Aspell Malayalam
Aspell Malayalam Spelling Checker
1,37,348 മലയാളം വാക്കുകളടങ്ങിയ മലയാളം സ്പെല്ലിങ്ങ് ചെക്കറിന്റെ ആദ്യ ലക്കം മലയാളത്തിന് സമര്‍പ്പിക്കുന്നു. സ്വതന്ത്ര ഡെസ്ക്ടോപ്പുകളായ ഗ്നോം, കെഡിഇ എന്നിവയില്‍ ഉപയോഗിക്കാവുന്ന ഈ സ്പെല്ലിങ്ങ് ചെക്കര്‍ ഗ്നു ആസ്പെല്‍ എന്ന പ്രശസ്ത സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചിരിക്കുന്നത്. 1,37,348 മലയാളം വാക്കുകളും സ്വയം അക്ഷരത്തെറ്റു പരിശോധിച്ചതാണ്. സമയക്കുറവ്, ശ്രദ്ധക്കുറവ്, വിവരക്കുറവ് എന്നീ കാരണങ്ങളാല്‍ ചില പിഴവുകള്‍ ഇതിലുണ്ടാവാം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ അത്തരം തെറ്റുകള്‍ കാണുകയാണെങ്കില്‍ ദയവായി എന്നെ അറിയിക്കുക.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ http://download.savannah.nongnu.org/releases/smc/Spellchecker/aspell6-ml-0.04-1.tar.bz2 എന്നിടത്തു നിന്ന് ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്യുക. അതിനു ശേഷം README ഫയലില്‍ വിവരിച്ചിരിക്കുന്ന പോലെ ചെയ്യുക. ഡബിയന്‍ ഉപയോക്താക്കള്‍ക്ക് http://download.savannah.nongnu.org/releases/smc/Spellchecker/aspell-ml_0.4.0-1_all.deb എന്ന പാക്കേജ്‍ ഉപയോഗിയ്ക്കാം
മലയാളത്തിന്റെ പ്രത്യേകതയായ,ഒന്നിലധികം വാക്കുകള്‍ കൂടിച്ചേര്‍ന്ന് പുതിയ വാക്കുകളുണ്ടാകുന്ന സവിശേഷത കൂടി കൈകാര്യം ചെയ്താല്‍ മാത്രമേ സ്പെല്ലിങ്ങ് ചെക്കര്‍ പൂര്‍ണ്ണമാവുകയുള്ളൂ. അല്ലെങ്കില്‍ പദസഞ്ചയത്തിന്റെ വലിപ്പം വളരെയധികമായിരിക്കും(ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സ്പെല്ലിങ്ങ് ചെക്കര്‍ പദസഞ്ചയമാണിത്.). സന്ധി സമാസം നിയമങ്ങള്‍ ഈ ലക്കത്തില്‍ ഉള്‍ക്കൊള്ളിച്ചില്ലാത്തതിനാല്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള വാക്കുകള്‍പരിശോധിക്കാന്‍ ഈ സോഫ്റ്റ്‌വെയറിന് കഴിയില്ല. അതായത് മഴക്കാലം, മേഘങ്ങള്‍, എല്ലാം, ഇരുണ്ട്, കൂടി എന്നിവയെല്ലാം പരിശോധിക്കാമെങ്കിലും "മഴക്കാലമേഘങ്ങളെല്ലാമിരുണ്ടുകൂടി" എന്ന വാക്ക് പരിശോധിക്കാന്‍ ഇതിന് കഴിഞ്ഞെന്നു വരില്ല. ഇത് അടുത്ത ലക്കത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
ഇത്രയും വലിയ പദസഞ്ചയം ശേഖരിക്കാന്‍ എന്നെ സഹായിച്ച ഹുസ്സൈന്‍ സാറിനോട് കടപ്പാട് അറിയിച്ചുകൊള്ളുന്നു. മലയാളം വിക്കിപീഡിയ, വിവിധ ബ്ലോഗുകള്‍ എന്നിവയില്‍ നിന്നും വാക്കുകള്‍ ശേഖരിച്ചിട്ടുണ്ട്. സാങ്കേതിക സഹായങ്ങള്‍ക്ക് കെവിന്‍ അറ്റ്കിന്‍സണ്‍(ആസ്പെല്‍ രചയിതാവ്), ഗോര മൊഹന്തി(ആസ്പെല്‍ ഹിന്ദി,ഒറിയ സ്പെല്‍ ചെക്കര്‍) എന്നിവരോട് നന്ദി രേഖപ്പെടുത്തുന്നു.
ഈ പദസഞ്ചയത്തിലില്ലാത്ത വാക്കുകള്‍ പരിശോധിക്കുമ്പോള്‍, നിങ്ങള്‍ക്കത് പദസഞ്ചയത്തിലേയ്ക്ക് കൂട്ടിച്ചേര്‍ക്കാം. ഇങ്ങനെ നിങ്ങള്‍ ചേര്‍ക്കുന്ന വാക്കുകള്‍ നിങ്ങളുടെ ഹോം ഡയറക്ടറിയില്‍ .aspell.ml.pws എന്ന hidden ഫയലില്‍ ശേഖരിക്കപ്പെടും. നിങ്ങള്‍ ചേര്‍ത്ത പുതിയ വാക്കുകള്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്പെടണമെന്നാഗ്രഹമുണ്ടെങ്കില്‍ ആ ഫയല്‍ എനിക്കയച്ചു തരിക. പുതിയ ലക്കങ്ങളില്‍ ആ വാക്കുകള്‍ പ്രധാന പദസഞ്ചയത്തില്‍ ചേര്‍ക്കാം.
Download
http://download.savannah.nongnu.org/releases/smc/Spellchecker
Related Links
- Savannah Task: https://savannah.nongnu.org/task/index.php?6787
വികസിപ്പിച്ചത്
സന്തോഷ് തോട്ടിങ്ങല്‍ <santhosh00 at gmail.com>
കടപ്പാട്
- ഹുസ്സൈന്‍ കെ എച്. -പദസമാഹരണം
- രാമചന്ദ്രന്‍(മൊട്ടുസൂചി) -പൂച്ചക്കുട്ടി ഫോണ്ട് കണ്‍വെര്‍ട്ടര്‍