Git: Difference between revisions

From SMC Wiki
No edit summary
No edit summary
Line 43: Line 43:
git pull
git pull
</pre>
</pre>
== Sub Repositories ==
Use the following repositories for working with minimal set of required projects:
# Hyphenation : http://git.savannah.gnu.org/cgit/smc/hyphenation.git
# Input Methods: http://git.savannah.gnu.org/cgit/smc/input-methods.git
# Encoding Converters (Payyans, Chathans, Kuttans) : http://git.savannah.gnu.org/cgit/smc/encoding-converters.git
# Fonts :  http://git.savannah.gnu.org/cgit/smc/fonts.git


[https://savannah.nongnu.org/git/?group=smc കൂടുതല്‍ വിവരങ്ങള്‍ ]
[https://savannah.nongnu.org/git/?group=smc കൂടുതല്‍ വിവരങ്ങള്‍ ]

Revision as of 14:51, 7 August 2010

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സോഴ്സ് കോഡ് കൈകാര്യം ചെയ്യാന്‍ ഗിറ്റാണുപയോഗിയ്ക്കുന്നത്. ഇതുപയോഗിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളാണിവിടെ.

ആദ്യമായി ഒരു എസ്എസ്എച്ച് കീ നിര്‍മ്മിയ്ക്കുക. സാവന്നയിലെ ഡൌണ്‍ലോഡ് ഏരിയ തുടങ്ങി മറ്റു പല സേവനങ്ങള്‍ക്കും ഇതൊരു അവശ്യ നടപടി ക്രമമാണ്.

ssh-keygen -b 1024 -t rsa

ഇത് സ്വകാര്യ കീയും മറ്റുള്ളവര്‍ക്കുള്ള കീയും സൃഷ്ടിയ്ക്കും. കീ .ssh/ ഫോള്‍ഡറിലല്ലെങ്കില്‍ സ്വകാര്യ കീ ssh client-ല്‍ ചേര്‍ക്കുക.

ssh-add <path-to-key>

ഇതിനു ശേഷം നിങ്ങളുടെ മറ്റുള്ളവര്‍ക്കുള്ള കീ സാവന്നയില്‍ ചേര്‍ക്കുക.

https://savannah.nongnu.org/projects/smc എന്ന വിലാസത്തില്‍ നിങ്ങളുടെ ഉപയോക്താവിന്റെ പേരും അടയാളവാക്കുമുപയോഗിച്ച് അകത്തു കയറിയ ശേഷം, ഇടത് വശത്തുള്ള 'My Account Conf' എന്ന കണ്ണിയില്‍ ക്ലിക്ക് ചെയ്യുക.

അവിടെ 'Authentication Setup' എന്നതിനടിയില്‍ കൊടുത്തിട്ടുള്ള 'SSH Public key' എന്നതുപയോഗിച്ച് നിങ്ങളുടെ .ssh/id_rsa.pub എന്ന ഫയലിലെ വിവരങ്ങള്‍ ചേര്‍ക്കുക.

ഇത് എല്ലായിടത്തുമെത്താന്‍ ഒരു മണിക്കൂറോളമെടുത്തേയ്ക്കാം.

ഗിറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത് ക്രമീകരിയ്കാന്‍ താഴെ പറയുന്ന നടപടി ക്രമങ്ങള്‍ പിന്തുടരുക

sudo apt-get install git-core

git config --global user.name "Your Name Comes Here"
git config --global user.email you@yourdomain.example.com

git clone ssh://<your login username>@git.sv.gnu.org/srv/git/smc.git

നിങ്ങള്‍ക്കിപ്പോള്‍ smc എന്ന തട്ടും അതിലെ ഫയലുകളും കാണാം. നിങ്ങള്‍ക്ക് വരുത്തേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം താഴെ പറയുന്ന ആജ്ഞ ഉപയോഗിച്ച് നിങ്ങളുടെ മാറ്റങ്ങള്‍ സാവന്നയിലേയ്ക്കയയ്ക്കാവുന്നതാണ്.

git push <your login username>@git.sv.gnu.org:/srv/git/smc.git master

ഇടയ്ക്കിടെ മറ്റുള്ളവര്‍ വരുത്തിയ മാറ്റങ്ങള്‍ ലഭ്യമാകാന്‍ നിങ്ങളുടെ പ്രാദേശിക ശേഖരം പുതുക്കുന്നതു് നല്ലതാണു്. ഗിറ്റ് ഫയലുകളുള്ള തട്ടില്‍ നിന്നും താഴെ കൊടുത്ത ആജ്ഞ അതിനുപയോഗിയ്ക്കാം.

git pull

Sub Repositories

Use the following repositories for working with minimal set of required projects:

  1. Hyphenation : http://git.savannah.gnu.org/cgit/smc/hyphenation.git
  2. Input Methods: http://git.savannah.gnu.org/cgit/smc/input-methods.git
  3. Encoding Converters (Payyans, Chathans, Kuttans) : http://git.savannah.gnu.org/cgit/smc/encoding-converters.git
  4. Fonts : http://git.savannah.gnu.org/cgit/smc/fonts.git


കൂടുതല്‍ വിവരങ്ങള്‍

A tutorial introduction to git


ഗിറ്റില്‍ നിന്നും

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സോഴ്സ് കോഡ് നിയന്ത്രണസംവിധാനമായ ഗിറ്റില്‍ നടന്ന അവസാനത്തെ 5 മാറ്റങ്ങള്‍

{{#widget:Feed |feedurl=http://git.savannah.gnu.org/cgit/smc.git/atom/?h=master |chan=y |num=5 |date=n |targ=n }}