ഡെബിയന്‍ മലയാളം: Difference between revisions
No edit summary |
mNo edit summary |
||
(One intermediate revision by the same user not shown) | |||
Line 1: | Line 1: | ||
{{prettyurl|Debian_Malayalam}} | |||
Reading Problems? Want to edit in malayalam? see [[മലയാളം/സഹായം |help]] setting up malayalam fonts, input and rendering | Reading Problems? Want to edit in malayalam? see [[മലയാളം/സഹായം |help]] setting up malayalam fonts, input and rendering | ||
Latest revision as of 07:25, 30 July 2010
Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering
ശ്രദ്ധിയ്ക്കൂ: പ്രസാധനക്കുറിപ്പുകളുടെ മലയാളം പരിഭാഷയ്ക്കു് നിങ്ങളുടെ സഹായം ആവശ്യമാണു്.
ഡെബിയന്‍ പ്രവര്‍ത്തക സംവിധാനത്തിന്റെ ഇന്‍സ്റ്റളേഷനും ക്രമീകരണവും പൂര്‍ണമായും മലയാളത്തില്‍ ചെയ്യാന്‍ പര്യാപ്തമാക്കുക എന്നതാണു് ഡെബിയന്‍ മലയാളത്തിന്റെ ലക്ഷ്യം. ഡെബിയന്‍ തയ്യാറാക്കിയിട്ടുള്ള കൂടുതല്‍ പാക്കേജുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്തു് ആ പാക്കേജിന്റെ ക്രമീകരണത്തിനു് സഹായിക്കുന്ന ചോദ്യങ്ങള്‍ ചോദിയ്ക്കുകയും അതിനു് മറുപടി പറയാനാവശ്യമായ വിവരണങ്ങളും മുന്നറിയിപ്പുകളും നല്കുകയും ചെയ്യുന്നു. മലയാളം മാത്രം അറിയാവുന്ന ഒരാളെ ഡെബിയന്‍ ഉപയോഗിയ്ക്കാന്‍ പര്യാപ്തമാക്കണമെങ്കില്‍ ഇവയെല്ലാം മലയാളത്തില്‍ ലഭ്യമായിരിയ്ക്കണം.
ഈ സംരംഭത്തിലെ അംഗങ്ങളുമായി സംവദിയ്ക്കാന്‍ debian-l10n-malayalam എന്ന ഇമെയില്‍ പട്ടികയില്‍ ചേരുക.
- ഡെബിയന്‍ മലയാളം പരിഭാഷാ സ്ഥിതിവിവരം - 2007 ജൂണ്‍ 20 വരെ 2676 വാചകങ്ങള്‍ പരിഭാഷപ്പെടുത്തി (മൊത്തമായി 10180 വാചകങ്ങളുണ്ട്)
- ഡെബിയനിലെ പ്രാദേശികവത്കരണത്തിന്റെ കേന്ദ്രം
ഓര്‍ക്കൂട്ട്
ഡെബിയന്‍ ഗ്നു/ലിനക്സില്‍ ഐ-ബസ് ആണ് ഇപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്."സ്കിം" ഇപ്പോള്‍ പഴയതായി. ഐ-ബസ് നിങ്ങളുടെ ഗ്നൂ/ലിനക്സ് സിസ്റ്റത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ :
su - (give root password)
apt-get update && apt-get install ibus ibus-gtk ibus-m17n m17n-contrib അതിനു ശേഷം, ibus-setup ഉപയോഗിച്ച് സെറ്റ് ചെയ്യാവുന്നതാണ്.
സംരംഭങ്ങള്‍
- പൊതികളെക്കുറിച്ചുള്ള വിവരണങ്ങളുടെ പരിഭാഷ
- പ്രസാധനക്കുറിപ്പുകളുടെ മലയാളം പരിഭാഷ
- ഡെബിയന്‍ ഇന്സ്റ്റാളറിന്റെ മലയാളം പരിഭാഷ
- ഡെബ്കോണ്ഫ് ടെംപ്ലേറ്റുകളുടെ (പാക്കേജ് ക്രമീകരണ സഹായകമായ ചോദ്യങ്ങളുടെ വിവരണങ്ങളും) മലയാളം പരിഭാഷ
"എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ" ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.