Localisation Camp/ML
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്
ലോകത്തിലൊരാള് ഉപയോഗിക്കുന്നത് ഇന്ഡിക്ക് ഭാഷയാണ്. എന്നാല്‍ ലോകത്തിലെ തൊണ്ണൂറ് ശതമാനം കമ്പ്യുട്ടര്‍ അപ്ലിക്കേഷനുകളും ഡിജിറ്റല്‍ അപ്ലിക്കേഷനുകളും ഇംഗ്ലീഷിലാണ്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ്.
- ഇവയില്‍ ഭൂരിഭാഗവും ജനിക്കുന്നത് ഇംഗ്ലിഷ് ഭാഷയിലാണ്.
- കുത്തക അവകാശങ്ങള്‍ വഴി പ്രാദേശിക ഭാഷകള്‍ക്ക് ഇതിലേക്ക് കടന്നു വരാനുള്ള അവസരം നിഷേധിക്കപ്പെടുന്നു.
സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനമാണ് ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ പ്രാദേശിക ഭാഷാ കമ്പ്യൂട്ടിങ്ങിനെ ഏറ്റവും കൂടുതല്‍ സഹായിച്ചത്. മലയാളത്തില്‍ ഒറ്റയ്കും കൂട്ടായും ഒരുപാട് പ്രാദേശിക ഭാഷാ കമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റുകള്‍ ഉണ്ടായിരുന്നു. ഇതില്‍ പ്രധാനവും പേരു കേട്ടതും രചന എന്ന പ്രൊജക്റ്റ് ആണ്. പക്ഷെ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആണ് ഇതില്‍ പൂര്‍ണ്ണമായും സ്വതന്ത്രമായ കാഴ്ചപ്പാടോടു കൂടി ഉണ്ടായ ഒരു പ്രസ്താനം. രണ്ടായിരത്തി ഒന്നില്‍. അന്ന് കോഴിക്കോട് എന്‍.ഐ.ടി. വിദ്യാര്‍ത്ഥിയായിരുന്ന ബൈജു ആണ് ഇതിന് തുടക്കമിട്ടത്.
പിന്നീട് പതുക്കെ നിര്‍ജ്ജീവതയിലേക്ക് നീങ്ങിയ ഇതിനെ പുനരുജ്ജീവിക്കാനായി രണ്ടായിരത്തി ആറോടുകൂടി ഒരു സംഘം ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങി. വെറും ഒരു വര്‍ഷം കൊണ്ട മലയാളത്തിനായി പതിനാല് ആപ്ലിക്കേഷനുകളാണ് ഇവര്‍ പുറത്തിറക്കിയത്. ഇന്ന് കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുന്ന മിക്കവരും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങില്‍ നിന്നുള്ള ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. പക്ഷേ ഇതിന്റെ വികസനം പിന്നിട് വീണ്ടും ഏതാനും പേരിലേക്ക് ഒതുങ്ങുന്ന അവസ്ഥയിലായി. പ്രസ്കാനത്തിന് കൂടുതല്‍ പരസ്യ പ്രചാരം ലഭിക്കാത്തതും ഇതിന്റെ വികസനത്തിന് മുന്നിട്ടിങ്ങിവരില് മിക്കവരും അവരുടെ ജോലിതിരക്കിപെട്ടു പോയതുമാണ് ഇതിനൊരു കാരണം.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ ഈ അവസ്ഥയില്‍ നിന്നും മാറ്റി, കൂടുതല്‍ വളണ്ടിയര്‍മാരെ സംഘടിപ്പിക്കുക, കൂടുതല്‍ പ്രചാരം നല്‍കുക തുടങ്ങിയ ഉദ്ദേശത്തോടു കൂടി തുടങ്ങിയ ഒരു പ്രൊജക്റ്റ് ആണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്. വിവിധ സ്ഥലങ്ങളില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട എന്തങ്കിലും ഒരു പരിപാടി സംഘടിപ്പിക്കുക എന്നാണ് ക്യാമ്പിന്റെ രീതി.
- കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു.
- പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാര്‍ച്ച് 20, 21 തിയ്യതികളിലായി നടന്നു.
- തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാര്‍ച്ച് 27, 28 തിയ്യതികളിലായി നടന്നു.
കൂടുതല്‍ വിവരങ്ങള്‍ http://wiki.smc.org.in-ല്‍ നിന്നും ലഭിക്കുന്നതാണ്.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യാക്കാര്‍ ഇപ്പൊഴും വളരെ പിന്നിലാണ്. ആക്സസിബിലിട്ടിയാണ് ഇതിനെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇതിന്റെ മൂന്ന് ഘടകങ്ങളാണ്, ആക്സസിബില്‍ ടെക്നോളജി, പ്രാദേശിക ഭാഷാ കമ്പ്യൂട്ടിങ്ങ്, പ്രാദേശികവല്കരണെം എന്നിവ. അതിനാല്‍ പ്രാദേശിക ഭാഷാ കമ്പ്യൂട്ടിങ്ങ് അങ്ങേ അറ്റം പ്രാധാന്യം ലഭിക്കേണ്ടുന്ന ഒന്നാണ്. കൂടാതെ ഇന്നലകളിലെ രേഖകള്‍ വരും തലമുറയ്കായി ശേഖരിക്കാനും സൂക്ഷിക്കാനും കമ്പ്യൂട്ടറിന്റെ സഹായം കൂടിയേ തീരൂ.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് നേരിടുന്ന പ്രധാന വെല്ലു വിളി ഓരോ സ്ഥലത്തും പറ്റിയ വേദി കണ്ടെത്തുക, അവിടെ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ്.