Localisation Camp/5 Cochin 24,25 May 2010: Difference between revisions

From SMC Wiki
No edit summary
No edit summary
Line 1: Line 1:
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ അഞ്ചാമതു ക്യാമ്പ് , മെയ് 24, 25 തിയ്യതികളിലായി പാലാരിവട്ടത്തെ free learning institute- ല്‍ വച്ചു നടന്നു .
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ അഞ്ചാമതു ക്യാമ്പ് ഇക്കഴിഞ്ഞ 24,25
തീയതികളില്‍ കൊച്ചിയില്‍ വച്ച്, കൊച്ചിയിലെ Free Learning Institute-ല്‍
വച്ച് സംഘടിപ്പിച്ചു. ilug-cochin (http://www.ilug-cochin.org), SMC
(http://wiki.smc.org.in), Free Learning Institute
(http://freelearninginstitute.wordpress.com/, Zyxware Technologies
(http://www.zyxware.com) എന്നിവര്‍ സംയുക്തമായി ആണ് ഇത് സംഘടിപ്പിച്ചത്.
 
==വിശദാംശങ്ങള്‍==
 
===ഒന്നാം ദിവസം===
 
ഏകദേശം 10AM-മോടു കൂടിത്തന്നെ ക്യാമ്പ് ആരംഭിച്ചു. സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിനെ കുറിച്ചും മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യത്തെ
കുറിച്ചും ഉള്ള ഒരു ചര്‍ച്ചയോടെയാണ് ക്യാമ്പ് ആരംഭിച്ചത്. തുടര്‍ന്ന്
തര്‍ജ്ജമയിലേക്ക് കടന്നു. "ഗ്നു ഖാത്ത" തര്‍ജ്ജമയായിരുന്നു ക്യാമ്പില്‍
ആദ്യ ദിവസം മുതലേ തന്നെ ഉദ്ദേശിച്ചിരുന്നത്. ചെറുതും എളുപ്പമുള്ളതുമായ
ഒന്നായിരിക്കും ഒന്നാം ദിവസം നല്ലത് എന്ന ക്യാമ്പ് അംഗങ്ങളുടെ താല്പര്യം
മാനിച്ച് അത് K3b കൈപ്പുസ്തകത്തിലേക്കു മാറി. കയ്യിലുണ്ടായിരുന്നതില്‍
ചെറുതും എളുപ്പമെന്ന് തോന്നിയതും അതായിരുന്നു.
 
വളരെ ചുരുങ്ങിയ സമയം കൊണ്ട് ടക്സ്​പെയിന്റിന്റെ ഭൂരിഭാഗവും തര്‍ജ്ജമചെയ്ത
ഇരുമ്പനം സ്കൂളിലെ കൊച്ചുകൂട്ടുകാരുടെ സാന്നിധ്യമായിരുന്നു ഒന്നാം
ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
 
വൈകീട്ട് ഏകദേശം നാലുമണിയോടുകൂടി ഞങ്ങള്‍ പിരിഞ്ഞു.
 
===രണ്ടാം ദിവസം===
 
രണ്ടാം ദിവസവും 10AM-മോടു കൂടിത്തന്നെ ക്യാമ്പ് ആരംഭിച്ചു. രണ്ടാം ദിവസം
"ഗ്നു ഖാത്ത" തര്‍ജ്ജമ ആരംഭിച്ചു.ക്യാമ്പ് അംഗമായ നിഖിലിന്റെ കയ്യിലെ
നിഘണ്ടുവും, http://malayalamresourcecentre.org/mrc/dictionary-യും
തര്‍ജ്ജമ ചെയ്യുന്നതിനെ വളരെയേറെ സഹായിച്ചു. രണ്ടാം ദിവസം ഏകദേശം
5.45-ഓടു കൂടി ക്യാമ്പ് പിരിഞ്ഞു.
 
തര്‍ജ്ജമ കൂടാതെ സ്വതന്ത്രസോഫ്റ്റ്​വെയറിനെ കുറിച്ചും അതിന്റെ
പ്രചാരണത്തെ കുറിച്ചും ചില പൊതു ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഇതില്‍
യു.സി. കോളേജ്-ആലുവ, വിമല കോളേജ്-ത്രിശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍
ക്യാമ്പിനുള്ള സാധ്യതകള്‍ മുന്നോട്ട് വയ്ക്കപ്പെട്ടു. അതുപോലെ തന്നെ,
മെയിലിങ്ങ് ലിസ്റ്റോ, അതുപോലുള്ള ഓണ്‍ലൈന്‍ കൂട്ടായ്മകളോ ഉപയോഗിക്കാന്‍
സാധിക്കാത്തവരും, എന്നാല്‍  സ്വതന്ത്രസോഫ്റ്റ്​വെയര്‍ ഉപയോഗിക്കാന്‍
ആഗ്രഹിക്കുന്ന ഒരു വലിയൊരു വിഭാഗം ആളുകള്‍ ഉണ്ട് എന്നും അവര്‍ക്കായി
വായനശാല പോലുള്ള സ്ഥലങ്ങളില്‍ സ്ഥിരം ഓഫ്​ലൈന്‍ മീറ്റിങ്ങുകള്‍
നടത്തണമെന്ന നിര്‍ദ്ദേശവും ക്യാമ്പ് മുന്നോട്ടു വച്ചു.
 
ക്യാമ്പിലെ തര്‍ജ്ജമയില്‍ പങ്കെടുത്തില്ലെങ്കിലും, ക്യാമ്പിനു വേണ്ടി
സ്ഥലവും സങ്കേതിക സഹായങ്ങവും ഒരുക്കി സഹായിച്ച ശ്രീ ഐ. ബി. മനോജ്(Free
Learning Institute), ക്യാമ്പില്‍ പങ്കെടുക്കാനായി കുട്ടികളെ
പ്രോത്സാഹിപ്പിച്ച ഇരുമ്പനം സ്കൂളിലെ അധ്യാപകരായ ശ്രീ സനല്‍ കുമാര്‍
സാര്‍, ശ്രീ തോമസ് സാര്‍, കുട്ടികളെ സുരക്ഷിതമായി ക്യാമ്പ് നടക്കുന്ന
സ്ഥലത്തെത്തിക്കുകയും തിരിച്ച് കൊണ്ട് ചെല്ലുകയും, അവര്‍ക്കു വേണ്ടുന്ന
സാങ്കേതിക ഉപദേശങ്ങള്‍ നല്കുകയും ചെയ്ത ശ്രീ സമീര്‍, ക്യാമ്പ്
അംഗങ്ങള്‍ക്ക് താമസ സൌകര്യം ഏര്‍പ്പാടാക്കി തന്ന ശ്രീ ഉണ്ണി(ക്രിയേറ്റ്
ടെക്നോളജീസ്) എന്നിവരുടെ പേര് പ്രത്യേകം എടുത്ത് പറയേണ്ടതാണ്.
 
===പങ്കെടുക്കുന്നവര്‍===
 
#Nirmal EP
#Nikhil Thomas
#Abhijith PK
#Manu C Kauma
#Geegu Vargees
#Manoj K Mohan
#Rimal Mathew
#Sinu John
#Sooraj Kenoth
 
[[Category:Localisation Camp]]
[[Category:Localisation Camp]]

Revision as of 13:47, 26 May 2010

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ അഞ്ചാമതു ക്യാമ്പ് ഇക്കഴിഞ്ഞ 24,25 തീയതികളില്‍ കൊച്ചിയില്‍ വച്ച്, കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് സംഘടിപ്പിച്ചു. ilug-cochin (http://www.ilug-cochin.org), SMC (http://wiki.smc.org.in), Free Learning Institute (http://freelearninginstitute.wordpress.com/, Zyxware Technologies (http://www.zyxware.com) എന്നിവര്‍ സംയുക്തമായി ആണ് ഇത് സംഘടിപ്പിച്ചത്.

വിശദാംശങ്ങള്‍

ഒന്നാം ദിവസം

ഏകദേശം 10AM-മോടു കൂടിത്തന്നെ ക്യാമ്പ് ആരംഭിച്ചു. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനെ കുറിച്ചും മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ചും ഉള്ള ഒരു ചര്‍ച്ചയോടെയാണ് ക്യാമ്പ് ആരംഭിച്ചത്. തുടര്‍ന്ന് തര്‍ജ്ജമയിലേക്ക് കടന്നു. "ഗ്നു ഖാത്ത" തര്‍ജ്ജമയായിരുന്നു ക്യാമ്പില്‍ ആദ്യ ദിവസം മുതലേ തന്നെ ഉദ്ദേശിച്ചിരുന്നത്. ചെറുതും എളുപ്പമുള്ളതുമായ ഒന്നായിരിക്കും ഒന്നാം ദിവസം നല്ലത് എന്ന ക്യാമ്പ് അംഗങ്ങളുടെ താല്പര്യം മാനിച്ച് അത് K3b കൈപ്പുസ്തകത്തിലേക്കു മാറി. കയ്യിലുണ്ടായിരുന്നതില്‍ ചെറുതും എളുപ്പമെന്ന് തോന്നിയതും അതായിരുന്നു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ടക്സ്​പെയിന്റിന്റെ ഭൂരിഭാഗവും തര്‍ജ്ജമചെയ്ത ഇരുമ്പനം സ്കൂളിലെ കൊച്ചുകൂട്ടുകാരുടെ സാന്നിധ്യമായിരുന്നു ഒന്നാം ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

വൈകീട്ട് ഏകദേശം നാലുമണിയോടുകൂടി ഞങ്ങള്‍ പിരിഞ്ഞു.

രണ്ടാം ദിവസം

രണ്ടാം ദിവസവും 10AM-മോടു കൂടിത്തന്നെ ക്യാമ്പ് ആരംഭിച്ചു. രണ്ടാം ദിവസം "ഗ്നു ഖാത്ത" തര്‍ജ്ജമ ആരംഭിച്ചു.ക്യാമ്പ് അംഗമായ നിഖിലിന്റെ കയ്യിലെ നിഘണ്ടുവും, http://malayalamresourcecentre.org/mrc/dictionary-യും തര്‍ജ്ജമ ചെയ്യുന്നതിനെ വളരെയേറെ സഹായിച്ചു. രണ്ടാം ദിവസം ഏകദേശം 5.45-ഓടു കൂടി ക്യാമ്പ് പിരിഞ്ഞു.

തര്‍ജ്ജമ കൂടാതെ സ്വതന്ത്രസോഫ്റ്റ്​വെയറിനെ കുറിച്ചും അതിന്റെ പ്രചാരണത്തെ കുറിച്ചും ചില പൊതു ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഇതില്‍ യു.സി. കോളേജ്-ആലുവ, വിമല കോളേജ്-ത്രിശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പിനുള്ള സാധ്യതകള്‍ മുന്നോട്ട് വയ്ക്കപ്പെട്ടു. അതുപോലെ തന്നെ, മെയിലിങ്ങ് ലിസ്റ്റോ, അതുപോലുള്ള ഓണ്‍ലൈന്‍ കൂട്ടായ്മകളോ ഉപയോഗിക്കാന്‍ സാധിക്കാത്തവരും, എന്നാല്‍ സ്വതന്ത്രസോഫ്റ്റ്​വെയര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വലിയൊരു വിഭാഗം ആളുകള്‍ ഉണ്ട് എന്നും അവര്‍ക്കായി വായനശാല പോലുള്ള സ്ഥലങ്ങളില്‍ സ്ഥിരം ഓഫ്​ലൈന്‍ മീറ്റിങ്ങുകള്‍ നടത്തണമെന്ന നിര്‍ദ്ദേശവും ക്യാമ്പ് മുന്നോട്ടു വച്ചു.

ക്യാമ്പിലെ തര്‍ജ്ജമയില്‍ പങ്കെടുത്തില്ലെങ്കിലും, ക്യാമ്പിനു വേണ്ടി സ്ഥലവും സങ്കേതിക സഹായങ്ങവും ഒരുക്കി സഹായിച്ച ശ്രീ ഐ. ബി. മനോജ്(Free Learning Institute), ക്യാമ്പില്‍ പങ്കെടുക്കാനായി കുട്ടികളെ പ്രോത്സാഹിപ്പിച്ച ഇരുമ്പനം സ്കൂളിലെ അധ്യാപകരായ ശ്രീ സനല്‍ കുമാര്‍ സാര്‍, ശ്രീ തോമസ് സാര്‍, കുട്ടികളെ സുരക്ഷിതമായി ക്യാമ്പ് നടക്കുന്ന സ്ഥലത്തെത്തിക്കുകയും തിരിച്ച് കൊണ്ട് ചെല്ലുകയും, അവര്‍ക്കു വേണ്ടുന്ന സാങ്കേതിക ഉപദേശങ്ങള്‍ നല്കുകയും ചെയ്ത ശ്രീ സമീര്‍, ക്യാമ്പ് അംഗങ്ങള്‍ക്ക് താമസ സൌകര്യം ഏര്‍പ്പാടാക്കി തന്ന ശ്രീ ഉണ്ണി(ക്രിയേറ്റ് ടെക്നോളജീസ്) എന്നിവരുടെ പേര് പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

പങ്കെടുക്കുന്നവര്‍

  1. Nirmal EP
  2. Nikhil Thomas
  3. Abhijith PK
  4. Manu C Kauma
  5. Geegu Vargees
  6. Manoj K Mohan
  7. Rimal Mathew
  8. Sinu John
  9. Sooraj Kenoth