SFD2013: Difference between revisions

From SMC Wiki
m (Manojk moved page Sfd2013 to SFD2013)
Line 20: Line 20:
*<ചേര്‍ക്കൂ>
*<ചേര്‍ക്കൂ>
*<br>
*<br>
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് ==
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിർവ്വഹണം തുടങ്ങി എല്ലാമേലകളിലും നിലവാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
സോഫ്റ്റ്‌വെയർ ഫ്രീഡം ഇന്റർനാഷണൽ എന്ന ലാഭരഹിത സംഘടനയാണ് ലോകമെമ്പാടും നടക്കുന്ന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ (SFD) ചുക്കാൻ പിടിക്കുന്നത്. ഈ സംഘടന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അത് നടത്തുന്നതിനുള്ള പിന്തുണയും വിവിധ സംഘടനകളുടെ ഏകോപനവും നടത്തുന്നു. എന്നാൽ വിവിധ രാജ്യങ്ങളിൽ അനവധി സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും അവരവരുടെ നിലയിൽ പ്രാദേശിക സോഫ്റ്റ്‌വെയർ ദിനാചരണങ്ങൾ അതത് സമൂഹങ്ങളിൽ സംഘടിപ്പിക്കുന്നുമുണ്ട്.  2004 -ൽ ആദ്യമായി സംഘടിപ്പിച്ചപ്പോൾ ആഗസ്റ്റ് 28 നാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതെങ്കിലും 2006 മുതൽ എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ 3-ആം ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്.
സ്വതന്ത്രമായി ബന്ധിപ്പിക്കാനും സൃഷ്ടിക്കാനും പങ്കുവെയ്ക്കാനും കഴിയുന്ന, പങ്കാളിത്താധിഷ്ഠിതവും സുതാര്യവും നിലനിൽക്കുന്നതുമായ ഒരു ഡിജിറ്റൽ ലോകം സൃഷ്ടിക്കുന്നതിനായി ജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് സോഫ്റ്റ്‌വെയർ ഫ്രീഡം ഇന്റർനാഷലിന്റെ ഉദ്ദേശം.
കൂടുതല്‍ വിവരങ്ങള്‍ വിക്കിപീഡിയയില്‍ വായിക്കുക https://ml.wikipedia.org/wiki/Software_Freedom_Day

== പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ==
== പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ==

Revision as of 16:35, 17 September 2013

സോഫ്റ്റ് വെയര്‍ സ്വാതന്ത്രദിനവുമായിബന്ധപ്പെട്ട്, 2013 സെപ്റ്റംബര്‍ 21ന് തൃശ്ശൂര്‍ കേരളസാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ആഭിമുഖ്യത്തില്‍ ഏകദിനപരിപാടി സംഘടിപ്പിക്കുന്നു. സാംസ്കാരിക-സാഹിത്യ-സാമൂഹിക പ്രവര്‍ത്തകര്‍, സോഫ്റ്റ്വെയര്‍ വിദഗ്ദ്ധര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ രംഗത്തുനിന്നുള്ളവര്‍ സംബന്ധിക്കുന്നു.സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടക്കാലമെന്ന പരിപാടിയുടെ വെബ്സൈറ്റ് പ്രകാശനവും ഈ വേദിയില്‍ വച്ച് നടക്കും. ഗ്നു ലിനക്സ് ഇന്‍സ്റ്റാള്‍ ഫെസ്റ്റ്, ഡയസ്പോറ സോഷ്യല്‍ നെറ്റ്വര്‍ക്ക്, വിക്കിപീഡീയ, ഓപ്പണ്‍ മൂവി പദ്ധതികള്‍ തുടങ്ങി വിവിധ സ്വതന്ത്രസോഫ്റ്റ്വെയര്‍ പദ്ധതികളെ പൊതുജനങ്ങള്‍ക്കായി പരിചയപ്പെടുത്തുന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.സ്വതന്ത്രസോഫ്റ്റ് വെയര്‍ ആശയത്തെക്കുറിച്ച് കൂടുതലറിയേണ്ടവരും സാങ്കേതിക സംശയങ്ങളുള്ളവരും തുടങ്ങി താല്പര്യമുള്ള ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. ഒന്നിച്ചു ചേരാം അറിവുകള്‍ മൂടിവെക്കപ്പെടാത്ത പുതു ലോകത്തിനായി....

വേദി

കേരള സാഹിത്യ അക്കാദമി,തൃശ്ശൂര്‍ (ചങ്ങമ്പുഴ ഹാള്‍)

സമയം

രാവിലെ 10 മുതല്‍ വൈകീട്ട് 6 മണിവരെ

കാര്യപരിപാടി

  • സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടക്കാലം (വെബ്സൈറ്റ് പ്രകാശനം)
  • ഗ്നുലിനക്സ് ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
  • സ്വതന്ത്രസോഫ്റ്റ് വെയര്‍ രംഗത്തെ SMCയുടെ ഇടപെടലുകളെക്കുറിച്ചും നിര്‍മ്മിച്ചെടുത്ത ടൂളുകളെക്കുറിച്ചും - ബാലശങ്കര്‍
  • സ്വതന്ത്ര ഇന്ത്യന്‍ ലാംഗ്വേജ് പ്രൊസസിങ്ങ് അപ്ലിക്കേഷന്‍ (ശില്പ പ്രൊജക്റ്റ്) - ഋഷികേശ്
  • ഗൂഗിള്‍ സമ്മര്‍ക്കോഡും എഞ്ചി. വിദ്യാര്‍ഥികളും - നന്ദജ (smc ഗൂഗിള്‍ സമ്മര്‍കോഡ് പാര്‍ട്ടിസിപ്പന്റ്)
  • ഡയസ്പോറയും ബദല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കും. - പ്രവീണ്‍ അരിമ്പ്രാതൊടിയില്‍
  • വിക്കിപീഡിയ സ്വതന്ത്രവിഞ്ജാനകോശം - അല്‍ഫാസ്
  • വിക്കിഗ്രന്ഥശാലയും സാഹിത്യ കൃതികളുടെ സ്വതന്ത്ര പ്രസിദ്ധീകരണവും - മനോജ് കരിങ്ങാമഠത്തില്‍
  • ഓപ്പണ്‍ മൂവികളുടെ പ്രദര്‍ശ്നം + ചാമ്പ സ്വതന്ത്ര സിനിമാ പ്രൊജക്റ്റ് - സൂരജ് കേണോത്ത്
  • ഇങ്ക്സ്കേപ്പിന് ഒരു ആമുഖം - അര്‍ജുന്‍
  • <ചേര്‍ക്കൂ>

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച്

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിർവ്വഹണം തുടങ്ങി എല്ലാമേലകളിലും നിലവാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

സോഫ്റ്റ്‌വെയർ ഫ്രീഡം ഇന്റർനാഷണൽ എന്ന ലാഭരഹിത സംഘടനയാണ് ലോകമെമ്പാടും നടക്കുന്ന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ (SFD) ചുക്കാൻ പിടിക്കുന്നത്. ഈ സംഘടന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അത് നടത്തുന്നതിനുള്ള പിന്തുണയും വിവിധ സംഘടനകളുടെ ഏകോപനവും നടത്തുന്നു. എന്നാൽ വിവിധ രാജ്യങ്ങളിൽ അനവധി സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും അവരവരുടെ നിലയിൽ പ്രാദേശിക സോഫ്റ്റ്‌വെയർ ദിനാചരണങ്ങൾ അതത് സമൂഹങ്ങളിൽ സംഘടിപ്പിക്കുന്നുമുണ്ട്. 2004 -ൽ ആദ്യമായി സംഘടിപ്പിച്ചപ്പോൾ ആഗസ്റ്റ് 28 നാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതെങ്കിലും 2006 മുതൽ എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ 3-ആം ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്.

സ്വതന്ത്രമായി ബന്ധിപ്പിക്കാനും സൃഷ്ടിക്കാനും പങ്കുവെയ്ക്കാനും കഴിയുന്ന, പങ്കാളിത്താധിഷ്ഠിതവും സുതാര്യവും നിലനിൽക്കുന്നതുമായ ഒരു ഡിജിറ്റൽ ലോകം സൃഷ്ടിക്കുന്നതിനായി ജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് സോഫ്റ്റ്‌വെയർ ഫ്രീഡം ഇന്റർനാഷലിന്റെ ഉദ്ദേശം.

കൂടുതല്‍ വിവരങ്ങള്‍ വിക്കിപീഡിയയില്‍ വായിക്കുക https://ml.wikipedia.org/wiki/Software_Freedom_Day

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍

  • മനോജ്
  • നന്ദജ
  • ബാലു
  • അല്‍ഫാസ്

സോഷ്യല്‍ നെറ്റ് വര്‍ക്ക്

പോസ്റ്ററുകള്‍

  • ആരെങ്കിലും തയ്യാറാക്കാമോ ?

പത്രക്കുറിപ്പ്

/പത്രക്കുറിപ്പ്