കൈപ്പുസ്തകം/മൊഴി

From SMC Wiki
Revision as of 13:29, 30 September 2013 by Balasankarc (talk | contribs) (Created page with "മലയാളം നിവേശകരീതികളിൽ ഏറെ മുൻപിൽ നിൽക്കുന്ന ഒരു രീതിയാണ് മൊഴി. ട...")
(diff) ← Older revision | Latest revision (diff) | Newer revision → (diff)

മലയാളം നിവേശകരീതികളിൽ ഏറെ മുൻപിൽ നിൽക്കുന്ന ഒരു രീതിയാണ് മൊഴി. ട്രാൻസ്‌ലിറ്ററേഷൻ, അഥവാ ലിപ്യന്തരണ രീതി അനുസരിക്കുന്ന മൊഴി, ഇംഗ്ലീഷ് ടൈപ്പിങ്ങ് അറിയാവുന്നവർക്ക് മലയാളം ചേർക്കൽ എളുപ്പമാകുന്നു. ഇംഗ്ലീഷിൽ എഴുതുന്നതിന്റെ തത്തുല്യമായ മലയാളമാണ് ഈ രീതിയിൽ സൃഷ്ടിക്കപ്പെടുക. ഉദാഹരണം ( aana => ആന, chEna => ചേന ). യൂണിക്കോഡ് രീതികൾ പ്രചാരത്തിലാവുന്നതിന് മുമ്പ് തന്നെ സിബു, കെവിൻ, പെരിങ്ങോടൻ എന്നിവരുടെ നേതൃത്വത്തിൽ നിർമ്മിച്ച വരമൊഴി എന്ന നിവേശക ടൂളിൽ ഉപയോഗിച്ചിരിക്കുന്ന വിന്യാസമാണ് മൊഴി. ഏറ്റവും പ്രചാരത്തിലുള്ള വിന്യാസവും മൊഴി തന്നെ.

മൊഴി സ്കീമിന്റെ ഒരു സഹായക ചിത്രം താഴെ കാണാം.


മൊഴി ഉപയോഗിക്കാൻ

൧. ഗ്നു/ലിനക്സ് സിസ്റ്റങ്ങളിൽ (ഡെബിയൻ, ഉബുണ്ടൂ, മിന്റ്)

  • ടെർമിനലിൽ പോയി

sudo apt-get install ibus-m17n എന്ന് കൊടുക്കുക.

  • അതിനു ശേഷം ടെർമിനലിൽ

ibus-setup എന്ന് കൊടുക്കുക. അപ്പോൾ താഴെ കാണുന്ന സന്ദേശം വരും . അവിടെ "Yes" അമർത്തുക

  • അപ്പോൾ, ഐബസ് ഡെമൺ തുടങ്ങി എന്നറിയിച്ചു കൊണ്ടുള്ള സന്ദേശം വരും. അവിടെ "Ok" അമർത്തുക

  • ഇനി വരുന്ന ജാലകത്തിൽ, "Input Method" എന്ന പാളി എടുക്കുക.

  • അവിടെ "Select an Input Method" എന്ന ബട്ടണിൽ അമർത്തി, മലയാളം കണ്ടുപിടിച്ച്, അതിലുള്ള മൊഴിയിൽ അമർത്തുക

  • എന്നിട്ട്, "Add" എന്ന ബട്ടണിൽ അമർത്തിയതിനു ശേഷം "Close" അമർത്തി സകലതിൽ നിന്നും പുറത്ത് കടക്കുക

  • ഇനി ഏതെങ്കിലും ഒരു ടെക്സ്റ്റ് വിൻഡോ ( ജിഎഡിറ്റ്, ലിബ്രെ ഓഫീസ്, അല്ലെങ്കിൽ ഫേസ്ബുക്ക്/ഗൂഗിൾ പ്ലസ് പോലെയുള്ള സൈറ്റുകൾ)
  • താങ്കൾക്ക് എവിടെയാണോ മലയാളം ചേർക്കേണ്ടത് അവിടെ അമർത്തുക
  • Control+Space എന്ന കോമ്പിനേഷൻ ഉപയോഗിച്ച് ഐബസിൽ മലയാളം രീതി ഓൺ ആക്കുക
  • ധൈര്യമായി മംഗ്ലീഷ് ടൈപ്പ് ചെയ്യുക, മലയാളത്തിൽ വരുന്നത് കാണാം.

സിസ്റ്റം തുറക്കുമ്പോൾ തന്നെ തനിയെ ഐബസ് തുടങ്ങാൻ

  • ടെർമിനലിൽ

gnome-session-properties എന്ന് കൊടുക്കുക.

  • അപ്പോൾ വരുന്ന ജാലകത്തിൽ "Add" എന്നത് അമർത്തുക

  • ഇനി വരുന്ന ജാലകത്തിൽ "Name" എന്നുള്ളതിന് "IBus" എന്നും, "Command" എന്നുള്ളതിന് "ibus-daemon" എന്നും കൊടുക്കുക

  • "Add" അമർത്തുക
  • "Close" അമർത്തുക
  • സിസ്റ്റം പുനരാരംഭിക്കുക