Talk:സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/SMC Camp

From SMC Wiki

SMC camp structure എങ്ങനെ വേണം എന്ന് ഒരു ചെറിയ ചര്‍ച്ച.

ആദ്യകാലത്ത് തര്‍ജ്ജിമയുടെ പേരിലാണ് പല ക്യാമ്പുകളും നടത്തിയിരുന്നത്. ചുമ്മാ ഒരു അനക്കം ഉണ്ടാക്കി, കുറച്ച് പുതുമുഖങ്ങള്‍ വന്നു എന്നാല്ലാതെ ഒരു ഔട്ട്പുട്ട് എന്ന് പറയാന്‍ ക്യാമ്പിലും ഒന്നും ഉണ്ടായിരുന്നില്ല. ഇവിടേയും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നാലും നമ്മള്‍ ഇത്തവണ ഇത്തിരിക്കൂടി ട്യൂണ്‍ഡ് ആവണം. ഒരു ചിത്രം ഞാന്‍ പറയാം. എല്ലാരും കൂടിയാല്‍ അത് ഭംഗിയാക്കം.. ഞാനതിന്റെ പശ്ചാത്തലം വിവരിക്കാം.


SMC-വാര്‍ഷികം പൊതുജനങ്ങളെ ഉദ്ദേശിച്ചാണ് നടത്തുന്നത് എങ്കിലും, ഫലത്തില്‍ അത് ടെക്കി/കമ്പ്യൂട്ടര്‍ സാവി എന്നൊക്കെ പറയുന്ന ചെറിയൊരു കൂട്ടമാണ് അതിലെ പ്രധാന stake holders. അത്തരത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ ഉണ്ടാവുന്നത് engineering college-കളിലാണ്. അപ്പോ നമ്മുടെ ആദ്യഘട്ടം engineering കോളേജുകളിലായിരിക്കും.

തിരഞ്ഞെടുത്ത കോളേജുകളില്‍(ചുരുങ്ങിയത് 16) നമ്മള്‍ ഒന്നാം ഘട്ടം നടത്തും. താഴെ പറയുന്നത് ഒരു ചെറിയ ചിത്രം, എല്ലാവരും കൂടി മാന്തി വൃത്തിയാക്കുയോ വൃത്തികേടാക്കുയോ ചെയ്യാം. നന്നായാല്‍ പിതൃത്വം ഏറ്റെടുക്കാന്‍ ആള് കൂടും എന്നൊരു മെച്ചമുണ്ട്. :)

ലിസ്റ്റില്‍ പറഞ്ഞത്രയും കാര്യങ്ങളുടെ ഒരു ചിത്രം കൊടുക്കാന്‍ പറ്റണം. ഇതില്‍ എല്ലാം എല്ലായിടത്തും പറയാനല്ല. ആളെ നോക്കി filter ചെയ്ത് പറയാം. എന്നാലും ഒരു ഉദ്ദേശം കിട്ടാന്‍ ഇതുപോലൊരെണ്ണം ഉപയോഗിക്കാം.

ഒരു രൂപരേഖ - ബാലു

കോളേജ് പിള്ളേര്‍ക്ക് എന്തെങ്കിലും സൃഷ്ടിക്കുന്നതിലായിരിക്കും, അല്ലെങ്കില്‍ എന്തെങ്കിലും മോഡിഫിക്കേഷൻ വരുത്തുന്നതിലായിരിക്കും താല്‍പര്യം. അപ്പോള്‍ എന്റെ ഐഡിയ ഇതാണ് :,

  • നമ്മള്‍ ഒരു സിമ്പിള്‍ സാധനം കാണിക്കും...
  • അത് അവര്‍ക്ക് ഇഷ്ടപ്പെടും... (അങ്ങനത്തെ സാധനമേ കാണിക്കൂ)
  • അതെങ്ങനെയാ ഉണ്ടാക്കിയതെന്ന് നമ്മള്‍ സിമ്പിളായിട്ട് പറഞ്ഞ് കൊടുക്കും..
  • അപ്പോ അവര്‍ക്ക് തോന്നും "ഈ സംഗതി കൊള്ളാല്ലോ, എന്നാ പിന്നെ നുമ്മക്കും ഒന്ന് കൈവെച്ചൂടേ"
  • അതില്‍ ഇത്തിരി മോഡിഫിക്കേഷൻ വരുത്തിയാലോ എന്ന് "ഹൈ, ഇത് ദേ ഞാൻ പറയണ പോലെ മാറ്റിയാല്‍, ഇത്തിരൂടെ നൈസാകില്ലേ... അങ്ങ് മാറ്റി നോക്കാം...".
  • അപ്പോ ദേ വരുന്നു എറര്‍... അതങ്ങ് ഫിക്സ് ചെയ്യല്‍ എങ്ങനാന്ന് പറഞ്ഞു കൊടുക്കും... എറര്‍ ഡയഗ്നോസിങ്ങ്, എറര്‍ കറക്ഷൻ, അതിനുള്ള ഹെല്‍പ് എങ്ങനെ കണ്ടുപിടിക്കും എന്നൊക്കെ ഒരു ഓട്ടപ്രദക്ഷിണം....
  • എറര്‍ ഒക്കെ ഫിക്സ് ചെയ്ത് അതിന് ഒന്ന് വൃത്തി വരുത്തിയാലോ?? "നോക്കിയേടാ ഗഡി, ഞാൻ ഒരു സാധനം ഉണ്ടാക്കി.. ഇത് കൊള്ളാല്ലോ പരിപാടി.." .

' എന്റെ ഉദ്ദേശ്ശം തീർന്നു.. ആ ഒരു താല്‍പര്യം അവരില്‍ ഉണ്ടാക്കുക.'

  • ഇനി, അടുത്ത തലം ആണെങ്കില്‍, ഞാൻ ഒരു സോഫ്റ്റ്‌വെയര്‍ കണ്ടു.. അതില്‍ ഒരു ബഗ്ഗ് ഉണ്ടായിരുന്നു.. അതിപ്പോ എങ്ങനാ അത് ഉണ്ടാക്കിയവനെ ഒന്ന് അറിയിക്കുക?? ബഗ്ഗ് റിപ്പോര്‍ട്ടിങ്ങില്‍ ഒരു ഓട്ട പ്രദക്ഷിണം..
  • ശരി, ഞാൻ ഉണ്ടാക്കിയ ഒരു സോഫ്റ്റ്‌വെയറില്‍ ഒരുത്തൻ ഒരു ബഗ് റിപ്പോര്‍ട്ട് ചെയ്തു... എന്ത് ചെയ്യും.. വര്‍ക്ക് ചെയ്യുന്നതിനെ ബാധിക്കാതെ എങ്ങനെ ഒന്ന് മാറ്റി നോക്കും?? ബഗ് ഹാൻഡ്ലിങ്ങ്, വേര്‍ഷൻ കണ്ട്രോള്‍ എന്നിവയില്‍ കൂടിയും ഒന്ന് ഓടും.
  • അവസാനം, സോഫ്റ്റ്‌വെയര്‍ ഒക്കെ കൊള്ളാം.. പക്ഷേ ഇത് ഇതിലും വൃത്തിയായി, കരക്കാര്‍ക്ക് വായിച്ചാ മനസ്സിലാവണ രീതിയില്‍ അതൊന്ന് ഡോക്യുമെന്റ് ചെയ്യല്‍ എങ്ങനാ.. മനസ്സിലാവണ വേരിയബിള്‍ പേരുകള്‍ എങ്ങനെ എടുക്കാം, എല്ലാത്തിനും ഉപരി, ഏറ്റവും കുറച്ച് റിസോഴ്സ് കൊണ്ട്, ഏറ്റവും കൂടുതല്‍ ഔട്ട്പുട്ട് എങ്ങനെ ഉണ്ടാക്കാം എന്ന് ഒന്ന് പറഞ്ഞ് കൊടുക്കുക.

പറഞ്ഞത് അനൗപചാരികമായ ഭാഷയില്‍ ആയെങ്കില്‍ ക്ഷമിക്കുക. മനസ്സില്‍ തോന്നിയത് പറഞ്ഞു. ത്രേ ഉള്ളു --Balasankarc (talk) 12:23, 29 August 2013 (PDT)

കൊല്ലരുതു് --[[User:Manojk|മനോജ്.കെ|Manoj. K]] ([[User_talk:Manojk|Talk]]) (talk) 12:49, 29 August 2013 (PDT)

രൂപരേഖ - നന്ദജ

എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒന്നാം ഘട്ട ക്യാമ്പുകളുടെ രൂപരേഖ ഇങ്ങനെയായിരിക്കണമെന്നാണ് എന്റെ അഭിപ്രായം:

  • ലിനക്സിന്റെ സഹായത്തോടെ എങ്ങിനെ നമ്മുടെ വര്‍ക്കുകള്‍ ലഘൂകരിക്കാം.
  • വളരെ ഉപയോഗപ്രതമായ യുണിക്ക്സ് കമാന്റുകള്‍ പരിചയപ്പെടുത്തുക.
  • കൗതുകമേറിയ ചെറിയ സ്ക്രിപ്റ്റുകള്‍ ഗ്രപ്പും മറ്റുമുപയോഗിച്ച് ഡെമോണ്‍സ്ട്രേറ്റ് ചെയ്ത് കമാന്റ് ലൈനിന്റെ സാധ്യതകള്‍ മനസ്സിലാക്കിക്കുക.
  • പ്രോഗ്രാമ്മിങ്ങ് സുഖമമാക്കാന്‍ ഉപയോഗിക്കാവുന്ന ടൂളുകള്‍ പരിചയപ്പെടിത്തി അതിന്റെ സാധ്യതകള്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്യുക. (ഈമാക്ക്സ്, വിം, zsh മുതലായവയാണുദ്ദേശിക്കുന്നത്)
  • മുകളില്‍ പറയുന്നതെല്ലാം ഡെബിയനില്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നു.
  • ഇവയ്ക്ക് ശേഷം ഡെബിയന്‍ ഡിസ്ട്രിബ്യൂഷനെ കുറിച്ച് ചെറിയ സെഷന്‍.
  • പാക്കേജുകള്‍, ഡെബിയന്‍ ആര്‍കൈവ് എല്ലാം കവര്‍ ചെയ്യാന്‍ സാധിക്കുന്ന പോലെ.
  • ഒപ്പം കമ്മ്യൂണിറ്റി പ്രൊജക്റ്റുകള്‍ എങ്ങനെ നടക്കുന്നു. ബഗ് റിപ്പോര്‍ട്ടിംഗ്, മെയിലിങ്ങ് ലിസ്റ്റ് മുതലായ വിഷയങ്ങളും ഡെബിയന്റെ ഉദാഹരണമെടുത്ത് പറയാന്‍ സാധിക്കും.
  • ഈ കൂട്ടായ്മയുടെ ഭാഗമായി നമുക്കെങ്ങനെ മാറാമെന്നും എങ്ങനെ ഓപണ്‍ സോഴ്സ് പ്രൊജക്റ്റുകളിലേക്ക് കോണ്‍ട്രിബ്യൂട്ട് ചെയ്യാമെന്നും അത് കൊണ്ടുണ്ടാകാവുന്ന നേട്ടങ്ങളും സൂചിപ്പിച്ചാല്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കും.
  • ഇതിലൂടെ നമുക്ക് സ്വമക എന്ന ആശയവും മുന്നേട്ട് വെക്കാന്‍ കഴിഞ്ഞേക്കും എന്നാണ് എന്റെ വിശ്വാസം.