച്ച

രാവിലെ 10.30 മണി - മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകള്‍,Unicode മലയാളം ഫോണ്ടുകള്‍ ,പരിഭാഷ ചെയ്യുനതിനു ഒരു ആമുഖം

രാവിലെ 11.30 മണി - SMC ലെ മറ്റു ഉപകരണങ്ങളും [ധ്വനി, ശാരിക,മലയാളം കാപ്ച,നിഘണ്ടു ,അക്ഷരത്തെറ്റ് പരിശോധന,ശില്‍പ്പ, പയ്യന്‍സും ചാത്തന്‍സും തുടങ്ങിയ ഉപകരങ്ങളെ പരിച്ചയപെടുതുന്നു]

ഉച്ചയ്ക്കു് 12:30 - 2:00 - ഉച്ചഭക്ഷണസമയം

ഉച്ചയ്ക്കു് 2.00 മണി - മലയാളം പരിഭാഷ ക്യാമ്പ്, ഓട്ടോ കറക്റ്റ്നു വേണ്ടിയുള്ള ഡാറ്റാബേസ് ശേഖരണം

വൈകീട്ട് 4 .30ഓടെ സമാപനം

സ്ഥലത്തെത്താന്‍:

കൂടുതല്‍ വിവരങ്ങള്‍ക്ക്,

മനോജ്‌ കെ - +91 9495513874 , സൂരജ് കേണോത്ത് - മൂന്ന് ഒന്‍പത്, മൂന്ന് അഞ്ച്, പതിനഞ്ച്, നാല്പത്തൊന്‍പത്.

പങ്കെടുക്കാന്‍ താല്പര്യം അറിയിച്ചവര്‍

1 ഋഷികേശ് കെ ബി | Hrishikesh K B , കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് മൂന്നാര്‍ | College of Engineering Munnar

2 Bruce Mathew, യൂ സി കോളേജ് , ആലൂവ


ക്യാമ്പിന്റെ വിശേഷങ്ങള്‍

വിദ്യയിലെ സ്വതന്ത്രസോഫ്റ്റ്​വെയര്‍ കൂട്ടയ്മയായ FOSSers of Vidya യുടെ ആഭിമുഖ്യത്തില്‍ 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്' ക്യാമ്പ് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ കോളേജില്‍ വച്ച് സംഘടിക്കപ്പെട്ടു.

ക്യാമ്പ് രാവിലെ 9.30ന് തന്നെ ആരംഭിച്ചു. യൂണീകോഡിന്‍റെ ആവശ്യകതയില്‍ തുടങ്ങി, സ്വതന്ത്ര ഭാഷാ കമ്പ്യൂട്ടിങ്ങിന്‍റെ പ്രാധാന്യത്തെ കുറിച്ച് വിശദമായി പ്രതിപാദിച്ച് കൊണ്ട് സൂരജ് കേണോത്ത് ഏകദിന ക്യാമ്പിന്‍റെ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. തുടര്‍ന്ന് മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകള്‍,Unicode മലയാളം ഫോണ്ടുകള്‍ എന്നിവ പരിചയപ്പെടുത്തുകയും ,പരിഭാഷ ചെയ്യുനതിനുള്ള ഒരു ആമുഖം നല്‍കുകയും ചെയ്തു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്‍റെ സജീവ പ്രവര്‍ത്തകനും വിദ്യയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ഹിരണ്‍ വേണുഗോപാല്‍ എസ് എം സി യിലെ ധ്വനി, ശാരിക,മലയാളം കാപ്ച,നിഘണ്ടു ,അക്ഷരത്തെറ്റ് പരിശോധന,പയ്യന്‍സും ചാത്തന്‍സും തുടങ്ങിയ ഉപകരങ്ങളേയും ശില്‍പ്പ പ്രൊജക്റ്റിന്‍റെ വിശദാംശങ്ങളും വളരെ സരസവും വിജ്ഞാനപ്രദവുമായ ശൈലിയില്‍ പരിചയപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ വളരെ ആവേശപൂര്‍വ്വം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ ഉള്‍ക്കൊണ്ടു.

ഉച്ചഭക്ഷണത്തിനു ശേഷം മലയാളം ഓട്ടോ കറക്ഷന്‍ പ്രൊജക്റ്റ്നു വേണ്ട ഡാറ്റാബേസ് ശേഖരണം നടന്നു. ഏതാണ്ട് നാനൂറോളം വാക്കുകള്‍ വിദ്യാര്‍ത്ഥികള്‍ ഡാറ്റാബേസിലേക്ക് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് FOSSers of VIDYA യുടെ ഭാവി പരിപാടികളുടെ ആസൂത്രണം നടന്നു. കോളേജില്‍ വച്ച് ഒരു സ്വതന്ത്രസോഫ്റ്റ്​വെയര്‍ ഉപയോഗിച്ച് നിര്‍മിച്ച സിനിമകളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കണമെന്നും തൃശ്ശൂരിലെ സ്വതന്ത്രസോഫ്റ്റ്​വെയര്‍ കൂട്ടായ്മയെ കൂടുതല്‍ സജീവമാക്കണമെന്നും കോളേജിലെ FOSSers ക്ലബ് പ്രവര്‍ത്തനം വിപുലമാക്കണമെന്നും ഉള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നു.

പൂര്‍ണമായും സ്വതന്ത്രസോഫ്റ്റ്​വെയര്‍ ഉപയോഗിച്ച് നിര്‍മിച്ച ' സിന്റല്‍' എന്ന ആനിമേഷന്‍ ഫിലിം പ്രദര്‍ശനത്തോടെ ക്യാമ്പിനു അവസാനമായി.

ചിത്രങ്ങള്‍

http://picasaweb.google.com/manojkmohanme03107/SMCCampVAST

പങ്കെടുത്തവര്‍

1 Hiran V, Ubiqurio Consultancy Cochin

2 Sooraj Kenoth, Zyxware Technologies

3 Kaushik M, CSE Dept VAST

4 Ranjith A.R, CSE S5, VAST

5 Mithun H, CSE S5, VAST

6 Vishnu Mohan, CSE S5,VAST

7 Unnikrishnan G, CSE S5, VAST

8 Deepak S, CSE S7, VAST

9 Sanjai K.C KUG-Cochin

10 Arjun K, PE S1-S2, VAST

11 Sarath Krishnan K, ME S1-S2, VAST

12 Midhun P.G, CSE S7, VAST

13 Levis Antony, CSE S7, VAST

14 Wilson C.J, CSE S7, VAST

15 Sreenath N, CSE S7, VAST

16 Swetha Ravi, CSE S7, VAST

17 Sujitha S, CSE S7, VAST

18 Shanija P, CSE S7, VAST

19 Neethu K.C, CSE S7, VAST

20 Sreejidh K.M, CSE S3, VAST

21 Arun Krishnan P, CSE S5, VAST

22 Surya T Rajan, CSE S3, VAST

23 Jeevana T Jose, MCA S4, VAST

24 Jeswin Saju, MCA S4, VAST

25 Jinesh P, MCA S4, VAST

26 Anoop S.M, MCA S4, VAST

27 Deepesh V.P, MCA S4, VAST

28 Arjun E.P, CSE S5, VAST

29 Sanker K.G, KSEB

30 Manoj K, ME S7, VAST

31 Nirmal E.P, SMC

32 Shali K.R, CSE Dept, VAST