Statement-CDAC-IDN12072011: Difference between revisions

From SMC Wiki
No edit summary
No edit summary
 
(3 intermediate revisions by the same user not shown)
Line 1: Line 1:
'''പ്രസ്താവന'''
==മലയാള വെബ് വിലാസങ്ങള്‍ക്കായുള്ള സീഡാക് സ്റ്റാന്‍ഡേഡ് അപാകതകള്‍ നിറഞ്ഞതു്: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ==
12/07/2011
'''പ്രസ്താവന

== മലയാള വെബ് വിലാസങ്ങള്‍ക്കായുള്ള സീഡാക് സ്റ്റാന്‍ഡേഡ് അപാകതകള്‍ നിറഞ്ഞതു്: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ==
12/07/2011'''

മലയാളത്തിലുള്ള വെബ് വിലാസങ്ങളുടെ കാര്യത്തിലുള്ള ഗുരുതരമായ ഒരു പ്രതിസന്ധിയെപ്പറ്റിയാണു് ഈ കുറിപ്പ് .   
മലയാളത്തിലുള്ള വെബ് വിലാസങ്ങളുടെ കാര്യത്തിലുള്ള ഗുരുതരമായ ഒരു പ്രതിസന്ധിയെപ്പറ്റിയാണു് ഈ കുറിപ്പ് .   
Line 9: Line 9:

പക്ഷേ ഇതൊക്കെ ഉദാഹരണങ്ങള്‍ മാത്രം. മലയാളത്തില്‍ ഏതൊക്കെ അക്ഷരങ്ങള്‍ ഇങ്ങനെ ഉപയോഗിക്കാം, അവ അനുവദിക്കുമ്പോളുള്ള സുരക്ഷാമാനദണ്ഡങ്ങളെന്തൊക്കെ, സ്പൂഫിങ്ങ്/ഫിഷിങ്ങ് എന്നിവയൊക്കെ എങ്ങനെ തടയാം എന്നൊക്കെയുള്ള ഒരു സ്റ്റാന്‍ഡേഡ് വരേണ്ടതുണ്ടു്.

ഇക്കാര്യത്തില്‍ സീഡാക്‍ പുറത്തിറക്കിയ സ്റ്റാന്‍ഡേഡ്  <ref>http://wiki.smc.org.in/images/7/7b/INTERNATIONALIZED_DOMAIN_NAMES-MALAYALAM.pdf</ref>    2010 ല്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍ പരിശോധിച്ചു് അതിലെ ന്യൂനതകളും പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു<ref> http://wiki.smc.org.in/CDAC-IDN-Critique </ref> .സീഡാക്‍ അതിനു് വളരെ വിശദമായ മറുപടി തരികയും ചെയ്തുു<ref>http://wiki.smc.org.in/File:Response_to_C-DAC-IDN-Critique.pdf</ref>. മലയാളം കമ്പ്യൂട്ടിങ്ങിന്റെയും യുണിക്കോഡിന്റെയും അടിസ്ഥാനപരമായ വസ്തുകള്‍പോലും അറിവില്ലാത്തവണ്ണമുള്ള ഒരു മറുപടിയാണു്  കിട്ടിയതു്. അതനുസരിച്ചു് തനതുലിപിയിലുള്ള മലയാളത്തില്‍ വെബ് വിലാസങ്ങള്‍ അനുവദനീയമല്ല പോലും. പുതിയലിപിയോ പഴയലിപിയോ ഇക്കാലത്തു് ഒരു വാക്കിനെ ബോള്‍ഡ് ആക്കുകയോ ഇറ്റാലിക്സ് ആക്കുകയോ ചെയ്യുന്ന പോലെ ഉപയോക്താവിന്റെ മാത്രം ഇഷ്ടമാണെന്നു് മലയാളം കമ്പൂട്ടറില്‍ ഉപയോഗിക്കുന്ന ആര്‍ക്കുമറിയാം. ഡാറ്റ മാറ്റാതെ ഉപയോഗിക്കുന്ന ഫോണ്ടനുസരിച്ച് ഏതു ലിപി സമ്പ്രദായം വേണമെങ്കിലും ഉപയോഗിക്കാവുന്നത്ര ലളിതമാണു് അതു്. ലിപി ഏതു് എന്നതു് മലയാളം വെബ് വിലാസങ്ങളുടെ കാര്യത്തില്‍ ഒരു ചര്‍ച്ചാ വിഷയമേ അല്ല. ന്ത, ന്ന എന്നീ അക്ഷരങ്ങള്‍ ഒരുപോലെ ഇരിക്കുന്നതു കൊണ്ടു് ഇവയിലേതെങ്കിലും ഒന്നേ അനുവദിക്കൂ എന്നതാണു് അടുത്തതു്. മന്നന്‍.ഭാരതം ഉണ്ടെങ്കില്‍ മന്തന്‍.ഭാരതം എന്ന വിലാസം ആര്‍ക്കും എടുക്കാന്‍പാടില്ല. ന്റ എന്നതു്, ന്‍ ന്റെ അടിയില്‍ റ ആയി എഴുതാന്‍ പാടില്ല, ന്‍+ ് + റ എന്നെഴുതണം, സംവൃതോകാരം അനുവദിക്കില്ല(പഴയലിപി ആയതുകൊണ്ടു്), ക്‍ എന്ന കയുടെ ചില്ല് പാടില്ല എന്നൊക്കെയുണ്ടു് വിശദീകരണം. കൂടാതെ ഈ സ്റ്റാന്‍ഡേഡ് എഴുതുന്നതിനു മുമ്പു് ഇന്റര്‍നെറ്റ് ബ്രൌസറുകളുടെ അഡ്രസ് ബാറുകളുടെ വലുപ്പം വിശദമായി പഠിച്ചെന്നും പറയുന്നു. ന്ന, ന്ത എന്നിവ ഒരുപോലെയിരിക്കുന്നു എന്നു പറയാന്‍ കാരണം മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അങ്ങനെ കാണിക്കുന്നു എന്നതാണു്. ഇതിന്റെ പൂര്‍ണ്ണരൂപം: http://wiki.smc.org.in/CDAC-IDN-Critique  
ഇക്കാര്യത്തില്‍ സീഡാക്‍ പുറത്തിറക്കിയ സ്റ്റാന്‍ഡേഡ്[1] 2010 ല്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍ പരിശോധിച്ചു് അതിലെ ന്യൂനതകളും പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു[2].സീഡാക്‍ അതിനു് വളരെ വിശദമായ മറുപടി തരികയും ചെയ്തു[3]. മലയാളം കമ്പ്യൂട്ടിങ്ങിന്റെയും യുണിക്കോഡിന്റെയും അടിസ്ഥാനപരമായ വസ്തുകള്‍പോലും അറിവില്ലാത്തവണ്ണമുള്ള ഒരു മറുപടിയാണു്  കിട്ടിയതു്. അതനുസരിച്ചു് തനതുലിപിയിലുള്ള മലയാളത്തില്‍ വെബ് വിലാസങ്ങള്‍ അനുവദനീയമല്ല പോലും. പുതിയലിപിയോ പഴയലിപിയോ ഇക്കാലത്തു് ഒരു വാക്കിനെ ബോള്‍ഡ് ആക്കുകയോ ഇറ്റാലിക്സ് ആക്കുകയോ ചെയ്യുന്ന പോലെ ഉപയോക്താവിന്റെ മാത്രം ഇഷ്ടമാണെന്നു് മലയാളം കമ്പൂട്ടറില്‍ ഉപയോഗിക്കുന്ന ആര്‍ക്കുമറിയാം. ഡാറ്റ മാറ്റാതെ ഉപയോഗിക്കുന്ന ഫോണ്ടനുസരിച്ച് ഏതു ലിപി സമ്പ്രദായം വേണമെങ്കിലും ഉപയോഗിക്കാവുന്നത്ര ലളിതമാണു് അതു്. ലിപി ഏതു് എന്നതു് മലയാളം വെബ് വിലാസങ്ങളുടെ കാര്യത്തില്‍ ഒരു ചര്‍ച്ചാ വിഷയമേ അല്ല. ന്ത, ന്ന എന്നീ അക്ഷരങ്ങള്‍ ഒരുപോലെ ഇരിക്കുന്നതു കൊണ്ടു് ഇവയിലേതെങ്കിലും ഒന്നേ അനുവദിക്കൂ എന്നതാണു് അടുത്തതു്. മന്നന്‍.ഭാരതം ഉണ്ടെങ്കില്‍ മന്തന്‍.ഭാരതം എന്ന വിലാസം ആര്‍ക്കും എടുക്കാന്‍പാടില്ല. ന്റ എന്നതു്, ന്‍ ന്റെ അടിയില്‍ റ ആയി എഴുതാന്‍ പാടില്ല, ന്‍+ ് + റ എന്നെഴുതണം, സംവൃതോകാരം അനുവദിക്കില്ല(പഴയലിപി ആയതുകൊണ്ടു്), ക്‍ എന്ന കയുടെ ചില്ല് പാടില്ല എന്നൊക്കെയുണ്ടു് വിശദീകരണം. കൂടാതെ ഈ സ്റ്റാന്‍ഡേഡ് എഴുതുന്നതിനു മുമ്പു് ഇന്റര്‍നെറ്റ് ബ്രൌസറുകളുടെ അഡ്രസ് ബാറുകളുടെ വലുപ്പം വിശദമായി പഠിച്ചെന്നും പറയുന്നു. ന്ന, ന്ത എന്നിവ ഒരുപോലെയിരിക്കുന്നു എന്നു പറയാന്‍ കാരണം മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അങ്ങനെ കാണിക്കുന്നു എന്നതാണു്. ഇതിന്റെ പൂര്‍ണ്ണരൂപം: http://wiki.smc.org.in/CDAC-IDN-Critique  
 
ഇക്കാര്യങ്ങളെല്ലാം മണ്ടത്തരമാണെന്നു ചൂണ്ടിക്കാണിച്ച് സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് കൊടുത്ത മറുപടിയ്ക്ക് അവര്‍ നല്ല രീതിയിലാണു് പ്രതികരിച്ചതു്. ഈ വിഷയത്തില്‍ പ്രാഗത്ഭ്യവും താത്പര്യവുമുള്ളവരുടെ ഒരു മീറ്റിങ്ങ് വിളിച്ചുകൂട്ടി ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നു് അവര്‍ വാക്കു തന്നു[4]. ഹിന്ദു പത്രം അതു് റിപ്പോര്‍ട്ട് ചെയ്തിരുന്നു[5]. ഞങ്ങള്‍ പല തവണ ഓര്‍മപ്പെടുത്തി, മൂന്നു പ്രാവശ്യം ആ മീറ്റിങ്ങ് അവര്‍ മാറ്റിവെച്ചു[6].

ഇക്കാര്യങ്ങളെല്ലാം മണ്ടത്തരമാണെന്നു ചൂണ്ടിക്കാണിച്ച് സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് കൊടുത്ത മറുപടിയ്ക്ക് അവര്‍ നല്ല രീതിയിലാണു് പ്രതികരിച്ചതു്. ഈ വിഷയത്തില്‍ പ്രാഗത്ഭ്യവും താത്പര്യവുമുള്ളവരുടെ ഒരു മീറ്റിങ്ങ് വിളിച്ചുകൂട്ടി ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നു് അവര്‍ വാക്കു തന്നു<ref>http://lists.smc.org.in/pipermail/discuss-smc.org.in/2010-December/011993.html</ref>. ഹിന്ദു പത്രം അതു് റിപ്പോര്‍ട്ട് ചെയ്തിരുന്നു<ref>http://www.hindu.com/2010/12/13/stories/2010121357790400.htm</ref>. ഞങ്ങള്‍ പല തവണ ഓര്‍മപ്പെടുത്തി, മൂന്നു പ്രാവശ്യം ആ മീറ്റിങ്ങ് അവര്‍ മാറ്റിവെച്ചു<ref>http://lists.smc.org.in/pipermail/discuss-smc.org.in/2011-April/012653.html</ref>.

സീഡാക് പൂനെയിലെ മഹേഷ് കുല്‍ക്കര്‍ണി(Associate Director & HoD, GIST, Centre for Development of Advanced Computing, Pune) കഴിഞ്ഞ മാര്‍ച്ചില്‍  ഇങ്ങനെയെഴുതി.
സീഡാക് പൂനെയിലെ മഹേഷ് കുല്‍ക്കര്‍ണി(Associate Director & HoD, GIST, Centre for Development of Advanced Computing, Pune) കഴിഞ്ഞ മാര്‍ച്ചില്‍  ഇങ്ങനെയെഴുതി.
"We will definitely have the stake holder consultations once again, wherein each and every voice will be heard.Finally language(s) is/are meant for community & hence we expect the policy to be vetted by the community."
"We will definately have the stake holder consultations once again, wherein each and every voice will be heard.Finally language(s) is/are meant for community & hence we expect the policy to be vetted by the community."

7 മാസങ്ങള്‍ കടന്നു പോയി. ഇപ്പോള്‍ അതേ സ്റ്റാന്‍ഡേഡിന്റെ ബോധവത്കരണ ക്ലാസ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ 14നു് നടത്തുന്നു<ref>http://203.199.132.154/idn/pdf/IDN_trivendram.pdf</ref>. വ്യക്തമായ നയമില്ലാത്ത , നിരവധി പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ട ഒരു കാര്യത്തെക്കുറിച്ചു് ബോധവത്കരണക്ലാസ് നടത്തുന്നതെങ്ങനെയാണു് എന്നു് നമ്മള്‍ ചോദിച്ച ചോദ്യത്തിനും മറുപടിയില്ല<ref>http://lists.smc.org.in/pipermail/discuss-smc.org.in/2011-July/012931.html</ref>. ബോധവത്കരണം അത്യാവശ്യമാണു്. പക്ഷേ അതിനുമുന്‍പ് വികലമായ മലയാളം വെബ് വിലാസങ്ങളെപ്പറ്റി വ്യക്തമായ ധാരണയിലെത്തെണ്ടേ?
7 മാസങ്ങള്‍ കടന്നു പോയി. ഇപ്പോള്‍ അതേ സ്റ്റാന്‍ഡേഡിന്റെ ബോധവത്കരണ ക്ലാസ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ 14നു് നടത്തുന്നു[7]. വ്യക്തമായ നയമില്ലാത്ത , നിരവധി പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ട ഒരു കാര്യത്തെക്കുറിച്ചു് ബോധവത്കരണക്ലാസ് നടത്തുന്നതെങ്ങനെയാണു് എന്നു് നമ്മള്‍ ചോദിച്ച ചോദ്യത്തിനും മറുപടിയില്ല[8]. ബോധവത്കരണം അത്യാവശ്യമാണു്. പക്ഷേ അതിനുമുന്‍പ് വികലമായ മലയാളം വെബ് വിലാസങ്ങളെപ്പറ്റി വ്യക്തമായ ധാരണയിലെത്തെണ്ടേ?

മീറ്റിങ്ങിനു് ഒരാഴ്ച തികച്ചില്ലാത്തപ്പോഴാണു് ഞങ്ങള്‍ക്കു് കേള്‍വിക്കാരായി പങ്കെടുക്കാനുള്ള ക്ഷണം ലഭിക്കുന്നതു് . പലര്‍ക്കും ഇങ്ങനെ പെട്ടെന്നു പറഞ്ഞതുകൊണ്ടു് പങ്കെടുക്കാന്‍ പറ്റില്ല. പക്ഷേ  ഈ വിഷയത്തില്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ആവശ്യപ്പെട്ടിരുന്നതു് ബോധവത്കരണ ക്ലാസ് അല്ല, ഓരോ പ്രശ്നത്തിന്റെയും സാങ്കേതികവും ഭാഷാപരവും ആയ വശങ്ങള്‍ ചര്‍ച്ച ചെയ്തു് വെബ് വിലാസങ്ങളുടെ സ്റ്റാന്‍ഡേഡ് നന്നാക്കിയെടുക്കാനുള്ള , മലയാളം ഭാഷാസാങ്കേതിക വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു കണ്‍സള്‍ട്ടേഷന്‍ ആണു്. അത്തരമൊരു മീറ്റിങ്ങ് ഈ ബോധവത്കരണക്ലാസോടു കൂടി നടത്തി എന്നു വരുത്തിത്തീര്‍ക്കാനാണു് ശ്രമമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

മലയാളത്തിന്റെ ഭാവിയെ സംബന്ധിച്ചു് ഇത്രയും ഗൌരവകരമായ വിഷയം ഇങ്ങനെ കൈകാര്യം ചെയ്യുന്നതു് ശരിയല്ലാത്തതുകൊണ്ടു് ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ അടിയന്തിരമായി ഉണ്ടാവേണ്ടതുണ്ടു്.
മലയാളത്തിന്റെ ഭാവിയെ സംബന്ധിച്ചു് ഇത്രയും ഗൌരവകരമായ വിഷയം ഇങ്ങനെ കൈകാര്യം ചെയ്യുന്നതു് ശരിയല്ലാത്തതുകൊണ്ടു് ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ അടിയന്തിരമായി ഉണ്ടാവേണ്ടതുണ്ടു്.

===അവലംബം===

== അവലംബം ==
* [1] http://wiki.smc.org.in/images/7/7b/INTERNATIONALIZED_DOMAIN_NAMES-MALAYALAM.pdf
<references/>
* [2] http://wiki.smc.org.in/CDAC-IDN-Critique
 
* [3] http://wiki.smc.org.in/File:Response_to_C-DAC-IDN-Critique.pdf
 
* [4] http://lists.smc.org.in/pipermail/discuss-smc.org.in/2010-December/011993.html
==കൂടുതല്‍ വിവരങ്ങള്‍ക്ക്==
* [5] http://www.hindu.com/2010/12/13/stories/2010121357790400.htm
* [6] http://lists.smc.org.in/pipermail/discuss-smc.org.in/2011-April/012653.html
* [7] http://203.199.132.154/idn/pdf/IDN_trivendram.pdf
* [8] http://lists.smc.org.in/pipermail/discuss-smc.org.in/2011-July/012931.html

===കൂടുതല്‍ വിവരങ്ങള്‍ക്ക്===
സന്തോഷ് തോട്ടിങ്ങല്‍  (ഫോണ്‍ +91 9884213420  ഇമെയില്‍ santhosh.thottingal@gmail.com)
സന്തോഷ് തോട്ടിങ്ങല്‍  (ഫോണ്‍ +91 9884213420  ഇമെയില്‍ santhosh.thottingal@gmail.com)
അനിവര്‍ എ. അരവിന്ദ്  (ഫോണ്‍ +91 9448063780  ഇമെയില്‍ anivar@movingrepublic.org)
അനിവര്‍ എ. അരവിന്ദ്  (ഫോണ്‍ +91 9448063780  ഇമെയില്‍ anivar@movingrepublic.org)
[http://wiki.smc.org.in/images/9/9e/SMCstatement-CDAC-IDN12072011.pdf '''പ്രസ്താവനയുടെ പിഡിഎഫ് രൂപം''']

Latest revision as of 06:31, 12 July 2011

മലയാള വെബ് വിലാസങ്ങള്‍ക്കായുള്ള സീഡാക് സ്റ്റാന്‍ഡേഡ് അപാകതകള്‍ നിറഞ്ഞതു്: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

പ്രസ്താവന

12/07/2011

മലയാളത്തിലുള്ള വെബ് വിലാസങ്ങളുടെ കാര്യത്തിലുള്ള ഗുരുതരമായ ഒരു പ്രതിസന്ധിയെപ്പറ്റിയാണു് ഈ കുറിപ്പ് .

ഇന്റര്‍നെറ്റിലെ വെബ് വിലാസങ്ങള്‍ ഇംഗ്ലിഷ് മാത്രമല്ല , ഏതു ഭാഷയും ആവാം എന്ന സ്ഥിതിയിലേക്കു് പുരോഗമിക്കുകയാണു്. അതിന്റെ അടിസ്ഥാനത്തില്‍ ഡൊമൈന്‍ നെയിമുകള്‍ എങ്ങനെയായിരിക്കണം ഓരോ ഭാഷയിലും എന്നതിനെപ്പറ്റി നയരൂപീകരണം നടത്തുന്നു. ഇന്ത്യന്‍ ഭാഷകളുടെ കാര്യത്തിലുള്ള സ്റ്റാന്‍ഡേഡ് ഉണ്ടാക്കുന്നതു് സീഡാക്‍ ആണു്. ഇത്തരം വിലാസങ്ങള്‍ വരുമ്പോള്‍ സര്‍ക്കാര്‍.ഭാരതം, ഫെഡറല്‍ബാങ്ക്.ഭാരതം തുടങ്ങിയ വിലാസങ്ങള്‍ ലഭ്യമാവും. .org, .in എന്ന നിയന്ത്രിതമായിരുന്ന ഡൊമൈനുകള്‍ ഇപ്പോള്‍ നിയന്ത്രണങ്ങളില്ലാതെ തുറക്കാന്‍ ICANN തീരുമാനിച്ചിട്ടുമുണ്ടു്. അതനുസരിച്ചു് .പത്രം, .പാല്‍ .രാഷ്ട്രീയം ഒക്കെ സാദ്ധ്യമാണു്.

പക്ഷേ ഇതൊക്കെ ഉദാഹരണങ്ങള്‍ മാത്രം. മലയാളത്തില്‍ ഏതൊക്കെ അക്ഷരങ്ങള്‍ ഇങ്ങനെ ഉപയോഗിക്കാം, അവ അനുവദിക്കുമ്പോളുള്ള സുരക്ഷാമാനദണ്ഡങ്ങളെന്തൊക്കെ, സ്പൂഫിങ്ങ്/ഫിഷിങ്ങ് എന്നിവയൊക്കെ എങ്ങനെ തടയാം എന്നൊക്കെയുള്ള ഒരു സ്റ്റാന്‍ഡേഡ് വരേണ്ടതുണ്ടു്. ഇക്കാര്യത്തില്‍ സീഡാക്‍ പുറത്തിറക്കിയ സ്റ്റാന്‍ഡേഡ്[1] 2010 ല്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍ പരിശോധിച്ചു് അതിലെ ന്യൂനതകളും പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു[2].സീഡാക്‍ അതിനു് വളരെ വിശദമായ മറുപടി തരികയും ചെയ്തു[3]. മലയാളം കമ്പ്യൂട്ടിങ്ങിന്റെയും യുണിക്കോഡിന്റെയും അടിസ്ഥാനപരമായ വസ്തുകള്‍പോലും അറിവില്ലാത്തവണ്ണമുള്ള ഒരു മറുപടിയാണു് കിട്ടിയതു്. അതനുസരിച്ചു് തനതുലിപിയിലുള്ള മലയാളത്തില്‍ വെബ് വിലാസങ്ങള്‍ അനുവദനീയമല്ല പോലും. പുതിയലിപിയോ പഴയലിപിയോ ഇക്കാലത്തു് ഒരു വാക്കിനെ ബോള്‍ഡ് ആക്കുകയോ ഇറ്റാലിക്സ് ആക്കുകയോ ചെയ്യുന്ന പോലെ ഉപയോക്താവിന്റെ മാത്രം ഇഷ്ടമാണെന്നു് മലയാളം കമ്പൂട്ടറില്‍ ഉപയോഗിക്കുന്ന ആര്‍ക്കുമറിയാം. ഡാറ്റ മാറ്റാതെ ഉപയോഗിക്കുന്ന ഫോണ്ടനുസരിച്ച് ഏതു ലിപി സമ്പ്രദായം വേണമെങ്കിലും ഉപയോഗിക്കാവുന്നത്ര ലളിതമാണു് അതു്. ലിപി ഏതു് എന്നതു് മലയാളം വെബ് വിലാസങ്ങളുടെ കാര്യത്തില്‍ ഒരു ചര്‍ച്ചാ വിഷയമേ അല്ല. ന്ത, ന്ന എന്നീ അക്ഷരങ്ങള്‍ ഒരുപോലെ ഇരിക്കുന്നതു കൊണ്ടു് ഇവയിലേതെങ്കിലും ഒന്നേ അനുവദിക്കൂ എന്നതാണു് അടുത്തതു്. മന്നന്‍.ഭാരതം ഉണ്ടെങ്കില്‍ മന്തന്‍.ഭാരതം എന്ന വിലാസം ആര്‍ക്കും എടുക്കാന്‍പാടില്ല. ന്റ എന്നതു്, ന്‍ ന്റെ അടിയില്‍ റ ആയി എഴുതാന്‍ പാടില്ല, ന്‍+ ് + റ എന്നെഴുതണം, സംവൃതോകാരം അനുവദിക്കില്ല(പഴയലിപി ആയതുകൊണ്ടു്), ക്‍ എന്ന കയുടെ ചില്ല് പാടില്ല എന്നൊക്കെയുണ്ടു് വിശദീകരണം. കൂടാതെ ഈ സ്റ്റാന്‍ഡേഡ് എഴുതുന്നതിനു മുമ്പു് ഇന്റര്‍നെറ്റ് ബ്രൌസറുകളുടെ അഡ്രസ് ബാറുകളുടെ വലുപ്പം വിശദമായി പഠിച്ചെന്നും പറയുന്നു. ന്ന, ന്ത എന്നിവ ഒരുപോലെയിരിക്കുന്നു എന്നു പറയാന്‍ കാരണം മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അങ്ങനെ കാണിക്കുന്നു എന്നതാണു്. ഇതിന്റെ പൂര്‍ണ്ണരൂപം: http://wiki.smc.org.in/CDAC-IDN-Critique

ഇക്കാര്യങ്ങളെല്ലാം മണ്ടത്തരമാണെന്നു ചൂണ്ടിക്കാണിച്ച് സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് കൊടുത്ത മറുപടിയ്ക്ക് അവര്‍ നല്ല രീതിയിലാണു് പ്രതികരിച്ചതു്. ഈ വിഷയത്തില്‍ പ്രാഗത്ഭ്യവും താത്പര്യവുമുള്ളവരുടെ ഒരു മീറ്റിങ്ങ് വിളിച്ചുകൂട്ടി ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നു് അവര്‍ വാക്കു തന്നു[4]. ഹിന്ദു പത്രം അതു് റിപ്പോര്‍ട്ട് ചെയ്തിരുന്നു[5]. ഞങ്ങള്‍ പല തവണ ഓര്‍മപ്പെടുത്തി, മൂന്നു പ്രാവശ്യം ആ മീറ്റിങ്ങ് അവര്‍ മാറ്റിവെച്ചു[6].

സീഡാക് പൂനെയിലെ മഹേഷ് കുല്‍ക്കര്‍ണി(Associate Director & HoD, GIST, Centre for Development of Advanced Computing, Pune) കഴിഞ്ഞ മാര്‍ച്ചില്‍ ഇങ്ങനെയെഴുതി. "We will definately have the stake holder consultations once again, wherein each and every voice will be heard.Finally language(s) is/are meant for community & hence we expect the policy to be vetted by the community."

7 മാസങ്ങള്‍ കടന്നു പോയി. ഇപ്പോള്‍ അതേ സ്റ്റാന്‍ഡേഡിന്റെ ബോധവത്കരണ ക്ലാസ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ 14നു് നടത്തുന്നു[7]. വ്യക്തമായ നയമില്ലാത്ത , നിരവധി പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ട ഒരു കാര്യത്തെക്കുറിച്ചു് ബോധവത്കരണക്ലാസ് നടത്തുന്നതെങ്ങനെയാണു് എന്നു് നമ്മള്‍ ചോദിച്ച ചോദ്യത്തിനും മറുപടിയില്ല[8]. ബോധവത്കരണം അത്യാവശ്യമാണു്. പക്ഷേ അതിനുമുന്‍പ് വികലമായ മലയാളം വെബ് വിലാസങ്ങളെപ്പറ്റി വ്യക്തമായ ധാരണയിലെത്തെണ്ടേ?

മീറ്റിങ്ങിനു് ഒരാഴ്ച തികച്ചില്ലാത്തപ്പോഴാണു് ഞങ്ങള്‍ക്കു് കേള്‍വിക്കാരായി പങ്കെടുക്കാനുള്ള ക്ഷണം ലഭിക്കുന്നതു് . പലര്‍ക്കും ഇങ്ങനെ പെട്ടെന്നു പറഞ്ഞതുകൊണ്ടു് പങ്കെടുക്കാന്‍ പറ്റില്ല. പക്ഷേ ഈ വിഷയത്തില്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ആവശ്യപ്പെട്ടിരുന്നതു് ബോധവത്കരണ ക്ലാസ് അല്ല, ഓരോ പ്രശ്നത്തിന്റെയും സാങ്കേതികവും ഭാഷാപരവും ആയ വശങ്ങള്‍ ചര്‍ച്ച ചെയ്തു് വെബ് വിലാസങ്ങളുടെ സ്റ്റാന്‍ഡേഡ് നന്നാക്കിയെടുക്കാനുള്ള , മലയാളം ഭാഷാസാങ്കേതിക വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു കണ്‍സള്‍ട്ടേഷന്‍ ആണു്. അത്തരമൊരു മീറ്റിങ്ങ് ഈ ബോധവത്കരണക്ലാസോടു കൂടി നടത്തി എന്നു വരുത്തിത്തീര്‍ക്കാനാണു് ശ്രമമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

മലയാളത്തിന്റെ ഭാവിയെ സംബന്ധിച്ചു് ഇത്രയും ഗൌരവകരമായ വിഷയം ഇങ്ങനെ കൈകാര്യം ചെയ്യുന്നതു് ശരിയല്ലാത്തതുകൊണ്ടു് ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ അടിയന്തിരമായി ഉണ്ടാവേണ്ടതുണ്ടു്.

അവലംബം

കൂടുതല്‍ വിവരങ്ങള്‍ക്ക്

സന്തോഷ് തോട്ടിങ്ങല്‍ (ഫോണ്‍ +91 9884213420 ഇമെയില്‍ santhosh.thottingal@gmail.com) അനിവര്‍ എ. അരവിന്ദ് (ഫോണ്‍ +91 9448063780 ഇമെയില്‍ anivar@movingrepublic.org)

പ്രസ്താവനയുടെ പിഡിഎഫ് രൂപം