ഡെബിയന്‍ മലയാളം
Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering
ഡെബിയന്‍ മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണ്. ഡെബിയന്‍ പ്രവര്‍ത്തക സംവിധാനത്തിന്റെ ഇന്‍സ്റ്റളേഷനും ക്രമീകരണവും പൂര്‍ണമായും മലയാളത്തില്‍ ചെയ്യാന്‍ പര്യാപ്തമാക്കുക എന്നതാണ് ഡെബിയന്‍ മലയാളത്തിന്റെ ലക്ഷ്യം. ഡെബിയന്‍ തയ്യാറാക്കിയിട്ടുള്ള കൂടുതല്‍ പാക്കേജുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ആ പാക്കേജിന്റെ ക്രമീകരണത്തിന് സഹായിക്കുന്ന ചോദ്യങ്ങള്‍ ചോദിയ്ക്കുകയും അതിന് മറുപടി പറയാനാവശ്യമായ വിവരണങ്ങളും മുന്നറിയിപ്പുകളും നല്കുകയും ചെയ്യുന്നു. മലയാളം മാത്രം അറിയാവുന്ന ഒരാളെ ഡെബിയന്‍ ഉപയോഗിയ്ക്കാന്‍ പര്യാപ്തമാക്കണമെങ്കില്‍ ഇവയെല്ലാം മലയാളത്തില്‍ ലഭ്യമായിരിയ്ക്കണം.
ഈ സംരംഭത്തിലെ അംഗങ്ങളുമായി സംവദിയ്ക്കാന്‍ debian-l10n-malayalam എന്ന ഇമെയില്‍ പട്ടികയില്‍ ചേരുക.
- ഡെബിയന്‍ മലയാളം പരിഭാഷാ സ്ഥിതിവിവരം - 2007 ജൂണ്‍ 20 വരെ 2676 വാചകങ്ങള്‍ പരിഭാഷപ്പെടുത്തി (മൊത്തമായി 10180 വാചകങ്ങളുണ്ട്)
ഓര്‍ക്കൂട്ട്
സംരംഭങ്ങള്‍
- പ്രസാധനക്കുറിപ്പുകളുടെ മലയാളം പരിഭാഷ
- ഡെബിയന്‍ ഇന്സ്റ്റാളറിന്റെ മലയാളം പരിഭാഷ
- ഡെബ്കോണ്ഫ് ടെംപ്ലേറ്റുകളുടെ (പാക്കേജ് ക്രമീകരണ സഹായകമായ ചോദ്യങ്ങളുടെ വിവരണങ്ങളും) മലയാളം പരിഭാഷ
"എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ" ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.