ഡെബിയനുള്ള ശേഖരം: Difference between revisions
(One intermediate revision by one other user not shown) | |
(No difference)
|
Latest revision as of 18:15, 12 December 2011
ഡെബിയന്‍ എച്ച് (ഐടി@സ്കൂള്‍ ഗ്നു/ലിനക്സായാലും) ഉപയോഗിയ്ക്കുന്നവര്‍
deb http://download.savannah.gnu.org/releases/smc/debian etch main
എന്നൊരു വരി നിങ്ങളുടെ /etc/apt/sources.list ല്‍ ചേര്‍ത്തതിനു് ശേഷം താഴെ പറയുന്ന ആജ്ഞകള്‍ പ്രവര്‍ത്തിപ്പിയ്ക്കുക.
കുറിപ്പ്: ലെന്നിയോ സിഡ്ഡോ ഉപയോഗിയ്ക്കുന്നവര്‍ etch എന്നതിന് പകരം lenny അല്ലെങ്കില്‍ sid എന്ന് ചേര്‍ക്കുക. stable, testing, unstable എന്നീ പേരുകളും ഉപയോഗിയ്ക്കാവുന്നതാണു്.
# wget http://download.savannah.gnu.org/releases/smc/praveen.key.asc # apt-key add praveen.key.asc # apt-get update # apt-get upgrade # apt-get install dhvani-tts scim-ml-phonetic
കുറിപ്പ്: ഈ പാക്കേജുകള്‍ പ്രവീണ്‍ ശേഖരത്തിലിട്ട ശേഷം മറ്റാരും മാറ്റിയിട്ടില്ലെന്നുറപ്പാക്കാനാണു് പ്രവീണിന്റെ ജിപിജി പബ്ലിക് കീ ആപ്റ്റിന്റെ കീറിങ്ങില്‍ ചേര്‍ക്കുന്നതു്. upgrade എന്നതു് പാംഗോയുടേയും ഐസിയുവിന്റേയും (ഉടന്‍ വരുന്നു) മലയാളം ചിത്രീകരണം ശരിയാക്കിയ പാക്കേജുകളും മലയാളം അക്ഷരരൂപങ്ങളുടെ പുതുക്കിയ പാക്കേജും ഇന്‍സ്റ്റോള്‍ ചെയ്യും. ഇതു് ഐസ്വീസല്‍, ഓപ്പണ്‍ ഓഫീസ്, ജിഎഡിറ്റ് തുടങ്ങിയ പ്രയോഗങ്ങളില്‍ മലയാളം തെറ്റു് കൂടാതെ ഉപയോഗിയ്ക്കാന്‍ നിങ്ങളുടെ സിസ്റ്റത്തെ സജ്ജമാക്കുന്നു.
ഗ്രാഫിക്കല്‍ പാക്കേജ് മാനേജറായ സിനാപ്റ്റിക്കാണുപയോഗിയ്ക്കുന്നതെങ്കില്‍
http://smc.nongnu.org/docs/synaptic/ എന്ന താളിലെ സ്ക്രീന്‍ഷോട്ടുകള്‍ നോക്കുക
ഹാക്കര്മാര്ക്കു്
ശേഖരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആദ്യം rsync,sftp ഏതെങ്കിലും ഉപയോഗിച്ചു് ശേഖരം കമ്പ്യൂട്ടറിലെത്തിക്കുക.
#rsync -av --progress you@dl.sv.nongnu.org:/releases/smc/debian .
ഉപയോഗിച്ചാല്‍ ശേഖരം അപ്പാടെ കമ്പ്യൂട്ടറില്‍ എത്തിക്കാം. Konqueror ഉപയോഗിച്ചു്
sftp://you@dl.sv.gnu.org/releases/smc/
എന്ന വിലാസത്തില്‍ ചെന്നും ശേഖരം സ്വന്തം കമ്പ്യൂട്ടറില്‍ എത്തിക്കാം.
എത്തിച്ച ശേഷം, reprepro ഉപയോഗിച്ചു് മാറ്റങ്ങള്‍ വരുത്താം. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം.
5. ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
ഇതിനായി നിങ്ങളുടെ മറ്റുള്ളവര്‍ക്കുപയോഗിയ്ക്കാനുള്ള ssh താക്കോലൊരെണ്ണം സാവന്നയില്‍ കൊടുക്കണം. കൂടുതലറിയാന്‍ https://savannah.gnu.org/maintenance/DownloadArea എന്നതൊന്നു് നോക്കൂ.
രചനകളുടെയും അറകളുടെയും അനുമതി 2775 എന്നരീതിയില്‍ ക്രമീകരിക്കണം
chmod 2775 -R <your-directory>
ഇതു് മറ്റു് അംഗങ്ങള്‍ക്കും നിങ്ങളുടെ രചനകളിലും അറകളിലും മാറ്റം വരുത്താന്‍ അനുവദിയ്ക്കും.
കൂടാതെ നിങ്ങള്‍ SIGN ചെയ്യാനുപയോഗിച്ച GPG കീയുടെ പബ്ലിക് കീയൂം നല്‍കണം.