സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/SMC Camp
ക്യാമ്പിനെ കുറിച്ച്
കൂടുതല്‍ ആളുകളെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ കുറിച്ച് അറിയിക്കുക, കൂടുതല്‍ സന്നദ്ധപ്രവവര്‍ത്തവര്‍ത്തകരെ (contributors) ഇതിലേക്ക് എത്തിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോട് കൂടി SMC-ഉം Zyxware technologies -ഉം തുടങ്ങിയ ഒരു പദ്ധതിയാണ്(project) എസ്.എം.സി. ക്യാമ്പ്. കോഴിക്കോട് എന്‍ഐടിയില്‍ വച്ച് നടന്ന ലോക്കലൈസേഷന്‍ ഹട്ടിലൂടെയാണ് ഈ ആശയം തുടങ്ങിയതു്. ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, 2010 ഫെബ്രുവരി 27, 28 തിയ്യതികളിലായി കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് നടന്നു. പ്രവീണ്‍ അരീമ്പ്രത്തൊടിയില്‍, സൂരജ് കേണോത്ത്, ഹിരണ്‍ വേണുഗോപാല്‍, ജയ്സണ്‍ നെടുമ്പാല, ബൈജു തുടങ്ങിയവരാണ് ഇതിന്റെ ആശയരൂപീകരണത്തിനും ഒന്നാമത്തെ ക്യാമ്പിനുമായി പ്രവര്‍ത്തിച്ചത്. പ്രധാനമായും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ ഉദ്ദേശ്ശിച്ചാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നത്.
ഏതെങ്കിലും ഒരു എസ്.എം.സി. പ്രൊജക്റ്റിലേക്ക് നേരിട്ട് സംഭാവന നടത്തുക എന്ന രീതിയാണ് ഓരോ ക്യാമ്പിലും പിന്തുടര്ന്നിരുന്നത്. രണ്ട് ദിവസമായിരുന്നു ക്യാമ്പിന്റെ ദൈര്‍ഘ്യം. ആദ്യ ദിവസം ആദ്യ മണിക്കൂറുകളില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള സൌകര്യം, അന്നേ ദിവസം ചെയാന്‍ പോകുന്ന പ്രൊജക്റ്റ് അതിന്റെ പ്രാധാന്യം തുടങ്ങിയവ പരിചയപ്പെടുത്തും. തുടര്‍ന്ന് പ്രൊജക്റ്റ് ചെയ്തു തുടങ്ങും.
ഇത്തവണ അതില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ട്. ഇത്തവത്തെ ക്യാമ്പുകള്‍ "വ്യാഴ വട്ടക്കാല" ആഘോഷ പരിപാടികളുടെ വിളംബര ശില്പശാലകളായാണ് നടത്തുന്നത്. അഞ്ച് വിഭാഗങ്ങളിലായി ആളുകളെ തരം തിരിച്ചാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരോ ക്യാമ്പും നടത്താന്‍ വേണ്ട സൌക്യരങ്ങള് അതാത് വിഭാഗങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.
ക്യാമ്പുകളില്‍ ക്ലാസെടുക്കന്നവര് പരിപാടി നടത്തുന്ന ജില്ലയിലെ സജീവ മെയിലിങ്ങ് ലിസ്റ്റിലും എസ്എംസി ലിസ്റ്റിലും ചേരാന്‍ ക്ഷണിയ്ക്കണം. സജീവ മെയിലിങ്ങ് ലിസ്റ്റുകളുടെ പട്ടിക ഇവിടെ.
തുടര്‍ന്നു് ബന്ധപ്പെടാന്‍ താഴെ പറയുന്ന കാര്യങ്ങളില്‍ താത്പര്യമുള്ളവരുടെ പേരും ഫോണ്‍ നമ്പറും വാങ്ങിക്കണം.
- തുടര്‍ന്നും ഇതു് പോലുള്ള പരിപാടികള്‍ വേണമെന്നാഗ്രഹിയ്ക്കുന്നവര്‍
- ഇതു് പോലുള്ള പരിപാടികള്‍ നടത്താന്‍ സഹായിക്കാനാഗ്രഹിയ്ക്കുന്നവര്
- ചെറിയ പ്രൊജക്റ്റുകലിലൂടെ സ്വതന്ത്ര സോഫ്റ്റ്വെയര് സംഭാവന തുടങ്ങാന്‍ ആഗ്രഹിയ്ക്കുന്നവര്‍
ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് ഡെവലപ്പര്‍ കൂട്ടായ്മകളുമായി ഇടപെടാന്‍ സഹായിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. അതുപോലെ ക്യമ്പിന്റെ ഫോട്ടോയും ഉണ്ടെങ്കില്‍ വളരെ നന്നായിരിക്കും. ക്യാമ്പിന്റെ റിപ്പോര്‍ട്ട് അതേ ദിവസം തന്നെ ലിസ്റ്റിലിട്ടാല് മറ്റുള്ളവര്‍ക്കും ക്യാമ്പിനെ കുറിച്ച് അറിയാന്‍ ഉപകരിക്കും. കൂടാതെ ക്ലാസില്‍ പങ്കെടുത്തവരുടെ എല്ലാവരുടേയും അഭിപ്രായങ്ങളും ഇ-മെയില്‍ വിലാസവും ശേഖരിക്കുകയും വേണം.
ക്യാമ്പുകളുടെ പൊതുഘടന
- Language computing
- Malayalam computing initiatives
- Free Malayalam computing intiative
- Blog
- Wikipedia
- Other initiatives
- Proprietary
- Free Malayalam computing intiative
- Community initiatives vs individual initiatives
- Groups and mode of communication.
- Mailing list/community/groups/discussion forums
- Bug reporting/fixing/contributing
- Community practices
- Coding practices
- Mailing list practices
- Project philosophy
- Job opportunity is free software and language computing
- Future
ഒന്നാം തലം
ഒന്നാം തലം പ്രധാനമായും എഞ്ചിനീയറിങ്ങ് കോളേജുകളേയും കമ്പ്യൂട്ടര്‍ പ്രോഗ്രാം ചെയ്യുന്നത് മുഖ്യവിഷയമാക്കിയിട്ടുള്ളവരെയും ഉദ്ദേശ്ശിച്ചുള്ളതാണ്. ഇതില്‍ കമ്പ്യുട്ടര്‍ പ്രോഗ്രാമിങ്ങ് രീതികള്‍ വേര്‍ഷന്‍ കണ്ട്രോളിങ്ങ് തുടങ്ങിയവയ്ക്ക് പ്രാധ്യാന്യം കൊടുക്കുന്ന രീതിയില്‍ സജീകരിക്കണം. താഴെ പറയുന്ന വിഭാഗങ്ങളിയാണ് ക്ലാസുകള്‍ നിര്‍ദ്ദേശിക്കുന്നത്.
- Unix Commads
- Bug reporting and bug handling
- Version Controlling
- Good coding practices
- Interacting with a developer community
രണ്ടാം തലം
പ്രധാനമായും സങ്കേതികേതര വിഷയങ്ങള്‍ പ്രത്യേകിച്ചും മലയാളം ഭാഷ പഠിക്കുന്നവരെ ലക്ഷ്യം വെച്ചുള്ളതാണ് ഇത്. ഇവിടെ OCR പരീശീലിപ്പിക്കുന്ന രീതി മുതല്‍ കമ്പ്യൂട്ടര്‍ ഭാഷയെ കൈകാര്യം ചെയ്യുന്ന രീതി വരെ ആകാം
മൂന്നാം തലം
പ്രധാനമായും ചിത്രകല അഭ്യസിക്കുന്ന വരെ ഉദ്ദേശിച്ചാണ്. ഇവിടെ പ്രാധാന്യം ലിപിരൂപങ്ങള്, ഐക്കണ്‍, തീം തുടങ്ങി user interface design and usabilty വരെ പ്രതീക്ഷിക്കുന്നു
നാലാം തലം
പ്രോഗ്രാമിങ്ങ് അല്ലാതെ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന പ്രത്യേകിച്ച് IT@School പരിശീലകരെ ലക്ഷ്യം വെച്ചുള്ളത്
അഞ്ചാം തലം
പൊതുവായി മലയാളം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോഗിക്കാനുമുള്ള പരീശീലനം ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.