Dictionary

From SMC Wiki

ഇംഗ്ലീഷ്-മലയാളം നിഘണ്ടു

Dict രൂപകല്പനയ്ക്കനുസരിച്ചുള്ള നിഘണ്ടു ഡെസ്ക്ടോപ്പ് പ്രയോഗങ്ങളുപയോഗിച്ചോ നെറ്റ്‌‌വര്‍ക്ക് പ്രയോഗങ്ങളുപയോഗിച്ചോ പ്രയോജനപ്പെടുത്താവുന്നതാണ്.

ഇന്‍സ്റ്റാളേഷന്‍


നിഘണ്ടു ഉപയോഗിക്കുന്നതിന് dictd എന്ന സോഫ്റ്റ്‌‌വെയര്‍ ആവശ്യമാണ്. നിങ്ങളുടെ പാക്കേജ് മാനേജര്‍ ഉപയോഗിച്ച് dictd ഇന്‍സ്റ്റോള്‍ ചെയ്യുക.

ഫെഡോറ ഉപയോക്താക്കള്‍ക്ക്

dictd ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിനു വേണ്ടിയുള്ള RPM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. പാക്കേജ് മാനേജര്‍ ഉപയോഗിച്ചോ "rpm -ivh dict-freedict-eng-mal-0.1-1.fc10.rpm" എന്ന ആജ്ഞ ഉപയോഗിച്ചോ ഇന്‍സ്റ്റോള്‍ ചെയ്യുക.

ഡെബിയന്‍/ഉബുണ്ടു ഉപയോക്താക്കള്‍ക്ക്

dictd ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിനു വേണ്ടിയുള്ള .deb ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. പാക്കേജ് മാനേജര്‍ ഉപയോഗിച്ചോ "sudo dpkg -i dict-freedict-eng-mal-0.1-2_all.deb" എന്ന ആജ്ഞ ഉപയോഗിച്ചോ ഇന്‍സ്റ്റോള്‍ ചെയ്യുക.

മറ്റുള്ള വിതരണങ്ങള്‍

നിഘണ്ടുവിന്റെ ഉറവ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക. താഴെപ്പറയുന്ന ആജ്ഞകള്‍ ഉപയോഗിച്ച് Dict രൂപത്തിലാക്കി ഇന്‍സ്റ്റോള്‍ ചെയ്യുക.

 1. tar xzf dictionary/dict-freedict-eng-mal-0.1.tar.gz
 2. cd dict-freedict-eng-mal-0.1
 3. dictfmt -f --utf8 -s -s Freedict-English-Malayalam -u smc.org.in dict-freedict-eng-mal < dict-freedict-eng-mal-src.txt && dictzip dict-freedict-eng-mal.dict
 4. echo -e 'database Freedict-English-Malayalam  {data “/usr/share/dictd/dict-en-ml.dict.dz” \n\t index “/usr/share/dictd/dict-en-ml.index”}' >> /etc/dictd.conf
 5. echo "server localhost" >> /etc/dict.conf
 6. /etc/rc.d/init.d/dictd start

ഉപയോഗം

Gnome Dictionary

gnome-dictionary എന്ന പ്രയോഗം തുറന്ന് "Edit->Preferences" എന്ന ജാലകത്തില്‍ "Source" എന്ന Tab-ല്‍ നിലവിലുള്ള നിഘണ്ടു ഉറവിടങ്ങള്‍ കാണാം. dict.org എന്ന സെര്‍വര്‍ ആയിരിക്കും നിഘണ്ടു ഉറവിടമായി സജ്ജീകരിച്ചിട്ടുണ്ടാവുക. ഇന്‍സ്റ്റോള്‍ ചെയ്ത നിഘണ്ടു ഉറവിടം ചേര്‍ക്കാന്‍ "Add" എന്ന ബട്ടണില്‍ ഞെക്കുക. ഒരു പുതിയ നിഘണ്ടു ഉറവിടം ചേര്‍ക്കുവാനുള്ള ജാലകം തുറന്നു വരും. അതില്‍ "Description" എന്നത് "Freedict-English-Malayalam" എന്നും "Hostname" എന്നത് "localhost" എന്നും ചേര്‍ത്തതിനു ശേഷം "Add" ബട്ടണില്‍ ഞെക്കുക. ഇനി നിഘണ്ടു ഉറവിടങ്ങളുടെ പട്ടികയില്‍ നിന്നും ഇപ്പോള്‍ ചേര്‍ത്ത ഉറവിടം‌ തെരഞ്ഞെടുക്കുക..

600px|പ്രാദേശികവത്കരിച്ച ഗ്നോം പണിയിട സംവിധാനത്തിന്റെ തിരചിത്രം

ഇത്രയും കാര്യങ്ങള്‍ ആദ്യത്തെ പ്രാവശ്യം മാത്രം ചെയ്താല്‍ മതി. പിന്നീടുപയോഗിക്കുമ്പോള്‍ വാക്കുകള്‍ തിരഞ്ഞാല്‍ മാത്രം മതി.

KDict

കെഡിക്ട് തുറന്നു് setting->Configure dictionary എടുത്തു് താഴെക്കാണുന്ന വിധം ക്രമീകരിക്കുക

ചിത്രം:Kdict-configuration.png

അതിനുശേഷം നിങ്ങള്‍ക്കു് നിഘണ്ടു ഉപയോഗിക്കാം.

ചിത്രം:Kdict.png

വികസിപ്പിച്ചത്

  1. രജീഷ് കെ. നമ്പ്യാര്‍
  2. സന്തോഷ് തോട്ടിങ്ങല്‍

മലയാളം-ഇംഗ്ലീഷ് നിഘണ്ടു

മലയാളം-മലയാളം നിഘണ്ടു