Remington
റെമിങ്ടണ്‍
വ്യാവസായിക അടിസ്ഥാനത്തില്‍ ആദ്യമായി ടൈപ്പ്റൈറ്റര്‍ നിര്‍മ്മിക്കാനാരംഭിച്ച യുഎസ് കമ്പനിയാണു് റെമിങ്ടണ്‍. ഇംഗ്ലീഷിലെ പ്രസിദ്ധമായ QWERTY ലേ-ഔട്ട് റെമിങ്ടണ്‍ ടൈപ്പ്റൈറ്ററുകള്ക്കുവേണ്ടി വികസിപ്പിച്ചെടുത്തതാണു്. പിന്നീടു് വിവിധ ലോകഭാഷകളിലും റെമിങ്ടണ്‍ ടൈപ്പ്റൈറ്ററുകള്‍ ലഭ്യമായിത്തുടങ്ങി. മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനു് ലഭ്യമായിരുന്ന രണ്ടുതരം ടൈപ്പ്റൈറ്ററുകളില്‍ ഒന്നു് റെമിങ്ടണായിരുന്നു. സ്വാഭാവികമായും മുമ്പു് ടൈപ്പ്റൈറ്റിങ് പഠിച്ച പലരും റെമിങ്ടണ്‍ കീബോര്‍ഡ് ആണു് അഭ്യസിച്ചിരുന്നതു്. ടൈപ്പ്റൈറ്ററുകള്‍ കമ്പ്യൂട്ടറുകള്‍ക്കു് വഴിമാറിയപ്പോഴും റെമിങ്ടണ്‍ അവതരിപ്പിച്ച ലേഔട്ട് മെച്ചപ്പെടുത്തലുകളോടെ ലഭ്യമായിരുന്നു. എന്നാല്‍ ആസ്കി ക്യാരക്ടറുകള്‍ ഇന്‍പുട്ട് ചെയ്യാന്‍ മാത്രമേ, ഇതുപയോഗിച്ചു് കഴിയുമായിരുന്നുള്ളു.
ആദ്യമായി റെമിങ്ടണ്‍ ലേഔട്ട് ഉപയോഗിച്ചു് യൂണിക്കോഡ് മലയാളം ഇന്‍പുട്ട് ചെയ്യാനാവുന്ന ഒരു കീബോര്‍ഡ് വികസിപ്പിക്കുന്നതു് റാല്‍മിനോവ് ആണു്. ഇതു് വിന്‍ഡോസ് മെഷീനുകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കീബോര്‍ഡ് ആയിരുന്നു. നേരത്തെ ആസ്കി ഫോണ്ടുകള്‍ ഇന്‍പുട്ട് ചെയ്യാനായി സൂപ്പര്‍സോഫ്റ്റ് തൂലിക എന്ന സോഫ്റ്റ്വെയറിനൊപ്പം ലഭ്യമാക്കിയിരുന്ന മെച്ചപ്പെടുത്തിയ റെമിങ്ടണ്‍ ലേഔട്ടിന്റെ ചുവടുപിടിച്ചാണു് റാല്‍മിനോവ് ഈ കീബോര്‍ഡ് വികസിപ്പിച്ചതു്. റാല്‍മിനോവിന്റെ കീ മാപ്പിങ്ങിനെ അടിസ്ഥാനമാക്കിയാണു് ഗ്നൂ ലിനക്സിലെ മലയാളം റെമിങ്ടണ്‍ കീബോര്‍ഡിന്റെ ലിപിവിന്യാസം തയ്യാറാക്കിയതെങ്കിലും അതില്‍ നിന്നു് കുറേ മെച്ചപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടു്. എസ്എംസി പ്രവര്‍ത്തകനായ സെബിന് ഏബ്രഹാം ജേക്കബ് ആണു് ഐബസ് ഉപയോഗിച്ചു് ഇന്‍പുട്ട് ചെയ്യാവുന്ന രീതിയില്‍ m17n നുവേണ്ടിയുള്ള ഈ കീബോര്‍ഡ് മാപ്പിങ് ഫയല്‍ തയ്യാറാക്കിയതു്. സ്കിമ്മിലും ഇതേ ടേബിള്‍ ഉപയോഗിച്ചു് ടൈപ്പ് ചെയ്യാന്‍ സാധിക്കും. ഹിരണ്‍ വേണുഗോപാല്‍ ലേഔട്ടിന്റെ ഐക്കണ്‍ ഫയല്‍ തയ്യാറാക്കി.
ഇന്‍സ്റ്റോള്‍ ചെയ്യാന്‍
To invoke it, you should have ibus installed in your system. Assuming that, you are using Ubuntu, it is there default. If it is not there, install it from synaptic or by using apt-get install in command line.
Shortest description:
Download ml-remington.mim from here. Keep it in /usr/share/m17n Add the layout to your Ibus preferences. Use the keyboard.
Detailed description:
For Arch Linux users
first install yaourt from AUR
$ sudo pacman -S yaourt
Then install ibus and related packages using yaourt. Yaourt will take care of packaging the source files for you.
$ yaourt -S ibus ibus-table ibus-table-extraphrase ibus-m17n ibus-qt ibus-table-others ibus-table-quick
(NB: Some of these packages may not be needed. )
______________________________________________
Common Steps:
Download ml-remington.mim file.
Assuming that, you have downloaded the same to ~/Downloads folder, Go to Terminal and type as following. (The part after $ sign)
your-username ~ $ cd Downloads your-username ~ $ sudo mv ml-remington.mim /usr/share/m17n/
It will ask for password. Give it.
Now, edit your .bashrc file to include the below written lines. (Not necessary in Ubuntu). Append it to the end of the file.
your-username ~ $ nano .bashrc
(Remember, there is a dot before bashrc as the file is hidden. To copy and paste, just select the lines written below, go to the file, and click on the middle mouse button.)
export GTK_IM_MODULE=ibus export XMODIFIERS=@im=ibus export QT_IM_MODULE=ibus
Use Ctrl+X to exit nano. It will ask whether to save. Give Y.
Now logout and re-login. If everything goes Okay, your keyboard is ready to use.
Now, access Ibus preferences from
System >> Preferences >> Ibus Preferences (in Ubuntu.)
or
K >> Applications >> Settings >> Ibus Preferences (in Arch linux / KDE)
Select the tab, <Input Method>.
There is a drop down menu <Select an input method>
Click on it and find remington (m17n) under Malayalam. Click on Add button. As you have placed three lines in your .bashrc, the ibus would automatically be invoked at startup. So better add ispell (m17n) under English too and keep it as default. The first entry would be default. You could move it up and down using the arrow keys.
(If you are in KDE, remember to switch off xkb layout by going to
K >> System Settings >> Hardware >> Input Devices >> Layouts >> Layout Indicator
and uncheck both <Show layout indicator> and <Configure Layouts>.
Now you could use Cntrl + Space to turn Ibus off or on. Also, you could use Ctrl + Shift to switch between different keyboard layouts. You could use as many layouts as you please.
____________________________________
As SMC is still using non-atomic chillu characters, I have included them in this map. But if anybody wants to input new chillu, either drop a mail or manually edit the bin file. _____________________________________
മെച്ചപ്പെടുത്തലുകള്‍
റെമിങ്ടണ്‍ കീബോര്‍ഡ് ലേഔട്ട് കമ്പ്യൂട്ടറിലേക്കു് പറിച്ചുനട്ടതു് പലരായതിനാല്‍ ചില്ലറ വ്യത്യാസങ്ങള്‍ അവ തമ്മില്‍ ഉണ്ടായിട്ടുണ്ടു്. ആസ്കിയിലേക്കു് ഈ കീബോര്‍ഡ് കൊണ്ടുവന്നപ്പോള്‍ /ന്റെ സ്ഥാനത്തു് സൂപ്പര്‍ സോഫ്റ്റ് തൂലികയില്‍ ലിങ്ക് കീ ആയിരുന്നു ഉണ്ടായിരുന്നതു്. ചോദ്യക്കൊളുത്തിന്റെ സ്ഥാനത്തു് ഢയും കൊടുത്തിരുന്നു. ഡ അടിച്ചിരുന്നതാവട്ടെ, ഷിഫ്റ്റ് 3 യിലായിരുന്നു. ഷിഫ്റ്റ് 4 ല്‍ സ്റ്റയും ലഭിച്ചിരുന്നു. ഇവര്‍ തന്നെ പിന്നീടു് യൂണിക്കോഡിനു് വേണ്ടി ഇതേ കീബോര്‍ഡ് തയ്യാര്‍ ചെയ്തപ്പോള്‍ സ്വാഭാവികമായും ലിങ്ക് കീയുടെ ആവശ്യം ഇല്ലാതായി. അവിടെ ഡ വന്നു. | ന്റെ സ്ഥാനത്തേക്കു് സ്റ്റ മാറ്റിപ്രതിഷ്ഠിച്ചു.
റാല്‍മിനോവ് ഈ കീബോര്‍ഡ് മെച്ചപ്പെടുത്തിയപ്പോള്‍ സ്റ്റ മാറ്റി ക് കൊണ്ടുവന്നു. സ + വിരാമം + റ്റ എന്ന ക്രമത്തില്‍ സ്റ്റ എഴുതാന്‍ പറ്റുന്നതുകൊണ്ടു് ഇതു് നല്ല മാറ്റമായിരുന്നു. ഭാവിയില്‍ ആര്‍ക്കെങ്കിലും ആണവചില്ലുപയോഗിച്ചു് ഈ കീബോര്‍ഡ് മാറ്റിത്തീര്‍ക്കണം എന്നുണ്ടെങ്കില്‍ അതിനുള്ള സൌകര്യത്തെ കരുതി ആ മാറ്റം അതേ പടി നിലനിര്‍ത്തിയിട്ടുണ്ടു്. അധികചിഹ്നത്തിന്റെ സ്ഥാനത്തു് നോണ്‍ ജോയിനര്‍ ചന്ദ്രക്കല നല്കിയതാണു് റാല്‍മിനോവ് വരുത്തിയ മറ്റൊരു മാറ്റം. പുതിയ കീബോര്‍ഡില്‍ ആ സ്ഥാനത്തു് ൗ ചിഹ്നം ലഭ്യമാക്കിയിരിക്കുന്നു. അതേ പോലെ ഇംഗ്ലീഷ് കീബോര്‍ഡിലെ കോളന്റെ സ്ഥാനത്തു് സൂപ്പര്‍സോഫ്റ്റിന്റെ കീബോര്‍ഡില്‍ സെമിക്കോളന്‍ ആയിരുന്നു നല്കിയിരുന്നതു്. റാല്‍മിനോവ് ആ സ്ഥാനം ബ്ലാങ്ക് ആയി ഇട്ടു. പുതിയ കീബോര്‍ഡില്‍ അവിടേക്കു് സെമിക്കോളന്‍ തിരികെ കൊണ്ടുവന്നിട്ടുണ്ടു്.
എന്നാല്‍ ഈ രണ്ടു് ലേഔട്ടുകളിലും മലയാള അക്കങ്ങള്‍ ലഭ്യമായിരുന്നില്ല. ഗ്നൂ ലിനക്സിനായി തയ്യാറാക്കിയ മെച്ചപ്പെടുത്തിയ റെമിങ്ടണ്‍ വിന്യാസത്തില്‍ മലയാള അക്കങ്ങള്‍ മാപ്പ് ചെയ്തിട്ടുണ്ടു്. അതിനാല്‍ ഇംഗ്ലീഷ് അക്കങ്ങള്‍ ടൈപ്പ് ചെയ്യാന്‍ തിരികെ ഇംഗ്ലീഷ് ഭാഷയിലേക്കു് പോകണം.
പുതിയ വിന്യാസത്തില്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ ഇവയാണു്.
൧. അ ടൈപ്പ് ചെയ്ത ശേഷം ദീര്‍ഘം ടൈപ്പ് ചെയ്താല്‍ ആ ലഭിക്കും. ഇതു് ശരിയായ രീതിയല്ലെങ്കിലും സിഡാക് വികസിപ്പിച്ച ആസ്കിയിലുള്ള റെമിങ്ടണ്‍ കീബോര്‍ഡില്‍ ഇങ്ങനെയൊരു സൌകര്യം ലഭ്യമായിരുന്നതിനാല്‍ അതു പുനഃസ്ഥാപിക്കുകയാണു് ചെയ്തതു്. ഇതിന്റെ ചുവടുപിടിച്ചു് ചെയ്ത മറ്റൊരു മാറ്റം ഇ+ീ=ഈ, ഉ+ൂ=ഊ, എ+േ=ഏ,ഒ+ാ=ഓ എന്നിങ്ങനെകൂടി സെറ്റ് ചെയ്തതാണു്. കൂടാതെ സിഡാക് രീതിയില്‍ എ+ാ = ഏ, ഇ + ാ = ഈ , ഉ + ാ = ഊ എന്നിങ്ങനെയും ലഭിക്കും. ആ, ഈ, ഊ, ഏ, ഓ എന്നിവ നേരിട്ട് ടൈപ്പ് ചെയ്യാനുള്ള സൌകര്യം നിലനിര്ത്തിക്കൊണ്ടുതന്നെയാണു് ഈ അധികസൌകര്യം ലഭ്യമാക്കിയിരിക്കുന്നതു്.
൨. ലയുടെ ചില്ലും (ല്‍) ഉകാരത്തിന്റെ ചിഹ്നവും (ു) ചേര്‍ത്താല്‍ ഌ ലഭിക്കും. ഇതുതന്നെ, ഊവിന്റെ (ൂ) ചിഹ്നമായാല്‍ ൡ ലഭിക്കും.
൩. ഋവിനൊപ്പം ഉകാരത്തിന്റെ ചിഹ്നം (ു) ചേര്‍ത്താല്‍ ൠ ലഭിക്കും.
൪. "ഫ"യുടെ ഒപ്പം വിസര്‍ഗ്ഗം ചേര്‍ത്താല്‍ പ്രശ്ലേഷം (ഽ) ലഭിക്കും.
൫. ൌ ചിഹ്നം യഥാസ്ഥാനത്തു തന്നെ ലഭിക്കുന്നതു കൂടാതെ ലിപി പരിഷ്കരണത്തിനു് ശേഷമുള്ള ൗ ചിഹ്നവും കൂടി പുതിയ ലേഔട്ടില്‍ ചേര്‍ത്തു. ഇതു് ഇംഗ്ലീഷ് കീബോര്‍ഡിലെ അധികചിഹ്നത്തിന്റെ സ്ഥാനത്താണു് ലഭ്യമാക്കിയിരിക്കുന്നതു്.
ഇതിത്രയും പുതുതായി കൂട്ടിച്ചേര്ത്തവയാണു്.
കീബോര്‍ഡ് ലേ ഔട്ട്
പൂര്‍ണ്ണരൂപം
അടുത്തുകാണാന്‍