വാര്‍ഷികപൊതുപരിപാടി 2013/കൂടിയാലോചനകള്‍/പിജി സെന്റര്‍ ഓഗസ്റ്റ്28

From SMC Wiki
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.
പി.ജി സെന്ററില്‍ ചേര്‍ന്ന കൂടിയാലോചനായോഗം

വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ഉത്സാഹക്കമ്മിറ്റി മീറ്റിങ്ങ്, നാളെ (27/08/2013) തൃശ്ശൂര്‍ പിജി സെന്ററില്‍ വച്ച് കൂടുന്നു. മുടക്കുദിവസമായതിനാല്‍ ഏവരും പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

സ്ഥലം : പി.ജി.സെന്റര്‍, തൃശ്ശൂര്‍

സമയം: 03.30 PM

എത്തിച്ചേരാന്‍ : വടക്കേസ്റ്റാന്റില്‍ ഇറങ്ങി നടക്കാവുന്ന ദൂരമേ ഉള്ളൂ. KSRTC, Train ല്‍ വരുന്നവര്‍ സ്റ്റേഷനിലിറങ്ങി വടക്കേസ്റ്റാന്റിലേയ്ക്ക് ബസ്സ് പിടിയ്ക്കുകയോ ഓട്ടോയില്‍ വരുകയോ ചെയ്യുക. ജിയോ കോഡ് : 10.532001,76.213764

വഴി, സംശയമുണ്ടെങ്കില്‍ വിളിയ്ക്കാം : +൯൧ ൯൪൯൫൫൧൩൮൭൪

മിനിറ്റ്സ്

പങ്കെടുത്തവര്‍ - സൂരജ് കേണോത്ത്, മനോജ് കെ, ആര്‍ക്ക് അര്‍ജുന്‍, രഞ്ജിത് പി, പ്രവീണ്‍ എ, ഋഷികേശ് കെബി, നന്ദജ വര്‍മ്മ, ജതിന്‍, വിഷ്ണു പ്രകാശ്

1. എസ്എംസി ക്യാമ്പ് - ഘടന, ആളുകള്‍ (more clarity needed)

2. ഒക്ടോബര്‍ 13 - 5 മണി വരെ എജിഎം

3. 5.30 മുതല്‍ short films + documentary (Gundert - മറ്റുള്ളവ ഇനിയും തീരുമാനിയ്ക്കാനുണ്ടു്. മനോജും രഞ്ജിത്ത് മാഷും എം-സോണ്‍, നവചിത്ര എന്നിവരുമായി സംസാരിച്ചു് തീരുമാനിയ്ക്കും)

4. 14നു് 9.30 - കമ്പ്യൂട്ടറില്‍ ഹരിശ്രീ

5. ഉദ്ഘാടനം (ഉദ്ഘാടകന്‍ തീരുമാനമായില്ല)

6. ക്യാമ്പുകളുടെ ഉദ്ഘാടനം ഏകദേശ തീരുമാനം (കെ ജയകുമാര്‍, മലയാളം യൂണിവേഴ്സിറ്റി - നേരിട്ടോ സ്ട്രീം ചെയ്തോ പറ്റുമോന്നു് ശ്രമിയ്ക്കണം) എത്രയും വേഗം കോളേജുകളുമായി തീരുമാനിച്ചു് നടപ്പിലാക്കണം

7. ഉദ്ഘാടന ദിവസത്തെ മറ്റു് പരിപാടികള്‍ മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം, പ്രധാന വ്യക്തികള്‍, സംഘടനകള്‍, പ്രവര്‍ത്തനങ്ങള്‍ - മഹേഷ് മംഗലാട്ട്, അനിവര്‍ അരവിന്ദ്, വിമല്‍ ജോസഫ്

8. എക്സിബിഷന്‍ - ആന്‍ഡ്രോയിഡ്, വിക്കിപ്പീഡിയ, ബ്ലോഗിങ്ങ്, അച്ചടി (സ്ക്രൈബസ്, സീടെക്), ഫ്രീഡം ടോസ്റ്റര്‍ - ഫോണ്ടുകള്‍, മറ്റു് ടൂളുകള്‍, ഡിസ്ട്രിബ്യൂഷന്‍സ് പകര്‍ത്തിയെടുക്കാനുള്ള സംവിധാനം ഉണ്ടായിരിയ്ക്കണം.. 13 മുതല്‍ തയ്യാറാവണം

ചുമതല - നന്ദജ, ആര്‍ക്ക് അര്‍ജുന്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ സഹായം തേടാം)

9. ജിസോക് അവതരണങ്ങള്‍ - 3. പ്രധാന ഹാളില്‍ തന്നെ

10. സാങ്കേതികവിദ്യയുമായി അധികം ഇടപഴകാത്ത ശ്രോതാക്കളെ എങ്ങനെ പിടിച്ചിരുത്താം?

പാനല്‍ ചര്‍ച്ചകള്‍ - അവതരിപ്പിയ്ക്കേണ്ട വിഷയങ്ങള്‍ - സ്വകാര്യത (ഡയാസ്പൊറ), സ്വതന്ത്ര സംസ്കാരം (ചാമ്പ), മറ്റു് ഇന്ത്യന്‍ ഭാഷകളിലെ കമ്പ്യൂട്ടിങ്ങ് സ്ഥിതി, ഭാഷയും സംസ്കാരവും സമൂഹവും, മാധ്യമങ്ങളും മലയാളവും

  • ബോറടിപ്പിയ്ക്കരുതു്
  • കൂടുതല്‍ ചര്‍ച്ചവേണം (ഏതൊക്കെ വിഷയങ്ങള്‍ എങ്ങനെ വേണമെന്നു്)
  • സ്പെല്‍ചെക്ക് - മാധ്യമസുഹൃത്തുക്കള്‍ക്കു് പ്രധാനപ്പെട്ട വിഷയം
  • ആക്സസിബിളിറ്റി
  • പ്രാദേശികവത്കരണം

11. ക്യാമ്പുകളുടെ പ്രമേയങ്ങള്‍

ആരൊക്കെ വരും എന്നതടിസ്ഥാനമാക്കി പല പ്രമേയങ്ങള്‍

  • ആര്‍ക്ക് അര്‍ജുന്‍ - കല, യൂസബിളിറ്റി, ക്രിയേറ്റീവ് കോമണ്‍സ് തുടങ്ങിയ അനുമതികള്‍, ഇന്‍ങ്ക്സ്കേപ് പോലുള്ള ടൂളുകള്‍, ജോലി സാധ്യതകള്‍
  • ഇര്‍ഷാദ് - റൂബി ഓണ്‍ റെയില്‍സ്
  • നന്ദജ - റെണ്ടറിങ്ങ് (രജീഷിന്റെ സഹായം വേണ്ടി വരും)
  • ഋഷി - ശില്‍പ

സാധ്യതയുള്ള മറ്റുള്ളവര്‍ - ബാലു, ജിഷ്ണു, അനീഷ്, അഖിലന്‍, ശ്രീഹരി, ആദില്‍, പ്രസീദ, രാഹുല്‍, അബൂബക്കര്‍, സാദിഖ്, സുബിന്‍ സെബാസ്റ്റ്യന്‍, നളിന്‍, ശരത് ലക്ഷ്മണ്‍, ജൈസന്‍ നെടുമ്പാല/സജ്ജാദ് (ജിസ്, മാപ്പിങ്ങ്)

ചിത്രങ്ങള്‍