Statement-Microsoft-Investment
Draft
ലോകത്തിലെ തന്നെ ഏറ്റവും വലിയ ശാസ്ത്ര പരീക്ഷണം ആണ് 'ദൈവ കണിക' എന്ന 'higgs boson' കണിക കണ്ടുപിടിക്കാന്‍ ഇടയായ "LHC experiments". ഈ ശാസ്ത്ര പരീക്ഷണത്തിനു വേണ്ടി ഉപയോഗിച്ചത് ഗ്നു/ലിനക്സ് operating system ആണ് [1]. ഇതില്‍ നിന്ന് തന്നെ ശാസ്ത്ര സമൂഹത്തിനു കൂടുതല്‍ ഉപയോഗപ്രദം ഗ്നു/ലിനക്സ് ആണെന്ന് മനസില്ലാക്കാന്‍ സാധിക്കുന്നതെ ഉള്ളു. വളര്‍ന്നു വരുന്ന നമ്മുടെ കുട്ടികള്‍ക്ക് ശാസ്ത്രാഭിരുച്ചി വികസിപ്പിച്ചെടുക്കാന്‍ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തന്നെയാണ് എന്തുക്കൊണ്ടും അഭികാമ്യം. സ്വതന്ത്ര സോഫ്റ്റ്‌വെയരിലൂടെ കുട്ടികള്‍ക്ക് ഒരു സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കാനും മനസിലാക്കാനും സാധിക്കും, എന്നാല്‍ ഒരു 'non-free' സോഫ്റ്റ്‌വെയറിലൂടെ ഇത് സാധ്യമല്ല, സ്വതന്ത്ര സോഫ്റ്റ്‌വെയെറില്‍ എന്തു മാറ്റം വരുത്താനും അത് ഇഷ്ടാനുസരണം ഉപയോഗിക്കുവാനും നമുക്ക് സാധിക്കുന്നു, അതേ സമയം 'non-free' സോഫ്റ്റ്‌വെയറില്‍ ഒരു മാറ്റം വരുത്താനും നമുക്ക് സാധിക്കില്ല. 'non-free' സോഫ്റ്റ്‌വെയെറിന്റെ 'source-code' ഒരിക്കലും നമ്മുക്ക് ലഭിക്കില്ല.
References
- [1] Linux Played a Crucial Role in Discovery of 'Higgs boson'Ubuntu Vibes 05 Jul 2012
Related Links
- കേരളത്തില്‍ നിക്ഷേപം: മൈക്രോസോഫ്റ്റ് പ്രതിനിധികളുമായി ചര്‍ച്ച മാതൃഭൂമി 03 Jul 2012