ഫയര്‍ഫോക്സ് മലയാളം പത്രക്കുറിപ്പ്: Difference between revisions

From SMC Wiki
No edit summary
No edit summary
Line 3: Line 3:
സുഹൃത്തുക്കളെ,
സുഹൃത്തുക്കളെ,


ഇന്റര്‍നെറ്റ് ലോകത്ത് വളരെയധികം ജനപ്രീതിയാര്‍ജിച്ച സ്വതന്ത്ര വെബ് ബ്രൗസര്‍, മോസില്ല ഫയര്‍ഫോക്സ്  ഇനിമുതല്‍ മലയാളത്തിലും ലഭ്യമാണെന്ന സന്തോഷവാര്‍ത്ത നിങ്ങളെ അറിയിച്ചുകൊള്ളുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലൂടെ മലയാളികളെ തങ്ങളുടെ മാതൃഭാഷയില്‍ത്തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാന്‍ പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന കൂട്ടായ്മയുടെ ഭാഗമായ [ഫയര്‍ഫോക്സ് മലയാളം | ഫയര്‍ഫോക്സ് മലയാളം] സംഘമാണ് ഈ അഭിമാന നേട്ടത്തിന് പിന്നില്‍.
ഇന്റര്‍നെറ്റ് ലോകത്ത് വളരെയധികം ജനപ്രീതിയാര്‍ജിച്ച സ്വതന്ത്ര വെബ് ബ്രൗസര്‍, മോസില്ല ഫയര്‍ഫോക്സ്  ഇനിമുതല്‍ മലയാളത്തിലും ലഭ്യമാണെന്ന സന്തോഷവാര്‍ത്ത നിങ്ങളെ അറിയിച്ചുകൊള്ളുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലൂടെ മലയാളികളെ തങ്ങളുടെ മാതൃഭാഷയില്‍ത്തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാന്‍ പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന കൂട്ടായ്മയുടെ ഭാഗമായ [[ഫയര്‍ഫോക്സ് മലയാളം | ഫയര്‍ഫോക്സ് മലയാളം]] സംഘമാണ് ഈ അഭിമാന നേട്ടത്തിന് പിന്നില്‍.


'''മോസില്ല ഫയര്‍ഫോക്സ്'''
'''മോസില്ല ഫയര്‍ഫോക്സ്'''

Revision as of 03:45, 3 August 2010

ഫയര്‍ഫോക്സ് ഇനി മലയാളത്തിലും

സുഹൃത്തുക്കളെ,

ഇന്റര്‍നെറ്റ് ലോകത്ത് വളരെയധികം ജനപ്രീതിയാര്‍ജിച്ച സ്വതന്ത്ര വെബ് ബ്രൗസര്‍, മോസില്ല ഫയര്‍ഫോക്സ് ഇനിമുതല്‍ മലയാളത്തിലും ലഭ്യമാണെന്ന സന്തോഷവാര്‍ത്ത നിങ്ങളെ അറിയിച്ചുകൊള്ളുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലൂടെ മലയാളികളെ തങ്ങളുടെ മാതൃഭാഷയില്‍ത്തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാന്‍ പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന കൂട്ടായ്മയുടെ ഭാഗമായ ഫയര്‍ഫോക്സ് മലയാളം സംഘമാണ് ഈ അഭിമാന നേട്ടത്തിന് പിന്നില്‍.

മോസില്ല ഫയര്‍ഫോക്സ്

മോസില്ല കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു സ്വതന്ത്ര വെബ്ബ് ബ്രൗസറാണ് മോസില്ല ഫയര്‍ഫോക്സ്. മോസില്ല അപ്ലിക്കേഷന്‍ സ്വീറ്റിന്റെ പിന്‍‌ഗാമിയെന്നോണം പ്രവര്‍ത്തനമാരംഭിച്ച ഫയര്‍ഫോക്സ് ഇന്ന് ഏറ്റവും ജനകീയമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലൊന്നാണ്. വെബ്ബ് ബ്രൗസര്‍ ഉപഭോക്താക്കളില്‍ 30%-ഓളം ആളുകള്‍ ഉപയോഗിക്കുന്ന ഫയര്‍ഫോക്സ്, പ്രചാരത്തില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോററിനു പിന്നിലായി രണ്ടാം സ്ഥാനത്താണ്. 2010 ജൂലൈ 23-ന് ഇതിന്റെ ഏറ്റവും പുതിയ സ്ഥിരതയുള്ള പതിപ്പ് 3.6.8 പുറത്തിറങ്ങി.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യത്തോടെ 2001-ല്‍ സ്ഥാപിതമായ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് (എസ്.എം.സി). സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി മലയാളം കമ്പ്യൂട്ടിങ്ങ് ജനങ്ങളിലേക്കെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന എസ്.എം.സി. ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൂട്ടായ്മകളില്‍ ഏറ്റവും വലുതാണ്. ഭാഷാ കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളുടെ വികസനം, സ്വതന്ത്ര പണിയിട സം‌വിധാനങ്ങളുടെയും സോഫ്റ്റ്‌വെയറുകളുടെയും പ്രാദേശികവത്കരണം, മലയാളം ഫോണ്ടുകളുടെ നിര്‍മാണം തുടങ്ങിയവയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രധാന കാര്യപരിപാടികള്‍.

ഫയര്‍ഫോക്സിന്റെ പ്രാദേശികവത്കരണം

അനി പീറ്റര്‍, അനൂപന്‍, ഹരി വിഷ്ണു എന്നിവരടങ്ങുന്ന ഫയര്‍ഫോക്സ് മലയാളം സംഘമാണ് പ്രാദേശികവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 3.1 പതിപ്പ് മുതല്‍ പരീക്ഷണാടിസ്ഥാനത്തിലായിരുന്ന മലയാളം ഫയര്‍ഫോക്സിന് 3.6.8 പതിപ്പോടെ ഔദ്യോഗിക പിന്തുണ ലഭിച്ചു. മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടൊരു നാഴികക്കല്ലാണിത്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍
(തിയ്യതി)
wiki.smc.org.in
smc-discuss@googlegroups.com