Git: Difference between revisions

From SMC Wiki
(Savannah currently recommends to use rsa keys)
No edit summary
Line 18: Line 18:
[https://savannah.nongnu.org/projects/smc https://savannah.nongnu.org/projects/smc] എന്ന വിലാസത്തില്‍ നിങ്ങളുടെ ഉപയോക്താവിന്റെ പേരും അടയാളവാക്കുമുപയോഗിച്ച് അകത്തു കയറിയ ശേഷം, ഇടത് വശത്തുള്ള '[https://savannah.nongnu.org/my/admin/ My Account Conf]' എന്ന കണ്ണിയില്‍ ക്ലിക്ക് ചെയ്യുക.

അവിടെ 'Authentication Setup' എന്നതിനടിയില്‍ കൊടുത്തിട്ടുള്ള 'SSH Public key' എന്നതുപയോഗിച്ച് നിങ്ങളുടെ .ssh/id_dsa.pub എന്ന ഫയലിലെ വിവരങ്ങള്‍ ചേര്‍ക്കുക.
അവിടെ 'Authentication Setup' എന്നതിനടിയില്‍ കൊടുത്തിട്ടുള്ള 'SSH Public key' എന്നതുപയോഗിച്ച് നിങ്ങളുടെ .ssh/id_rsa.pub എന്ന ഫയലിലെ വിവരങ്ങള്‍ ചേര്‍ക്കുക.

ഇത് എല്ലായിടത്തുമെത്താന്‍ ഒരു മണിക്കൂറോളമെടുത്തേയ്ക്കാം.
ഇത് എല്ലായിടത്തുമെത്താന്‍ ഒരു മണിക്കൂറോളമെടുത്തേയ്ക്കാം.

Revision as of 14:00, 2 July 2010

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സോഴ്സ് കോഡ് കൈകാര്യം ചെയ്യാന്‍ ഗിറ്റാണുപയോഗിയ്ക്കുന്നത്. ഇതുപയോഗിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളാണിവിടെ.

ആദ്യമായി ഒരു എസ്എസ്എച്ച് കീ നിര്‍മ്മിയ്ക്കുക. സാവന്നയിലെ ഡൌണ്‍ലോഡ് ഏരിയ തുടങ്ങി മറ്റു പല സേവനങ്ങള്‍ക്കും ഇതൊരു അവശ്യ നടപടി ക്രമമാണ്.

ssh-keygen -b 1024 -t rsa

ഇത് സ്വകാര്യ കീയും മറ്റുള്ളവര്‍ക്കുള്ള കീയും സൃഷ്ടിയ്ക്കും. സ്വകാര്യ കീ ssh client-ല്‍ ചേര്‍ക്കുക.

ssh-add <path-to-key>

ഇതിനു ശേഷം നിങ്ങളുടെ മറ്റുള്ളവര്‍ക്കുള്ള കീ സാവന്നയില്‍ ചേര്‍ക്കുക.

https://savannah.nongnu.org/projects/smc എന്ന വിലാസത്തില്‍ നിങ്ങളുടെ ഉപയോക്താവിന്റെ പേരും അടയാളവാക്കുമുപയോഗിച്ച് അകത്തു കയറിയ ശേഷം, ഇടത് വശത്തുള്ള 'My Account Conf' എന്ന കണ്ണിയില്‍ ക്ലിക്ക് ചെയ്യുക.

അവിടെ 'Authentication Setup' എന്നതിനടിയില്‍ കൊടുത്തിട്ടുള്ള 'SSH Public key' എന്നതുപയോഗിച്ച് നിങ്ങളുടെ .ssh/id_rsa.pub എന്ന ഫയലിലെ വിവരങ്ങള്‍ ചേര്‍ക്കുക.

ഇത് എല്ലായിടത്തുമെത്താന്‍ ഒരു മണിക്കൂറോളമെടുത്തേയ്ക്കാം.

ഗിറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത് ക്രമീകരിയ്കാന്‍ താഴെ പറയുന്ന നടപടി ക്രമങ്ങള്‍ പിന്തുടരുക

sudo apt-get install git-core

git config --global user.name "Your Name Comes Here"
git config --global user.email you@yourdomain.example.com

git clone ssh://login@git.sv.gnu.org/srv/git/smc.git

നിങ്ങള്‍ക്കിപ്പോള്‍ smc എന്ന തട്ടും അതിലെ ഫയലുകളും കാണാം. നിങ്ങള്‍ക്ക് വരുത്തേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം താഴെ പറയുന്ന ആജ്ഞ ഉപയോഗിച്ച് നിങ്ങളുടെ മാറ്റങ്ങള്‍ സാവന്നയിലേയ്ക്കയയ്ക്കാവുന്നതാണ്.

git push login@git.sv.gnu.org:/srv/git/smc.git master

ഇടയ്ക്കിടെ മറ്റുള്ളവര്‍ വരുത്തിയ മാറ്റങ്ങള്‍ ലഭ്യമാകാന്‍ നിങ്ങളുടെ പ്രാദേശിക ശേഖരം പുതുക്കുന്നതു് നല്ലതാണു്. ഗിറ്റ് ഫയലുകളുള്ള തട്ടില്‍ നിന്നും താഴെ കൊടുത്ത ആജ്ഞ അതിനുപയോഗിയ്ക്കാം.

git pull

കൂടുതല്‍ വിവരങ്ങള്‍

A tutorial introduction to git