എങ്ങനെ സഹായിക്കാം: Difference between revisions

From SMC Wiki
m (Reverted edits by Uvijolele (talk) to last revision by Pravs)
(No difference)

Revision as of 12:18, 25 November 2010

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പൂര്‍ണ്ണമായും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണു്. ഡിജിറ്റല്‍ യുഗത്തില്‍ നമ്മുടെ മാതൃഭാഷയെ അതിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു് പരിപാലിയ്ക്കണമെന്നാഗ്രഹമുള്ള ആര്‍ക്കും ഇതില്‍ പങ്കാളിയാകാം.

  • സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഏറ്റെടുത്ത ജോലികളുടെ പട്ടിക - അതില്‍ നിങ്ങള്‍ക്കു് താത്പര്യമുള്ള ജോലികളില്‍ പങ്കു ചേരാം. ഇവിടെയുള്ള പിഴവുകള്‍ പരിഹരിയ്ക്കാനും നിങ്ങള്‍ക്കു് സഹായിയ്ക്കാം.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ സംരംഭങ്ങളെ എങ്ങനെ സഹായിക്കാം എന്നു് താഴെപ്പറയുന്നു.

പ്രാദേശികവത്കരണം(Localization)

പരിശോധന(Testing)

  1. പ്രാദേശികവത്കരിക്കപ്പെട്ട പ്രയോഗങ്ങള്‍ പരീക്ഷിക്കല്‍, അവയിലെ തര്‍ജ്ജമകളിലെ തെറ്റു തിരുത്തല്‍
  2. ഫോണ്ടുകളുടെ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍
  3. മലയാള ചിത്രീകരണ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍
  4. സോഫ്റ്റ്‌വെയറുകളുടെ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍
  5. സംഭരണികളുടെ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍

സോഫ്റ്റ്‌വെയര്‍ വികസനം(Software Development)

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഭാഷാ കമ്പ്യൂട്ടിങ്ങിനാവശ്യമായ ഒരുപാടു സോഫ്റ്റ്‌വേറുകള്‍ നിര്‍മ്മിക്കുന്നുണ്ട്. അവയുടെ വികസനത്തില്‍ പങ്കാളികളായും, പുതിയവയുടെ വികസനത്തിലും അനുബന്ധ പ്രവൃത്തികളിലും സഹായിച്ചും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു് സംഭാവനകള്‍ നല്‍കാം.

സംഭരണികളുടെ പരിപാലനം(Repository Maintaining)

സഹായകരമായേക്കാവുന്ന കണ്ണികള്‍

സഹായപുസ്തകങ്ങളെഴുതല്‍(Help Documentation )

സഹായകരമാവുന്ന കണ്ണികള്‍

പരിശീലനം(Training)

  1. ചെറുതും വലുതുമായിട്ടുള്ള വര്‍ക്ക്ഷോപ്പുകള്‍ - പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്കിടയില്‍.

പ്രചരണം(Publicity)

  1. വിവിധ മാദ്ധ്യമങ്ങളിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള മലയാളം കമ്പ്യൂട്ടിങ്ങിനെ പ്രചരിപ്പിക്കല്‍.

എന്താണു് പ്രതിഫലം?

  • നിങ്ങള്‍ക്കു് നേരിട്ടുള്ള ഒരു സാമ്പത്തികനേട്ടവും പ്രതീക്ഷിക്കരുതു്.
  • സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയുടെ ബഹുമാനം
  • സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്തു എന്ന അഭിമാനം
  • ചെയ്ത സോഫ്റ്റ്‌വെയറുകളില്‍ നിങ്ങളുടെ പേരു് എടുത്തുപറഞ്ഞുകൊണ്ടുള്ള ക്രെഡിറ്റ്. അതുവഴിയുണ്ടാകുന്ന പ്രശസ്തി
  • നിങ്ങളുടെ Resume ല്‍ നല്ല കുറച്ചുവരികള്‍ കൂടി,അതുവഴിയുണ്ടാകുന്ന മെച്ചപ്പെട്ട ജോലി സാധ്യതകള്‍
  • അറിവിന്റെ പരസ്പരപങ്കുവെയ്ക്കലില്‍ വിശ്വസിക്കുന്ന കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുമ്പോളുണ്ടാകുന്ന അമൂല്യമായ അറിവുകളുടെ സമ്പത്തു്