Statement-Malayalam-ITSchool

From SMC Wiki
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

Draft

കേരളീയരുടെ മാതൃഭാഷ മലയാളമാണെങ്കിലും, മലയാളം പഠിക്കാതെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന ഒരു വ്യവസ്ഥയാണു് ഇന്നു നിലനില്‍ക്കുന്നതു്. ഈ സന്ദര്‍ഭത്തില്‍ മലയാളത്തെ സ്കൂള്‍ തലത്തില്‍ ഒന്നാം ഭാഷയാക്കുന്ന സര്‍ക്കാര്‍ തീരുമാനം വളരെ പ്രാധാന്യമുള്ളതാണു്. അതുകൊണ്ട് തന്നെ, മലയാളം കമ്പ്യൂട്ടിങിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വികസനത്തിലും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

എന്നാല്‍ പീരിയഡുകളുടെ എണ്ണവുമായി ബന്ധപ്പെട്ടു് അനാവശ്യമായ വിവാദം ഉണ്ടാക്കി ഈ തീരുമാനത്തെ അട്ടിമറിക്കാന്‍ മനഃപൂര്‍വ്വമല്ലാത്ത ഒരു ശ്രമം നടക്കുന്നുണ്ടു്. ഈ വിവാദങ്ങള്‍ ഒഴിവാക്കാനും ഇപ്പോഴുണ്ടായ ഈ പ്രതിസന്ധിക്കു് ഒരു പരിഹാരം മുന്നോട്ടു വയ്ക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നു.

ഐടി അറ്റ് സ്കൂള്‍ വന്നപ്പോള്‍ മലയാളത്തിന്റെ ഒരു പിരീഡ് കുറച്ചാണ് ഐടി അറ്റ് സ്കൂളിന്റെ പിരീഡിന്റെ എണ്ണം തികച്ചതു്. അന്നതു് ഐടിവിദ്യാഭ്യാസം മാത്രമായിരുന്നു. പിന്നീടാണ് അത് ഐടി ഇനേബിള്‍ഡ് ആയി മാറുന്നതു്. അതുകൊണ്ടു തന്നെ, മലയാളം കമ്പ്യൂട്ടിങ്ങ്, മലയാളം വിക്കി (വിക്കിപീഡിയയും സ്കൂള്‍വിക്കിയുമൊക്കെയാവാം) തുടങ്ങിയവയില്‍ അധിഷ്ഠിതമായ ഭാഷാനുബന്ധ പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ ചേര്‍ത്ത് ഐടി എനേബിള്‍ഡ് മലയാള വിദ്യാഭ്യാസത്തിനായി ആ ഒരു പിരീഡ് ഉപയോഗിച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്നമേ ഉള്ളൂ ഇത്--അനിവര്‍ അരവിന്ദ് 23:23, 30 May 2011 (PDT)

Related Links