വാര്‍ഷികപൊതുപരിപാടി 2013/കൂടിയാലോചനകള്‍/ഐസാറ്റ് ഓഗസ്റ്റ്29

From SMC Wiki
Revision as of 14:50, 30 August 2013 by Pravs (talk | contribs) (ഐസാറ്റിലെ മിനിറ്റ്സ്)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഐസാറ്റില്‍ (aisat.ac.in) നിന്നും ഫിലിപ്, ജെസ്സി എന്നിവരും സ്വതന്ത്ര മലയാളം കമ്പ്യൂട്ടറിനു് വേണ്ടി സൂരജ് കേണോത്ത്, ഋഷികേശ് കെബി, പ്രവീണ്‍ എ, വിഷ്ണു എം എന്നിവരുമുണ്ടായിരുന്നു. ഈ ഒത്തുചേരല്‍ ഒരുക്കിയ ബോബിന്‍സന്‍ രണ്ടു് ഭാഗത്തു് നിന്നും സംസാരിച്ചു.

  • സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സെല്‍ തുടങ്ങാനുള്ള എല്ലാ പിന്തുണയും ഐസാറ്റിന്റെ ഭാഗത്തു് നിന്നുണ്ടാവും
  • അടുത്ത ആഴ്ച തന്നെ കമ്പ്യൂട്ടര്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്താനുള്ള ക്ലാസ് ഉണ്ടാകും.

രണ്ടു് മണിക്കൂറായി രണ്ടു് പേര്‍ രണ്ടു് ദിവസമായി ക്ലാസെടുക്കാനാണു് തീരുമാനിച്ചതു്. കമ്പ്യൂട്ടര്‍ സയന്‍സ് മാത്രമായൊതുക്കാതെ മറ്റുള്ള വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്താനുള്ള സജീവ ശ്രമമുണ്ടാകും.

  • വിദ്യാര്‍ത്ഥികള്‍ തന്നെ കാര്യങ്ങള്‍ ഏറ്റെടുത്തു് നടത്തുന്ന രീതിയിലായിരിയ്ക്കും കാര്യങ്ങള്‍.
  • പിന്നീടുള്ള ക്ലാസുകള്‍ താത്പര്യമുള്ളവര്‍ക്കു് മാത്രമായി വയ്ക്കാം.
  • മെയിലിങ്ങ് ലിസ്റ്റ്, ഐആര്‍സി തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ചു് വിദ്യാര്‍ത്ഥികളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയും തമ്മിലുള്ള നിരന്തര ആശയവിനിമയത്തിനുള്ള അവസരം തുറക്കും.
  • ഐസാറ്റില്‍ ഒരു ഹാക്ക്സ്പേസ് തുടങ്ങാനുള്ള സാധ്യതയും ആരായും
  • മാനേജ്മെന്റില്‍ നിന്നുള്ള പൂര്‍ണ്ണ പിന്തുണയുള്ളൊരു കോളേജില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് നന്നായി വേരോട്ടമുള്ളൊരു സ്ഥലമായി മാറ്റാനുള്ളൊരു സുവര്‍ണ്ണാവസരമാണിതു്.
  • എറണാംകുളത്തും പരിസര പ്രദേശത്തുനിന്നുള്ളൊരു നല്ലൊരു ടീം ഉണ്ടാക്കണം. താത്പര്യമുള്ളവര്‍ മുന്നോട്ടു് വരണം.