പറയുംപോലെ

From SMC Wiki
Revision as of 17:13, 2 November 2013 by Manojk (talk | contribs)

ഒരു ഇംഗ്ലീഷ് - മലയാളം (യൂണീകോഡ്) ഫൊണറ്റിക് ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂളാണ് പറയുംപോലെ.

വികസിപ്പിച്ചത് : നന്ദകുമാര്‍ <nandakumar96@gmail.com>

വെബ്പേജ് രൂപത്തില്‍

ഈ വെബ്പേജ്] വെറുതേ സേവ് ചെയ്തുവച്ചാല്‍, എപ്പോള്‍ വേണമെങ്കിലും ഓഫ്‌ലൈനായി തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാം. ഗ്നു/ലിനക്സ്, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ആപ്പ്ള്‍ മാക് ഒ.എസ്. എക്സ്, ആന്‍ഡ്രോയ്ഡ് തുടങ്ങി മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഇത് പ്രവര്‍ത്തിയ്ക്കും.

ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍

1. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്ത് Save Link As... എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. പരിചയമുള്ള ഒരു സ്ഥലം തെരഞ്ഞെടുത്ത് സേവ് ചെയ്യുക. 2. ക്രോമിയത്തിന്റെ പ്രധാനമെനുവില്‍നിന്ന് Tools → Extensions തുറക്കുക. 3. ആ പേജിലേയ്ക്ക് നേരത്തേ ഡൗണ്‍ലോഡ് ചെയ്തുവച്ച ഫയല്‍ ഡ്രാഗ് ചെയ്തിടുക. Add എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

ആപ്ലിക്കേഷന്‍ രൂപത്തില്‍

ഗ്നു/ലിനക്സ്

  • : ഈ വെബ്പേജ് വെറുതേ സേവ് ചെയ്തുവച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഓഫ്‌ലൈനായി തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാം.
  • : ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ https://launchpad.net/parayumpole/+download

ഉദാഹരണങ്ങള്‍

പൈപ്പ് (|) ഉപയോഗിച്ച് അക്ഷരങ്ങളെ വേര്‍തിരിയ്ക്കാം (വ്യത്യാസം ശ്രദ്ധിയ്ക്കുക): paRayumpOle, paRayum|pOle പറയുമ്പോലെ, പറയുംപോലെ

ka, k|a; kaa, ka|a ക, ക്അ; കാ, കഅ

ബ്രെയ്സുകള്‍ക്കിടയില്‍ക്കൊടുത്ത് ട്രാന്‍സിലിറ്ററേഷന്‍ ഒഴിവാക്കാം: ee prograaminRe pEr imgleeshil\ {Parayumpole} ennaaNezhuthuka. ഈ പ്രൊഗ്രാമിന്റെ പേര് ഇംഗ്ലീഷില്‍ Parayumpole എന്നാണെഴുതുക.

സോഴ്കോഡ്

<ഗിറ്റില്‍ പുതുക്കണം >

പകര്‍പ്പവകാശം

പറയുംപോലെ GNU(GNU General Public License) GPL v3 പതിപ്പിനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു