Mlcaptcha

From SMC Wiki
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

mlCaptcha അഥവാ മലയാളം കാപ്ച, പൂര്‍ണ്ണമായും മലയാളം യുണീകോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാവാചക പരിശോധനാ സംവിധാനമാണിത്.

എന്താണ് കാപ്ച?

ഉപയോക്താവ് ഒരു മനുഷ്യനാണോ അതോ ഒരു കം‌പ്യൂട്ടറാണോ എന്ന് പറയാന്‍ കഴിയുന്ന ഒരു പ്രോഗ്രാമാണ് കാപ്ച . "ബോട്ടുകള്‍" അധവാ സ്പാമിങ്ങിന് ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് പ്രോഗ്രാമുകളില്‍ നിന്ന് രക്ഷനേടാനായി നിരവധി വെബ് സൈറ്റുകള്‍ കാപ്ച ഉപയോഗിക്കുന്നു. ക്രമരഹിതമായ അക്ഷരങ്ങളെ ഒരു മനുഷ്യന്‍ മനസിലാക്കുന്നതിനേക്കാള്‍ നന്നായി ഒരു കം‌പ്യൂട്ടറിന് മനസിലാക്കാന്‍ കഴിയില്ല. അതിനാല്‍ കാപ്ച ഉപയോഗിച്ച് സം‌രക്ഷിക്കപ്പെട്ട വെബ്സൈറ്റുകള്‍ ബോട്ടുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല.

മലയാളം കാപ്ചയുടെ പ്രസക്തി

മലയാളം കാപ്ച

mlCaptcha നിര്‍മ്മിക്കുന്ന സുരക്ഷാവാചകങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തി, വെബ് ഫോമുകളിലും മറ്റുമുള്ള സ്പാമുകളുടെ കടന്നുകയറ്റങ്ങളെ തീര്‍ത്തും പ്രതിരോധിക്കാന്‍ കഴിയും. mlCaptcha യില്‍ അക്കങ്ങളോ, ഇംഗ്ലീഷ് അക്ഷരങ്ങളോ ഉപയോഗിക്കാത്തതിനാല്‍ ഇംഗ്ലീഷ് Captcha യേക്കാള്‍ സുരക്ഷിതമാണ്. കാരക്റ്റര്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് കാപ്ച സെക്യൂരിറ്റിയെ മറികടക്കാന്‍ കഴിയും, പക്ഷേ mlCaptcha അക്കാര്യത്തില്‍ സുരക്ഷിതമാണ്. മലയാളം അക്ഷരങ്ങളും, മലയാളം യുണീകോഡ് കീബോ‍ഡും അറിയുന്ന ആര്‍ക്കും വളരെ എളുപ്പത്തില്‍ mlCaptcha കൈകാര്യം ചെയ്യാന്‍ കഴിയും.

പുറമേക്കുള്ള കണ്ണികള്‍

പിന്നില്‍ പ്രവര്‍ത്തിച്ചത്

  • യാസിര്‍ കുറ്റ്യാടി