വിന്‍ഡോസില്‍ നിന്ന് ലിനക്സിലേയ്ക്ക്/FAQ

(Redirected from WindowsToLinux/FAQ)

പതിവായി ചോദിക്കാറുളള ചോദ്യങ്ങള്‍

ഇന്‍സ്റ്റലേഷനു മുമ്പ്

 • ലിനക്സ് സൌജന്യമായി ലഭിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണെന്നറിയാം. പക്ഷേ വിന്‍ഡോസും ഞാന്‍ പണം മുടക്കി വാങ്ങിയതല്ല. പിന്നെന്തിനു ഞാന്‍ ലിനക്സ് ഉപയോഗിക്കണം?
ലിനക്സ് സൌജന്യമെന്നതിനുപരി സ്വതന്ത്രമെന്നുള്ളതിനാണ് കൂടുതല്‍ പ്രാധാന്യം, മൈക്രോസോഫ്റ്റ് അനുവദിച്ചിട്ടുള്ളതിലധികമായി യാതൊന്നും ചെയ്യാന്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് താങ്കള്‍ക്ക് സാധ്യമല്ല. താങ്കള്‍ പണം കൊടുത്തു വാങ്ങിയതാണെങ്കില്‍ കൂടി മൈക്രോസോഫ്റ്റ് വിന്‍ഡോസിനൊപ്പം തരുന്ന ഉപയോഗാനുമതി (EULA) അനുസരിച്ച് അതില്‍ തന്നിരിക്കുന്ന സൌകര്യങ്ങള്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കേവലാവകാശം മാത്രമാണ് താങ്കള്‍ക്കുള്ളത്. താങ്കള്‍ പണം കൊടുത്തു വാങ്ങിയ ഇന്‍സ്റ്റലേഷന്‍ താങ്കളുടെ തന്നെ വ്യത്യസ്ത കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നതു വരെ ചിലപ്പോള്‍ നിയമവിരുദ്ധമായേക്കാം. ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ എത്ര മാറ്റങ്ങള്‍ വേണമെങ്കിലും താങ്കള്‍ക്കു വരുത്താം. മാറ്റത്തോടു കൂടിയോ അല്ലാതെയോ അത് താങ്കള്‍ക്ക് എത്ര കമ്പ്യൂട്ടറില്‍ വേണമെങ്കിലും ഉപയോഗിക്കാം, എത്ര വേണമെങ്കിലും പുനര്‍വിതരണം ചെയ്യാം. ഒട്ടുമിക്ക സന്ദര്‍ഭങ്ങളിലും ലിനക്സ് സൌജന്യമായി തന്നെ താങ്കള്‍ക്ക് ലഭിക്കുകയും ചെയ്യും. വിന്‍ഡോസില്‍ ചെയ്യാവുന്ന ഏതൊരു കാര്യവും ലിനക്സിലും താങ്കള്‍ക്ക് ചെയ്യാവുന്നതാണ്. വിന്‍ഡോസിനെ അപേക്ഷിച്ച് വളരെ സുരക്ഷിതമായ ഓപ്പറേറ്റിങ് സിസ്റ്റമാണ് ലിനക്സ്. വിന്‍ഡോസിലേതു പോലെ വൈറസ് ആക്രമണങ്ങള്‍ ലിനക്സില്‍ ഉണ്ടാകുന്നില്ല. താങ്കള്‍ക്കാവശ്യമായ സഹായങ്ങള്‍ എപ്പോഴും നിരവധി മാര്‍ഗ്ഗങ്ങളില്‍ ലഭിക്കുന്നതാണ്. വിന്‍ഡോസിന്റെ വ്യാജപ്പകര്‍പ്പാണ് താങ്കളുപയോഗിക്കുന്നതെങ്കില്‍ നിയമപരമായും മൈക്രോസോഫ്റ്റിന്റെ ഉപയോഗാനുമതി അനുസരിച്ചും തെറ്റായ കാര്യമാണ് താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. താങ്കള്‍ ലിനക്സ് ഉപയോഗിക്കുകയാണെങ്കില്‍ ഒരിക്കലും താങ്കള്‍ക്ക് ഇത്തരമൊരു ഭീഷണി നേരിടേണ്ടി വരില്ല.
 • ഉപയോഗിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളതും പ്രവര്‍ത്തിപ്പിക്കാന്‍ വളരെയധികം കമാന്‍ഡുകള്‍ അറിഞ്ഞിരിക്കേണ്ടതുമായ ഓപ്പറേറ്റിങ് സിസ്റ്റമാണ് ലിനക്സ് എന്നു കേള്‍ക്കുന്നു. ഇതു ശരിയാണോ?
ആയിരുന്നു എന്നു വേണമെങ്കില്‍ പറയാം. ഇന്ന് അത്തരമൊരു അവസ്ഥയില്‍ നിന്നും ലിനക്സ് ഏറെ വളര്‍ന്നു കഴിഞ്ഞു. ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും വിന്‍ഡോസില്‍ താങ്കള്‍ ചെയ്തിരുന്നതു പോലെ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ഇപ്പോഴും അത്തരത്തില്‍ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ താങ്കളാഗ്രഹിക്കുന്നുവെങ്കില്‍ അവയില്‍ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഏതാനം ചിലവ വിന്‍ഡോസില്‍ നിന്ന് ലിനക്സിലേയ്ക്ക് എന്ന താളില്‍ കാണാവുന്നതാണ്.
 • ഞാന്‍ ലിനക്സ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ലിനക്സ് എന്ന പേരിനു പകരം ഉബുണ്ടു, റെഡ്‌ഹാറ്റ്, ഡെബിയന്‍ തുടങ്ങി പല പേരുകള്‍ കേള്‍ക്കുന്നു. എന്താണിങ്ങനെ?
ലിനക്സ് ഒരു സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ആണ്. ആര്‍ക്കു വേണമെങ്കിലും ലിനക്സില്‍ മാറ്റങ്ങള്‍ വരുത്താനും മാറ്റങ്ങള്‍ വരുത്തി പുനര്‍‌വിതരണം ചെയ്യാനും സാധിക്കും. നിരവധി സംഘങ്ങള്‍ ലിനക്സ് മെച്ചപ്പെടുത്തുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്ത് വിതരണം ചെയ്യുന്നു. അതുകൊണ്ട് നിരവധി പേരുകളില്‍ ലിനക്സ് ലഭ്യമാണ്. ഉപയോഗ രീതിയില്‍ ചെറിയ ചെറിയ വ്യത്യാസങ്ങളുണ്ടാകും എന്നതിലുപരി അടിസ്ഥാനപരമായി ഇവയെല്ലാം ഒന്നാണ്. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസിലുള്ള ചെറിയ വ്യത്യാസങ്ങളും (അവ മിക്കവാറും ഏകീകരിക്കപ്പെട്ടവയാണ്), സോഫ്റ്റ്‌വേറുകളുടെ ലഭ്യതയുമനുസരിച്ച് ഓരോ പ്രത്യേക ഉപയോക്താവിനും ഓരോരോ ലിനക്സ് വിതരണങ്ങള്‍ കൂടുതല്‍ ഉപയോഗപ്രദമായി തോന്നിയേക്കാം. ഉബുണ്ടു, ഫെഡോറ തുടങ്ങിയ ലിനക്സ് വിതരണങ്ങളാണ് സര്‍വ്വസാധാരണങ്ങള്‍.
 • നിരവധി ലിനക്സ് വിതരണങ്ങളെ കുറിച്ച് എനിക്കു മനസ്സിലായി, പക്ഷേ ഏതാണ് എനിക്കേറ്റവും ഉപകാരപ്രദം?
 • എന്റെ കമ്പ്യൂട്ടറില്‍ ലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്താല്‍, ഞാനുപയോഗിച്ചുകൊണ്ടിരിക്കുന്ന വിന്‍ഡോസിനെന്തു സംഭവിക്കും? വിന്‍ഡോസില്‍ ഉപയോഗിക്കുകയും ശേഖരിക്കുകയും ചെയ്തിരിക്കുന്ന ഡേറ്റാകള്‍ നഷ്ടപ്പെട്ടു പോകുമോ?
താങ്കള്‍ തീരുമാനിക്കുന്നതു പോലെ സംഭവിക്കും. വിന്‍ഡോസ് ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറില്‍ വിന്‍ഡോസ് പൂര്‍ണ്ണമായും ഒഴിവാക്കി ലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയും. അല്ലങ്കില്‍ വിന്‍ഡോസിനൊപ്പം മറ്റൊരു ഓപ്പറേറ്റിങ് സിസ്റ്റമായി ലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയുന്നതാണ്. താങ്കള്‍ മുമ്പെന്നെങ്കിലും രണ്ട് വിന്‍ഡോസ് പതിപ്പുകള്‍ ഒരു കമ്പ്യൂട്ടറില്‍ തന്നെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതു പോലെ തന്നെ വിന്‍ഡോസിനൊപ്പം ലിനക്സും ഉപയോഗിക്കാവുന്നതാണ്. ലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള ഇട താങ്കളുടെ ഹാഡ് ഡിസ്കില്‍ ഉണ്ടാവണം എന്നു മാത്രം. സാധാരണ ഗതിയില്‍ താങ്കള്‍ വേണമെന്നു കരുതിയാലല്ലാതെ വിന്‍ഡോസ് ഉപയോഗിച്ച് ശേഖരിച്ചിട്ടുള്ള ഡേറ്റാകള്‍ക്ക് ഒന്നും സംഭവിക്കില്ലങ്കിലും ബാക്ക്‌‌അപ് എടുത്തു വെയ്ക്കുന്നതു മൂലം അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാം.
 • ഉബുണ്ടു വിന്‍ഡോസിനുള്ളില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം എന്നു കേള്‍ക്കുന്നു. ഇതു ശരിയാണോ? അതെങ്ങിനെ സാധിക്കും?
ശരിയാണ്. ഉബുണ്ടു വിന്‍ഡോസിനുള്ളില്‍ മറ്റൊരു സോഫ്റ്റ്‌‌വേര്‍ പോലെ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. അതേ സമയം അത് മറ്റൊരു ഓപ്പറേറ്റിങ് സിസ്റ്റമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ്. വിന്‍ഡോസ് പാര്‍ട്ടീഷനില്‍ ഒരു വിര്‍ച്ച്വല്‍ ഹാഡ് ഡിസ്ക്ക് ഉണ്ടാക്കിയാണിത് സാധിക്കുന്നത്. സത്യത്തില്‍ ഉബുണ്ടു മറ്റൊരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായി ഇന്‍സ്റ്റോള്‍ ചെയ്യുന്നതും ഇത്രതന്നെ ലളിതമാണ്. ഉബുണ്ടു വിന്‍ഡോസിനുള്ളില്‍ ഇന്‍സ്റ്റോള്‍ ചെയ്യുകയാണെങ്കില്‍ പ്രവര്‍ത്തന മികവില്‍ ചെറിയ കുറവുണ്ടാകുന്നതാണ്.

ഇന്‍സ്റ്റലേഷന്‍

 • ലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ സ്വാപ് (Swap) പാര്‍ട്ടീഷനു ചോദിക്കുന്നു. എന്താണത്?
വിന്‍ഡോസില്‍ പേജ് ഫയല്‍ പോലെ ലിനക്സില്‍ ഉപയോഗിക്കുന്ന ഭാഗമാണ് സ്വാപ്. വിന്‍ഡോസില്‍ അതാതു പാര്‍ട്ടീഷനുകളിലാണ് പേജ് ഫയല്‍ സൃഷ്ടിക്കപ്പെടുന്നതെങ്കില്‍ ലിനക്സില്‍ അതിനൊരു പ്രത്യേക പാര്‍ട്ടീഷനുണ്ടെന്നു മാത്രം. വിന്‍ഡോസില്‍ തന്നെ പേജിങ് ഫയലിനെ സ്വാപ് ഫയല്‍ എന്നു വിളിക്കാറുണ്ടെന്നോര്‍ക്കുക.

ഡെസ്ക്ക്ടോപ്പ്

 • ലോഗിന്‍ മെനുവില്‍ സെഷന്‍ (Session) എന്നു കൊടുത്തിരിക്കുന്നതെന്താണ്?
 • എന്താണ് ജിനോം (Gnome)?
 • കെഡിഇ - ജിനോം ഇവ തമ്മിലുള്ള വ്യത്യാസമെന്താണ്?
 • റൂട്ട് (root) അംഗത്വം എന്നാലെന്താണ്?
വിന്‍ഡോസില്‍ അഡ്മിനിസ്ട്രേറ്റര്‍ (Administrator) എന്നു പറയുന്നതു പോലെ കമ്പ്യൂട്ടറില്‍ സാധാരണ ഉപയോക്താക്കളെ അപേക്ഷിച്ച് കൂടുതല്‍ കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള അംഗത്വമാണ് റൂട്ട്.

സോഫ്റ്റ്‌വേറുകളുടെ ഇന്‍സ്റ്റലേഷന്‍

 • പുതിയ സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാനെന്താണു മാര്‍ഗ്ഗം?
 • സോഫ്റ്റ്‌വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യാനാണ്‌ ഞാന്‍ ശീലിച്ചിരിക്കുന്നത്, ലിനക്സില്‍ അതു സാധിക്കുകയില്ലേ?

മലയാളം

 • ചില വെബ്‌സൈറ്റുകള്‍ എടുക്കുമ്പോള്‍ "വരയും കുറിയും" മാത്രമാണ് കാണാന്‍ കഴിയുന്നത് (ഉദാ:manoramaonline.com). ഇതെങ്ങിനെ ശരിയാക്കാം?
താങ്കളുടെ കമ്പ്യൂട്ടറില്‍ വെബ്‌‌സൈറ്റിനാവശ്യമായ ഫോണ്ട് ഇല്ലാത്തതു കൊണ്ടായിരിക്കാം. ബന്ധപ്പെട്ട ഫോണ്ട് (മിക്കവാറും അത് സൈറ്റില്‍ തന്നെ ലഭ്യമായിരിക്കും) ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്താല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
 • ചില വെബ്‌സൈറ്റുകള്‍ എടുക്കുമ്പോള്‍ ചില അക്ഷരങ്ങളുടെ സ്ഥാനത്ത് മറ്റെന്തോ (ചതുരക്കട്ട, വട്ടത്തിലിട്ട R) ആണ് കാണുന്നത് (ഉദാ: ml.wikipedia.org). ഇതെങ്ങിനെ ശരിയാക്കാം?
മലയാളം ഡിസ്പ്ലേ ചെയ്യിക്കാന്‍ മിക്ക വെബ്‌‌സൈറ്റുകളും യൂണീകോഡാണ് ഉപയോഗിക്കുന്നത്. യൂണീകോഡിന്റെ പുതിയ വേര്‍ഷന്‍ പ്രകാരം ചില്ലക്ഷരങ്ങളും മറ്റു ചില അക്ഷരങ്ങളും പഴയരീതിയില്‍ നിന്നും വ്യത്യസ്തമായാണ് പ്രതിനിധീകരിക്കുന്നത്. അതേ സമയം പഴയ എന്‍കോഡിങ് നിലനിര്‍ത്തിയിട്ടുണ്ട്. പുതിയ രീതിയിലുള്ള എന്‍കോഡിങ് ശരിയാണെന്നും തെറ്റാണെന്നും വാദിക്കപ്പെടുന്നു. ഇരട്ട എന്‍കോഡിങ് പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ ലിനക്സില്‍ സ്വതവേയുള്ള ഫോണ്ടുകള്‍ പുതിയ രീതിയെ അനുവര്‍ത്തിക്കുന്നില്ല. ഫയര്‍ഫോക്സില്‍ ഫിക്സ്.എം.എല്‍ എന്ന ആഡോണ്‍ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
 • എനിക്കു മലയാളത്തില്‍ ടൈപ്പ് ചെയ്യാനാഗ്രഹമുണ്ട്. അത് എങ്ങിനെയാണ് ശരിയാക്കിയെടുക്കുക?
 • വിന്‍ഡോസില്‍ ഞാന്‍ മൊഴി കീബോഡ് ഉപയോഗിച്ചാണ് മലയാളം എഴുതിക്കൊണ്ടിരുന്നത്. മൊഴി ലിനക്സില്‍ ഉപയോഗിക്കാന്‍ കഴിയുമോ? എങ്കില്‍ എങ്ങിനെ?

ഇതര സംശയങ്ങള്‍

 • വിന്‍ഡോസ് ഇന്‍സ്റ്റോള്‍ ചെയ്ത് കഴിയുമ്പോള്‍ ഹാഡ് വെയര്‍ ഡ്രൈവര്‍ സിഡികള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ലിനക്സില്‍ അതു വേണ്ടി വന്നില്ല. എന്റെ ഹാഡ്‌വെയര്‍ എപ്പോഴാണ്‌ പ്രവര്‍ത്തിക്കാതാവുക?
ഹാഡ്‌വെയര്‍ കേടായാല്‍ മാത്രമേ പ്രവര്‍ത്തിക്കാതാകൂ. മിക്കവാറും എല്ലാ ഹാഡ്‌വേറുകള്‍ക്കുമുള്ള ഡ്രൈവര്‍ സാധാരണ ലിനക്സ് വിതരണങ്ങളില്‍ സ്വതവേ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടാണ്‌ ലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം താങ്കള്‍ക്ക് ഹാഡ്‌വേര്‍ ഡ്രൈവര്‍ സി.ഡി.കള്‍ ഉപയോഗിക്കേണ്ടി വരാതിരുന്നത്. അപൂര്‍വ്വം ചില ഹാഡ്‌വേറുകള്‍ക്കുള്ള ഡ്രൈവര്‍ ഇന്‍സ്റ്റലേഷനൊപ്പം ഉണ്ടായില്ല എന്നു വരാം.
 • വിന്‍ഡോസില്‍ ഞാന്‍ പതിവായി ഡിസ്ക്ക് ഡീഫ്രാഗ്മെന്റേഷന്‍ നടത്താറുണ്ടായിരുന്നു, ലിനക്സില്‍ അതിനു സഹായിക്കുന്ന ഉപകരണങ്ങളൊന്നും മെനുവില്‍ കാണുന്നില്ല. ലിനക്സില്‍ ഡീഫ്രാഗ്മെന്റേഷന്‍ ആവശ്യമല്ലേ?
 • വൈന്‍ (Wine) ഇന്‍സ്റ്റോള്‍ ചെയ്താല്‍ വിന്‍ഡോസിലെ സോഫ്റ്റ്‌വെയറുകള്‍ ലിനക്സില്‍ പ്രവര്‍ത്തിപ്പിക്കാമെന്നു കേള്‍ക്കുന്നു. ഇതു സത്യമാണോ?
 • എന്റെ ഡെസ്ക്റ്റ്ടോപ്പില്‍ പ്രധാനമെനുവില്‍ System>preference>Qt setting എന്നു കാണുന്നു! എന്താണീ Qt setting?