ഫയര്‍ഫോക്സ് മലയാളം

From SMC Wiki
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

ഫയര്‍ഫോക്സ് മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര ബ്രൌസറായ ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പരിഭാഷാ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്

  1. അനി പീറ്റര്‍
  2. അനൂപന്‍
  3. ഹരി വിഷ്ണു
  4. ആഷിക് സലാഹുദ്ദീന്‍

സംരംഭത്തില്‍ പങ്കു് ചേരുവാന്‍ താല്‍പര്യമുള്ളവര്‍ ദയവായി discuss@lists.smc.org.in-ലേക്കു് മെയില്‍ അയയ്ക്കുക.

പരിഭാഷയുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ക്കായി ഫയര്‍ഫോക്സ് 4.0 പരിഭാഷ എന്ന താള്‍ കാണുക


ഫയര്‍ഫോക്സ് 3.6.8 മലയാളത്തില്‍

ഫയര്‍ഫോക്സ് മലയാളം ഗ്നു സംരംഭത്തിന്റെ ഗ്നു ഐസ്ക്യാറ്റിലും ചേര്‍ത്തിരിക്കുന്നു. മലയാളം ഭാഷാ പ്ലഗിന്‍ ഇവിടെ നിന്നും എടുക്കാവുന്നതാണു്.

ഫയര്‍ഫോക്സ് മലയാള ബഗുകള്‍

നിലവില്‍ മലയാളത്തിനുള്ള ബഗുകള്‍ ഡാഷ്ബോര്‍ഡില്‍ ഡാഷ്ബോര്‍ഡില്‍ ലഭ്യമാകുന്നു. ഇവിടെ പറഞ്ഞിട്ടുള്ള .lang ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്തു് അവയില്‍ ആവശ്യമായ തിരുത്തലുകള്‍ ചെയ്യുന്നതിനായി ഈ കണ്ണിയിലേക്കു് കണ്ണിയിലേക്കു് പോകുക.

.lang ഫയലില്‍ പ്രവര്‍ത്തിയ്ക്കുവാന്‍ താല്‍പര്യമുള്ളവര്‍, ദയവായി അവ മുകളില്‍ പറഞ്ഞ കണ്ണിയില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു്, തര്‍ജ്ജമ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്നു് എസ് എം സി മെയിലിങ് ലിസ്റ്റിലേക്കു് അയയ്ക്കുക. പരിശോധനയ്ക്കു് ശേഷം മോസിലയിലേക്കു് അപ്‌ലോഡ് ചെയ്യാം.

നിങ്ങളുടെ പേരു്, നിങ്ങള്‍ തര്‍ജ്ജമയ്ക്കായി തെരഞ്ഞെടുക്കുന്ന ഫയലിനെതിരെയായി താഴെയുള്ള പട്ടികയില്‍ ചേര്‍ക്കുക:-

.lang ഫയലിന്റെ പേരു് പരിഭാഷകന്റെ/പരിഭാഷകയുടെ പേരു് അവസ്ഥ
main.lang
snippets.lang
newsletter.lang
download.lang
firefoxtesting.lang

പരിഭാഷയില്‍ തിരുത്തലുകള്‍ ആവശ്യമായവ

https://plus.google.com/103026758621877976115/posts/VRF23rAAwLt