പയ്യന്‍സ് ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ളാ ഒരു പ്രോഗ്രാമാണു്. ഫോണ്ടു് ഡിപ്പന്റന്‍സി വളരെക്കുറച്ചുകൊണ്ടു് ലളിതമായ ഒരു മാപ്പിങ്ങ് ഫയലിന്റെ സഹായത്തോടെ ടെക്സ്റ്റ്, പീഡിഎഫ് എന്നീ ഫോര്‍മാറ്റുകളില്‍ ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ ഇതു് യൂണിക്കോഡിലേയ്ക്കാക്കുന്നു. യൂണിക്കോഡിലുള്ള ഫയലുകളെ ആസ്കി ഫോണ്ടുകള്‍ക്കു ചേര്‍ന്ന രൂപത്തിലാക്കാനും പയ്യന്‍സ് ഉപയോഗിക്കാം
ചാത്തന്‍സ് ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള, പയ്യന്‍സ് (
Payyans) പ്രോഗ്രാമിനു വേണ്ടിയുള്ള ഒരു GUI ഉപാധിയാണ്. ചാത്തന്‍സ് ആന്തരികമായി പയ്യന്സിനെ ഉപയോഗിച്ചാണ് ആസ്കി<->യൂണിക്കോഡ് പരിവര്‍ത്തനം ചെയ്യുന്നത്. ആസ്കി ഫയലുകളെ യൂണിക്കോഡിലേക്ക് മാറ്റാനോ തിരിച്ചോ പയ്യന്സിനെ നേരിട്ടുപയോഗിക്കുന്നതിന് CLI (Command Line Interface) ആശ്രയിക്കേണ്ടതുണ്ട്. CLI ഉപയോഗിക്കാന്‍ താല്പര്യമില്ലെങ്കില് എളുപ്പത്തിനു വേണ്ടി ചാത്തന്‍സ് ഉപയോഗിക്കാം.
മലയാളവാക്കുകളിലെ അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കാനും തിരുത്താനുള്ള സ്പെല്ചെക്കര്. ഗ്നു ആസ്പെല്, ഹണ്‍സ്പെല്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതു്.
മലയാള വാചകത്തിലെ അക്ഷരങ്ങളെ ഉച്ചാരണഘടങ്ങളായി(Syllables) വേര്‍തിരിക്കാനുള്ള പ്രോഗ്രാം.
പരല്പേരു് എന്ന സൂത്രമുപയോഗിച്ചെഴുതിയ സംഖ്യകളെ തിരിച്ചു് സംഖ്യകളാക്കാനുള്ള പ്രോഗ്രാം
വെബ്താളുകളിലെ മലയാളം(മറ്റു ഭാഷകളും ഹൈഫനേറ്റ് ചെയ്യാനുള്ള ജാവസ്ക്രിപ്റ്റ്
വെബ് പേജുകളിലെ ആണവച്ചില്ലുകളെ യുണിക്കോഡ് 5.0-യിലേക്ക് മാറ്റി വായിക്കാന്‍ സഹായിക്കുന്ന ഫയര്‍ഫോക്സ് പ്ളഗിന്‍.
mlCaptcha - മലയാളം യുണീകോഡ് കാപ്ച
"mlCaptcha അഥവാ മലയാളം കാപ്ച, പൂര്‍ണ്ണമായും മലയാളം യുണീകോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാവാചക പരിശോധനാ സംവിധാനമാണിത്."
mlCaptcha നിര്‍മ്മിക്കുന്ന സുരക്ഷാവാചകങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തി, വെബ് ഫോമുകളിലും മറ്റുമുള്ള സ്പാമുകളുടെ കടന്നുകയറ്റങ്ങളെ തീര്‍ത്തും പ്രതിരോധിക്കാന്‍ കഴിയും.
മലയാളം പഴഞ്ചൊല്ലുകള്‍ ഉള്ള ഫോര്‍ച്യൂണ്‍ ഡാറ്റാബേസ്
"fortune is a simple program that displays a random message from a
database of quotations."
മലയാളം പഴഞ്ചൊല്ലുകള്‍ ഉള്ള ഒരു ഡാറ്റാബേസാണു് നമ്മള് ഉണ്ടാക്കിയിരിക്കുന്നതു്.