SFD2013: Difference between revisions

From SMC Wiki
No edit summary
No edit summary
Line 48: Line 48:


== പത്രക്കുറിപ്പ് ==
== പത്രക്കുറിപ്പ് ==
[[/പത്രക്കുറിപ്പ്]]
[[പത്രക്കുറിപ്പു് | File:SMC-SFD13-PressRelease.pdf]]

Revision as of 08:20, 20 September 2013

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാഘോഷവും സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ആഘോഷങ്ങളുടെ വെബ്സൈറ്റ് പ്രകാശനവും

പ്രിയ സുഹൃത്തുക്കളെ,

അതിവേഗത്തില്‍ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും ധിഷണയുടെ പ്രതീകവുമാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍. വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈമാറ്റത്തിലൂടെ പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ ചങ്ങലകളും മതിലുകളും ഇല്ലാതെ ഡിജിറ്റല്‍ യുഗത്തില്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും ലോകപുരോഗതിയ്ക്ക് ഉപകാരപ്പെടുത്തുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നിലകൊള്ളുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വാഗ്ദാനം ചെയ്യുന്ന "മനസ്സിലാക്കാനും പകര്‍ത്താനും നവീകരിയ്ക്കാനും പങ്കുവെയ്ക്കാനുമുള്ള സ്വാതന്ത്ര്യമാണ്" സ്വതന്ത്രമായ വിവരവികസനസമ്പ്രദായത്തിന്റെ അടിത്തറ. ഈ സ്വാതന്ത്ര്യങ്ങളെ ജനമദ്ധ്യത്തിലേയ്ക്ക് കൊണ്ടുവരാനും പ്രചരിപ്പിക്കാനും ഓരോ വര്‍ഷവും സെപ്റ്റംബറിലെ മൂന്നാമത്തെ ശനിയാഴ്ച സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനമായി ലോകമെങ്ങും ആഘോഷിക്കപ്പെടുന്നു.

ഈ വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം ഈ സെപ്റ്റംബര്‍ 21 നു് കാലത്തു 10 മണി മുതല്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ വച്ചു് സംഘടിപ്പിക്കുകയാണു്. സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ മുന്‍കൈയില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെയും സഹകരണത്തോടെയാണു് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതു്. കെ.വേണു സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഡോ. പി. രഞ്ജിത്ത് അദ്ധ്യക്ഷനായിരിക്കും . മലയാളഭാഷയെ അതിന്റെ തനിമയും സൌന്ദര്യവും ചോരാതെ ഡിജിറ്റല്‍ ഭാവിയിലേക്കു നയിക്കുവാന്‍ വേണ്ടി വികസിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുത്തല്‍, സാങ്കേതിക അവതരണങ്ങള്‍, സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയ തുടര്‍ന്നു് നടക്കും . ആവശ്യക്കാര്‍ക്ക് ഗ്നു ലിനക്സ് വിതരണങ്ങള്‍ അവരുടെ ലാപ്ടോപ്പ് , പെന്‍ഡ്രൈവ് തുടങ്ങിയവയിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന ഇന്‍സ്റ്റാള്‍ ഫെസ്റ്റിവലും ഉണ്ടായിരിക്കും.

"സോഫ്റ്റ്‌വെയർ ഫ്രീഡം ഇന്റർനാഷണൽ" എന്ന ലാഭേച്ഛയില്ലാത്ത സംഘടനയാണ് ലോകമെമ്പാടും നടക്കുന്ന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ (SFD) ചുക്കാൻ പിടിക്കുന്നതു്. ഈ സംഘടന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അതു് നടത്തുന്നതിനുള്ള പിന്തുണയും വിവിധ സംഘടനകളുടെ ഏകോപനവും നടത്തുന്നു. എന്നാൽ വിവിധ രാജ്യങ്ങളിൽ അനവധി സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും അവരവരുടെ നിലയിൽ പ്രാദേശിക സോഫ്റ്റ്‌വെയർ ദിനാചരണങ്ങൾ അതത് സമൂഹങ്ങളിൽ സംഘടിപ്പിക്കുന്നുമുണ്ടു്. കേരളത്തില്‍ നിരവധി ജില്ലകളില്‍ തദ്ദേശീയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളുടെയും സന്നദ്ധ സംഘടകളുടെയൂം മുന്‍കൈയില്‍ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നുണ്ടു്.

വൈകീട്ട് 3 മണിയ്ക്ക്, ഒക്റ്റോബറില്‍ നടക്കാനിരിക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ആഘോഷങ്ങളുടെ സ്വാഗതസംഘം യോഗവും വെബ്സൈറ്റ് പ്രകാശനവും നടക്കും . കവി അന്‍വര്‍ അലി വ്യാഴവട്ടാഘോഷങ്ങളുടെ വെബ്സൈറ്റ് പ്രകാശനം നിര്‍വഹിക്കും. ഡോ . സി .കെ രാജു അദ്ധ്യക്ഷനായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കു് : 995551549, 9946066907, 09448063780

വേദി

കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാള്‍, ,തൃശ്ശൂര്‍

സമയം

രാവിലെ 10 മുതല്‍ വൈകീട്ട് 6 മണിവരെ

കാര്യപരിപാടി - സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാഘോഷം

  • ഉദ്ഘാടനം : കെ. വേണു
  • അദ്ധ്യക്ഷന്‍  : ഡോ. പി. രഞ്ജിത്ത്
  • ഭാഷ - സംസ്കാരം - സാങ്കേതികത - അനിവര്‍ എ അരവിന്ദ്
  • സ്വതന്ത്രസോഫ്റ്റ് വെയര്‍ രംഗത്തെ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഇടപെടലുകളെ പരിചയപ്പെടുത്തല്‍ - ബാലശങ്കര്‍
  • സ്വതന്ത്ര ഇന്ത്യന്‍ ലാംഗ്വേജ് പ്രൊസസിങ്ങ് അപ്ലിക്കേഷന്‍ (ശില്പ പ്രൊജക്റ്റ്) പരിചയപ്പെടുത്തല്‍ - ഋഷികേശ്
  • ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡും എഞ്ചി. വിദ്യാര്‍ത്ഥികളും - നന്ദജ വര്‍മ്മ (ഗൂഗിള്‍ സമ്മര്‍കോഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനി)
  • സോഷ്യല്‍ കോഡിങ്ങ് -സോഴ്സ് കോഡ് കൈകാര്യം ചെയ്യുന്ന ഗിറ്റ് വേര്‍ഷന്‍ കണ്ട്രോള്‍ സിസ്റ്റത്തെക്കുറിച്ച് - ഇര്‍ഷാദ് (ഗൂഗിള്‍ സമ്മര്‍കോഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥി)
  • ഡയസ്പോറയും ബദല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കും. - പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
  • വിക്കിപീഡിയ സ്വതന്ത്രവിജ്ഞാനകോശം - അല്‍ഫാസ്
  • വിക്കിഗ്രന്ഥശാലയും സാഹിത്യ കൃതികളുടെ സ്വതന്ത്ര പ്രസിദ്ധീകരണവും - മനോജ് കെ.
  • ഓപ്പണ്‍ മൂവികളുടെ പ്രദര്‍ശനം + ചാമ്പ സ്വതന്ത്ര സിനിമാ പ്രൊജക്റ്റ് - സൂരജ് കേണോത്ത്
  • ഇങ്ക്സ്കേപ്പിന് ഒരു ആമുഖം - ആര്‍ക്ക് അര്‍ജുന്‍

കാര്യപരിപാടി - വ്യാഴവട്ടാഘോഷങ്ങളുടെ സ്വാഗതസംഘം യോഗവും വെബ്സൈറ്റ് പ്രകാശനവും

  • അധ്യക്ഷന്‍  : ഡോ. സി.കെ രാജു
  • വെബ്സൈറ്റ്‌ പ്രകാശനം -അന്‍വര്‍ അലി

സോഷ്യല്‍ നെറ്റ് വര്‍ക്ക്

പോസ്റ്ററുകള്‍

പത്രക്കുറിപ്പ്

File:SMC-SFD13-PressRelease.pdf