വിന്‍ഡോസില്‍ നിന്ന് ലിനക്സിലേയ്ക്ക്/FAQ

From SMC Wiki
Revision as of 08:53, 11 August 2009 by Praveenp (talk | contribs) (++)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പതിവായി ചോദിക്കാറുളള ചോദ്യങ്ങള്‍

  • ലിനക്സ് സൌജന്യമായി ലഭിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണെന്നറിയാം. പക്ഷേ വിന്‍ഡോസും ഞാന്‍ പണം മുടക്കി വാങ്ങിയതല്ല. പിന്നെന്തിനു ഞാന്‍ ലിനക്സ് ഉപയോഗിക്കണം?
  • ഉപയോഗിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളതും പ്രവര്‍ത്തിപ്പിക്കാന്‍ വളരെയധികം കമാന്‍ഡുകള്‍ അറിഞ്ഞിരിക്കേണ്ടതുമായ ഓപ്പറേറ്റിങ് സിസ്റ്റമാണ് ലിനക്സ് എന്നു കേള്‍ക്കുന്നു. ഇതു ശരിയാണോ?
  • ഞാന്‍ ലിനക്സ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ലിനക്സ് എന്ന പേരിനു പകരം ഉബുണ്ടു, റെഡ്‌ഹാറ്റ്, ഡെബിയന്‍ തുടങ്ങി പല പേരുകള്‍ കേള്‍ക്കുന്നു. എന്താണിങ്ങനെ?
  • നിരവധി ലിനക്സ് വിതരണങ്ങളെ കുറിച്ച് എനിക്കു മനസ്സിലായി, പക്ഷേ ഏതാണ് എനിക്കേറ്റവും ഉപകാരപ്രദം?
  • എന്റെ കമ്പ്യൂട്ടറില്‍ ലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്താല്‍, ഞാനുപയോഗിച്ചുകൊണ്ടിരിക്കുന്ന വിന്‍ഡോസിനെന്തു സംഭവിക്കും? വിന്‍ഡോസില്‍ ഉപയോഗിക്കുകയും ശേഖരിക്കുകയും ചെയ്തിരിക്കുന്ന ഡേറ്റാകള്‍ നഷ്ടപ്പെട്ടു പോകുമോ?
  • ലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ സ്വാപ് (Swap) പാര്‍ട്ടീഷനു ചോദിക്കുന്നു. എന്താണത്?
  • എന്റെ ലോഗിന്‍ മെനുവില്‍ സെഷന്‍ (Session) എന്നു കൊടുത്തിരിക്കുന്നതെന്താണ്?
  • എന്താണ് ജിനോം (Gnome)?
  • കെഡിഇ - ജിനോം ഇവ തമ്മിലുള്ള വ്യത്യാസമെന്താണ്?
  • പുതിയ സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാനെന്താണു മാര്‍ഗ്ഗം?
  • സോഫ്റ്റ്‌വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യാനാണ്‌ ഞാന്‍ ശീലിച്ചിരിക്കുന്നത്, ലിനക്സില്‍ അതു സാധിക്കുകയില്ലേ?
  • വിന്‍ഡോസ് ഇന്സ്റ്റോള്‍ ചെയ്ത് കഴിയുമ്പോള്‍ ഹാഡ് വെയര്‍ ഡ്രൈവര്‍ സിഡികള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ലിനക്സില്‍ അതു വേണ്ടി വന്നില്ല. എന്റെ ഹാഡ്‌വെയര്‍ എപ്പോഴാണ്‌ പ്രവര്‍ത്തിക്കാതാവുക?
  • വിന്‍ഡോസില്‍ ഞാന്‍ പതിവായി ഡിസ്ക്ക് ഡീഫ്രാഗ്മെന്റേഷന്‍ നടത്താറുണ്ടായിരുന്നു, ലിനക്സില്‍ അതിനു സഹായിക്കുന്ന ഉപകരണങ്ങളൊന്നും മെനുവില്‍ കാണുന്നില്ല. ലിനക്സില്‍ ഡീഫ്രാഗ്മെന്റേഷന്‍ ആവശ്യമല്ലേ?
  • വൈന്‍ (Wine) ഇന്‍സ്റ്റോള്‍ ചെയ്താല്‍ വിന്‍ഡോസിലെ സോഫ്റ്റ്‌വെയറുകള്‍ ലിനക്സില്‍ പ്രവര്‍ത്തിപ്പിക്കാമെന്നു കേള്‍ക്കുന്നു. ഇതു സത്യമാണോ?
  • എന്റെ ഡെസ്ക്റ്റ്ടോപ്പില്‍ പ്രധാനമെനുവില്‍ System>preference>Qt setting എന്നു കാണുന്നു! എന്താണീ Qt setting?