എങ്ങനെ സഹായിക്കാം

From SMC Wiki
Jump to: navigation, search

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പൂര്‍ണ്ണമായും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണു്. ഡിജിറ്റല്‍ യുഗത്തില്‍ നമ്മുടെ മാതൃഭാഷയെ അതിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു് പരിപാലിയ്ക്കണമെന്നാഗ്രഹമുള്ള ആര്‍ക്കും ഇതില്‍ പങ്കാളിയാകാം.

 • സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഏറ്റെടുത്ത ജോലികളുടെ പട്ടിക - അതില്‍ നിങ്ങള്‍ക്കു് താത്പര്യമുള്ള ജോലികളില്‍ പങ്കു ചേരാം. ഇവിടെയുള്ള പിഴവുകള്‍ പരിഹരിയ്ക്കാനും നിങ്ങള്‍ക്കു് സഹായിയ്ക്കാം.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ സംരംഭങ്ങളെ എങ്ങനെ സഹായിക്കാം എന്നു് താഴെപ്പറയുന്നു.

പ്രാദേശികവത്കരണം(Localization)[edit]

പരിശോധന(Testing)[edit]

 1. പ്രാദേശികവത്കരിക്കപ്പെട്ട പ്രയോഗങ്ങള്‍ പരീക്ഷിക്കല്‍, അവയിലെ തര്‍ജ്ജമകളിലെ തെറ്റു തിരുത്തല്‍
 2. ഫോണ്ടുകളുടെ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍
 3. മലയാള ചിത്രീകരണ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍
 4. സോഫ്റ്റ്‌വെയറുകളുടെ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍
 5. സംഭരണികളുടെ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍

സോഫ്റ്റ്‌വെയര്‍ വികസനം(Software Development)[edit]

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഭാഷാ കമ്പ്യൂട്ടിങ്ങിനാവശ്യമായ ഒരുപാടു സോഫ്റ്റ്‌വേറുകള്‍ നിര്‍മ്മിക്കുന്നുണ്ട്. അവയുടെ വികസനത്തില്‍ പങ്കാളികളായും, പുതിയവയുടെ വികസനത്തിലും അനുബന്ധ പ്രവൃത്തികളിലും സഹായിച്ചും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു് സംഭാവനകള്‍ നല്‍കാം.

സംഭരണികളുടെ പരിപാലനം(Repository Maintaining)[edit]

സഹായകരമായേക്കാവുന്ന കണ്ണികള്‍

സഹായപുസ്തകങ്ങളെഴുതല്‍(Help Documentation )[edit]

സഹായകരമാവുന്ന കണ്ണികള്‍

പരിശീലനം(Training)[edit]

 1. ചെറുതും വലുതുമായിട്ടുള്ള വര്‍ക്ക്ഷോപ്പുകള്‍ - പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്കിടയില്‍

പ്രചരണം(Publicity)[edit]

 1. വിവിധ മാദ്ധ്യമങ്ങളിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള മലയാളം കമ്പ്യൂട്ടിങ്ങിനെ പ്രചരിപ്പിക്കല്‍

എന്താണു് പ്രതിഫലം?[edit]

 • നേരിട്ടുള്ള ഒരു സാമ്പത്തികനേട്ടവും നിങ്ങള്‍ പ്രതീക്ഷിക്കരുതു്.
 • സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയുടെ ബഹുമാനം
 • സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്തു എന്ന അഭിമാനം
 • ചെയ്ത സോഫ്റ്റ്‌വെയറുകളില്‍ നിങ്ങളുടെ പേരു് എടുത്തുപറഞ്ഞുകൊണ്ടുള്ള ക്രെഡിറ്റ്. അതുവഴിയുണ്ടാകുന്ന പ്രശസ്തി
 • നിങ്ങളുടെ Resume ല്‍ നല്ല കുറച്ചുവരികള്‍ കൂടി,അതുവഴിയുണ്ടാകുന്ന മെച്ചപ്പെട്ട ജോലി സാധ്യതകള്‍
 • അറിവിന്റെ പങ്കുവെയ്ക്കലില്‍ വിശ്വസിക്കുന്ന കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുമ്പോളുണ്ടാകുന്ന അമൂല്യമായ വിജ്ഞാനസമ്പത്തു്