വര്‍ണ്ണം
വർണ്ണം
മലയാളവും മറ്റ് ഇന്ത്യൻ ഭാഷകളും എഴുതാനുള്ള ഒരു ഉപകരണമാണ് വർണ്ണം.
സ്വനലേഖ ഉപയോഗിക്കുന്നത്പോലെ വർണ്ണത്തിലും ഉപയോക്താവ് എഴുതുന്നത് മംഗ്ലീഷിലാണ്. മംഗ്ലീഷ് ഉപയോഗിച്ച് transliteration ചെയ്യുന്ന ഉപകരണങ്ങളിൽ "മലയാളം" എന്ന വാക്ക് എഴുതുവാൻ "malayaaLam" എന്നാണ് എഴുതുക. വർണത്തിലും ഇതേ രീതി തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷെ, ഈ രീതിയിൽ ഒരുതവണ എഴുതിയാൽ മതിയാകും. അടുത്ത തവണ "malayalam" എന്ന് എഴുതിയാൽ മതി.
ഇന്‍സ്റ്റാളേഷന്‍
വർണ്ണം ഫയർഫോക്സിന്റേയും ക്രോമിന്റേയും addon ആയി ലഭ്യമാണ്.
ഡൌൺലോഡ് ചെയ്തതിനു ശേഷം മലയാളം എഴുതാനുദ്ദേശിക്കുന്ന textbox ഇൽ Right click ചെയ്ത് varnam മെനുവിൽ നിന്ന് മലയാളം തിരഞ്ഞെടുക്കുക. എന്നിട്ട് മംഗ്ലീഷിൽ എഴുതിയാൽ മതി. വർണ്ണം മലയാളം വാക്കുകൾ ഒരു സജഷൻ ലിസ്റ്റിൽ കാണിക്കും. addon ഉപയോഗിച്ച് google ചാറ്റിലൂം facebook ചാറ്റിലൂമെല്ലാം മലയാളം നേരിട്ട് എഴുതാവുന്നതാണ്.
ഉദാഹരണങ്ങള്‍