WWW-ML/STYLE

From SMC Wiki

ഗ്നു.ഓര്‍ഗ് വെബ്സൈറ്റിന്റെ മലയാളപരിഭാഷയും അനുബന്ധപ്രവര്‍ത്തനങ്ങളും ചെയ്യുമ്പോള്‍ പാലിയ്ക്കേണ്ട ഭാഷാപരവും സാങ്കേതികവുമായ മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ഈ താളില്‍. ഇതില്‍ എന്തെങ്കിലും പിശകുകള്‍ കാണുകയാണെങ്കില്‍ ആ വിവരം ഈ താളിന്റെ തന്നെ ഡിസ്കഷന്‍ പേജിലിടുക. സ്വമകയുടെ മെയിലിങ് ലിസ്റ്റിലും അറിയിയ്ക്കുക. ഉറപ്പുണ്ടെങ്കില്‍ ദയവായി താള്‍ തിരുത്തുകയും ചെയ്യുക.

മെയിലിങ് ലിസ്റ്റ്

സ്വമകയുടെ പൊതുവായ മെയിലിങ് ലിസ്റ്റ് തന്നെയാണ് പരിഭാഷയ്ക്കും ഉപയോഗിയ്ക്കേണ്ടത്. എന്നാല്‍ വിഷയം തിരിച്ചറിയാനായി നിങ്ങളുടെ ഇ-മെയില്‍ സബ്ജക്റ്റിനുമുന്നില്‍ www-ml എന്ന് ചേര്‍ക്കുന്നത് നന്നായിരിയ്ക്കും.

സമസ്തപദങ്ങള്‍

സമസ്തപദങ്ങള്‍ വിടവുകൊടുത്ത് എഴുതരുത്. പതിവായി വരാറുള്ള പിരിച്ചെഴുത്തുകളും വൃത്തിയുള്ള രൂപവും താഴെ ചേര്‍ക്കുന്നു:

ഭംഗിയില്ലാത്ത/ശരിയല്ലാത്ത രൂപം വൃത്തിയുള്ള രൂപം
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍
ബൗദ്ധിക സ്വത്തവകാശം ബൗദ്ധികസ്വത്തവകാശം

അക്ഷരത്തെറ്റുകള്‍

PO ഫയലുകളില്‍ പതിവായി വരാറുള്ള തെറ്റുകളാണ് താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍. ഇതില്‍ മാറ്റം വരുത്തുന്നതിനുമുമ്പ് മെയിലിങ് ലിസ്റ്റില്‍ ചര്‍ച്ച ചെയ്യുകയോ വിവിധ സ്രോതസ്സുകള്‍ പരിഗണിച്ച് ഉറപ്പുവരുത്തുകയോ ചെയ്യുക. മാറ്റം വരുത്തിയ ശേഷം ആധികാരികമായ ഏതെങ്കിലും നിഘണ്ടുവിനെ അവലംബമാക്കിക്കൊണ്ട് മെയിലിങ് ലിസ്റ്റിലും ഈ താളിന്റെ ഡിസ്കഷന്‍ പേജിലും വിവരം ചേര്‍ക്കുക.

തെറ്റ് ശരി
യാദൃശ്ചികം യാദൃച്ഛികം
പച്ഛാത്തലം പശ്ചാത്തലം
ശൃംഘല, ശ്രംഖല ശൃംഖല
വ്യത്യസ്ഥം വ്യത്യസ്തം