Talk:സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/SMC Camp
SMC camp structure എങ്ങനെ വേണം എന്ന് ഒരു ചെറിയ ചര്‍ച്ച.
ആദ്യകാലത്ത് തര്‍ജ്ജിമയുടെ പേരിലാണ് പല ക്യാമ്പുകളും നടത്തിയിരുന്നത്. ചുമ്മാ ഒരു അനക്കം ഉണ്ടാക്കി, കുറച്ച് പുതുമുഖങ്ങള്‍ വന്നു എന്നാല്ലാതെ ഒരു ഔട്ട്പുട്ട് എന്ന് പറയാന്‍ ക്യാമ്പിലും ഒന്നും ഉണ്ടായിരുന്നില്ല. ഇവിടേയും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നാലും നമ്മള്‍ ഇത്തവണ ഇത്തിരിക്കൂടി ട്യൂണ്‍ഡ് ആവണം. ഒരു ചിത്രം ഞാന്‍ പറയാം. എല്ലാരും കൂടിയാല്‍ അത് ഭംഗിയാക്കം.. ഞാനതിന്റെ പശ്ചാത്തലം വിവരിക്കാം.
SMC-വാര്‍ഷികം പൊതുജനങ്ങളെ ഉദ്ദേശിച്ചാണ് നടത്തുന്നത് എങ്കിലും, ഫലത്തില്‍ അത് ടെക്കി/കമ്പ്യൂട്ടര്‍ സാവി എന്നൊക്കെ പറയുന്ന ചെറിയൊരു കൂട്ടമാണ് അതിലെ പ്രധാന stake holders. അത്തരത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ ഉണ്ടാവുന്നത് engineering college-കളിലാണ്. അപ്പോ നമ്മുടെ ആദ്യഘട്ടം engineering കോളേജുകളിലായിരിക്കും.
തിരഞ്ഞെടുത്ത കോളേജുകളില്‍(ചുരുങ്ങിയത് 16) നമ്മള്‍ ഒന്നാം ഘട്ടം നടത്തും. താഴെ പറയുന്നത് ഒരു ചെറിയ ചിത്രം, എല്ലാവരും കൂടി മാന്തി വൃത്തിയാക്കുയോ വൃത്തികേടാക്കുയോ ചെയ്യാം. നന്നായാല്‍ പിതൃത്വം ഏറ്റെടുക്കാന്‍ ആള് കൂടും എന്നൊരു മെച്ചമുണ്ട്. :)
ലിസ്റ്റില്‍ പറഞ്ഞത്രയും കാര്യങ്ങളുടെ ഒരു ചിത്രം കൊടുക്കാന്‍ പറ്റണം. ഇതില്‍ എല്ലാം എല്ലായിടത്തും പറയാനല്ല. ആളെ നോക്കി filter ചെയ്ത് പറയാം. എന്നാലും ഒരു ഉദ്ദേശം കിട്ടാന്‍ ഇതുപോലൊരെണ്ണം ഉപയോഗിക്കാം.