സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/SMC Camp
ക്യാമ്പിനെ കുറിച്ച്
ക്യാമ്പുകളുടെ പൊതുഘടന
- Language computing
- Malayalam computing initiatives
- Free Malayalam computing intiative
- Blog
- Wikipedia
- Other initiatives
- Proprietary
- Free Malayalam computing intiative
- Community initiatives vs individual initiatives
- Groups and mode of communication.
- Mailing list/community/groups/discussion forums
- Bug reporting/fixing/contributing
- Community practices
- Coding practices
- Mailing list practices
- Project philosophy
- Job opportunity is free software and language computing
- Future
ഒന്നാം തലം
ഒന്നാം തലം പ്രധാനമായും എഞ്ചിനീയറിങ്ങ് കോളേജുകളേയും കമ്പ്യൂട്ടര്‍ പ്രോഗ്രാം ചെയ്യുന്നത് മുഖ്യവിഷയമാക്കിയിട്ടുള്ളവരെയും ഉദ്ദേശ്ശിച്ചുള്ളതാണ്. ഇതില്‍ കമ്പ്യുട്ടര്‍ പ്രോഗ്രാമിങ്ങ് രീതികള്‍ വേര്‍ഷന്‍ കണ്ട്രോളിങ്ങ് തുടങ്ങിയവയ്ക്ക് പ്രാധ്യാന്യം കൊടുക്കുന്ന രീതിയില്‍ സജീകരിക്കണം. പരിപാടി നടത്തുന്ന ജില്ലയിലെ സജീവ മെയിലിങ്ങ് ലിസ്റ്റിലും എസ്എംസി ലിസ്റ്റിലും ചേരാന്‍ ക്ഷണിയ്ക്കണം. സജീവ മെയിലിങ്ങ് ലിസ്റ്റുകളുടെ പട്ടിക ഇവിടെ.
ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് ഡെവലപ്പര്‍ കൂട്ടായ്മകളുമായി ഇടപെടാന്‍ സഹായിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. താഴെ പറയുന്ന വിഭാഗങ്ങളിയാണ് ക്ലാസുകള്‍ നിര്‍ദ്ദേശിക്കുന്നത്.
- Unix Commads
- Bug reporting and bug handling
- Version Controlling
- Good coding practices
- Interacting with a developer community
തുടര്‍ന്നു് ബന്ധപ്പെടാന്‍ താഴെ പറയുന്ന കാര്യങ്ങളില്‍ താത്പര്യമുള്ളവരുടെ പേരും ഇമെയിലും ഫോണ്‍ നമ്പറും വേടിയ്ക്കാം.
- തുടര്‍ന്നും ഇതു് പോലുള്ള പരിപാടികള്‍ വേണമെന്നാഗ്രഹിയ്ക്കുന്നവര്‍
- ഇതു് പോലുള്ള പരിപാടികള്‍ നടത്താന്‍ സഹായിക്കാനാഗ്രഹിയ്ക്കുന്നവര്
- ചെറിയ പ്രൊജക്റ്റുകലിലൂടെ സ്വതന്ത്ര സോഫ്റ്റ്വെയര് സംഭാവന തുടങ്ങാന്‍ ആഗ്രഹിയ്ക്കുന്നവര്‍
രണ്ടാം തലം
പ്രധാനമായും സങ്കേതികേതര വിഷയങ്ങള്‍ പ്രത്യേകിച്ചും മലയാളം ഭാഷ പഠിക്കുന്നവരെ ലക്ഷ്യം വെച്ചുള്ളതാണ് ഇത്. ഇവിടെ OCR പരീശീലിപ്പിക്കുന്ന രീതി മുതല്‍ കമ്പ്യൂട്ടര്‍ ഭാഷയെ കൈകാര്യം ചെയ്യുന്ന രീതി വരെ ആകാം
മൂന്നാം തലം
പ്രധാനമായും ചിത്രകല അഭ്യസിക്കുന്ന വരെ ഉദ്ദേശിച്ചാണ്. ഇവിടെ പ്രാധാന്യം ലിപിരൂപങ്ങള്, ഐക്കണ്‍, തീം തുടങ്ങി user interface design and usabilty വരെ പ്രതീക്ഷിക്കുന്നു
നാലാം തലം
പ്രോഗ്രാമിങ്ങ് അല്ലാതെ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന പ്രത്യേകിച്ച് IT@School പരിശീലകരെ ലക്ഷ്യം വെച്ചുള്ളത്
അഞ്ചാം തലം
പൊതുവായി മലയാളം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോഗിക്കാനുമുള്ള പരീശീലനം ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.