Template:Milestones

From SMC Wiki
Revision as of 11:13, 1 February 2009 by സന്തോഷ് (talk | contribs) (പുതിയ താള്‍: # ഡെബിയന്‍ ഗ്നു/ലിനക്സ് മലയാളത്തില്‍ ഇന്‍സ്റ്റാള്‍ ച...)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
  1. ഡെബിയന്‍ ഗ്നു/ലിനക്സ് മലയാളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പിന്തുണ കൂട്ടിച്ചേര്‍ത്തു.
  2. ധ്വനി ടെക്സ്റ്റ്-ടൂ-സ്വീച്ച് എഞ്ചിനില്‍ മലയാളം പിന്തുണ ചേര്‍ത്തു.
  3. ഗൂഗിള്‍ കോഡിന്റെ വേനലില്‍ പങ്കെടുക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു.
  4. ഗ്നു അസ്പെല്‍ സ്പെല്‍ ചെക്കറില്‍ മലയാളം പിന്തുണ ചേര്‍ത്തു.
  5. സ്വനലേഖ എന്ന ശബ്ദാത്മക നിവേശകരീതി കൂടി സ്കിമ്മില്‍ കൂട്ടിച്ചേര്‍ത്തു.
  6. ലളിത എന്ന ശബ്ദാത്മക നിവേശകരീതി കീബോര്‍ഡ് വിന്യാസം ചേര്‍ത്തു.
  7. ടക്സ് ടൈപില്‍ പാംഗോ പിന്തുണ ചേര്‍ത്തു - ഇപ്പോള്‍ ടക്സ് ടൈപ് എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഉപയോഗിയ്ക്കാന്‍ പറ്റും.
  8. മലയാളത്തില്‍ ഡിജിറ്റല്‍ മഴ - പ്രശസ്തമായ മെട്രിക്സ് സിനിമയെ ആധാരമാക്കിയുള്ള സ്ക്രീന്‍സേവര്‍ മലയാളത്തില്‍ ലഭ്യമാക്കി
  9. ഗ്നോം മലയാളം - ഗ്നോം പണിയിടം(2.20) ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു.
  10. സപ്റ്റംബര്‍ 15ന്‍ തൃശ്ശൂരില്‍ വച്ച് നടന്ന സോഫ്ട്‌വെയര്‍ സ്വാതന്ത്ര്യദിനാഘോഷം മാധ്യമശ്രദ്ധ പിടിചചു പറ്റി.
  11. മീര മലയാളം തനതുലിപി അക്ഷരരൂപം പ്രകാശനം ചെയ്തു
  12. ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് മെന്റര്‍ സമ്മിറ്റ് പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായി സ്വ.മ.കയിലെ പ്രവീണ്‍ പങ്കടുത്തു
  13. സോഫ്റ്റ്വെയര്‍ ചരിത്രത്തിലാദ്യമായി കെ.ഡി.ഇ 4.0 യുടെ പ്രസാധനക്കുറിപ്പ് മലയാളത്തിലിറക്കിക്കൊണ്ടു് കെ.ഡി.ഇ മലയാളം ടീം ചരിത്രം കുറിച്ചു
  14. ധ്വനി, ടക്സ് ടൈപ്പ് എന്നീ സംരംഭങ്ങള്‍ 2008 ലെ ഫോസ്സ് ഇന്ത്യ അവാര്‍ഡിനു് അര്‍ഹമായി
  15. സ്വനലേഖ സ്വനലേഖ എന്ന നിവേശകരീതി സ്കിം ഔദ്യോഗിക പാക്കേജിലേക്ക് ചേര്‍ക്കപ്പെട്ടു.
  16. ഗ്നോം 2.22 പതിപ്പില്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി അംഗീകരിക്കപ്പെട്ടു.
  17. കെ.ഡി.ഇ 4.1 ല്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്‍ക്കപ്പെട്ടു. പ്രസാധനക്കുറിപ്പും മലയാളത്തിലിറക്കി