Malayalam-FUEL

From SMC Wiki
Revision as of 14:58, 17 February 2011 by Manojk (talk | contribs) (malayalamfuel)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Malayalam-FUEL(Frequently Used Entries for Localization; https://fedorahosted.org/fuel)

വിവിധ പ്രോഗ്രാമുകളുടെ മെനു ഭാഷാന്തരീകരണം ചെയ്യുമ്പോള്‍ മാനകീകരണം ഉറപ്പുവരുത്താനുള്ള ഒരു പ്രോജക്ട് ആണിതു്. അതായതു്, മിക്ക പ്രോഗ്രാമുകളിലും പൊതുവായ ചില മെനു ഐറ്റംസ് കാണും. ഓരോ പ്രോഗ്രാമും വെവ്വേറെ ടീമുകള്‍ പരിഭാഷപ്പെടുത്തുമ്പോള്‍ ഒരേ മെനു ഐറ്റംസ് തന്നെ വിവിധ പ്രോഗ്രാമുകളില്‍ വിവിധ രീതിയില്‍ പരിഭാഷപ്പെടുത്തി കാണാറുണ്ടു്. ഇതു് അനാവശ്യമാണെന്നു തന്നെയല്ല, പുതുതായി വരുന്ന ഒരു ഉപഭോക്താവിനു് പരിഭ്രമമുണ്ടാക്കുന്നതുമാണു്.

അതേ സമയം ഇംഗ്ലീഷില്‍ ഏതു പ്രോഗ്രാം എടുത്തുനോക്കിയാലും പൊതുവായുള്ള മെനു ഐറ്റങ്ങള്‍ക്കു് ഒരേ വാക്കുകള്‍ തന്നെ ഉപയോഗിച്ചിരിക്കുന്നതു കാണാം. ഇതേ പോലെ പ്രാദേശിക ഭാഷകളിലും നടപ്പാകണമെങ്കില്‍ നമുക്കു് പൊതുവായി ഉപയോഗിക്കാവുന്ന പരിഭാഷാ സഹായികള്‍ വേണം. അങ്ങനെ വരുമ്പോള്‍ source എന്നതിനു് ഒരു പ്രോഗ്രാമില്‍ ഉറവ എന്നും മറ്റൊരു പ്രോഗ്രാമില്‍ സ്രോതസ്സ് എന്നും ഉപയോഗിക്കുന്നതു് തടയാം. പകരം ഇവയില്‍ ഏതെങ്കിലും ഒന്നിനെ മാനകമായി നിശ്ചയിക്കാം.

ഈ പ്രയത്നത്തിനു് ടെക്നോളജി അറിയാവുന്നവരുടെ മാത്രം സഹായം പോര. പകരം ഭാഷാദ്ധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, ഇതര തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരൊക്കെ പങ്കെടുക്കേണ്ടതുണ്ടു്. മലയാളം ഭാഷയിലെ FUEL പദ്ധതി എസ്എംസി പുതുതായി ഏറ്റെടുത്ത പദ്ധതിയാണു്. എല്ലാ ലോകഭാഷകളിലേക്കുമായി റെഡ് ഹാറ്റ് സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയാണിതു്. എസ്എംസിയുടെ വോളന്റിയര്‍ വര്‍ക്കിനു് ആവശ്യമായി വരുന്ന സഹായങ്ങള്‍ ചെയ്യുക സിക്സ്‌വെയര്‍ ടെക്നോളജീസ് ആവും.

event