ഡെബിയന്‍ മലയാളം

From SMC Wiki
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering

ശ്രദ്ധിയ്ക്കൂ: പ്രസാധനക്കുറിപ്പുകളുടെ മലയാളം പരിഭാഷയ്ക്കു് നിങ്ങളുടെ സഹായം ആവശ്യമാണു്.

ഡെബിയന്‍ പ്രവര്‍ത്തക സംവിധാനത്തിന്റെ ഇന്‍സ്റ്റളേഷനും ക്രമീകരണവും പൂര്‍ണമായും മലയാളത്തില്‍ ചെയ്യാന്‍ പര്യാപ്തമാക്കുക എന്നതാണു് ഡെബിയന്‍ മലയാളത്തിന്റെ ലക്ഷ്യം. ഡെബിയന്‍ തയ്യാറാക്കിയിട്ടുള്ള കൂടുതല്‍ പാക്കേജുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്തു് ആ പാക്കേജിന്റെ ക്രമീകരണത്തിനു് സഹായിക്കുന്ന ചോദ്യങ്ങള്‍ ചോദിയ്ക്കുകയും അതിനു് മറുപടി പറയാനാവശ്യമായ വിവരണങ്ങളും മുന്നറിയിപ്പുകളും നല്കുകയും ചെയ്യുന്നു. മലയാളം മാത്രം അറിയാവുന്ന ഒരാളെ ഡെബിയന്‍ ഉപയോഗിയ്ക്കാന്‍ പര്യാപ്തമാക്കണമെങ്കില്‍ ഇവയെല്ലാം മലയാളത്തില്‍ ലഭ്യമായിരിയ്ക്കണം.

ഈ സംരംഭത്തിലെ അംഗങ്ങളുമായി സംവദിയ്ക്കാന്‍ debian-l10n-malayalam എന്ന ഇമെയില്‍ പട്ടികയില്‍ ചേരുക.

Debian Etch Desktop in Malayalam

ഓര്‍ക്കൂട്ട്

ഡെബിയന്‍ ഗ്നു/ലിനക്സില്‍ ഐ-ബസ് ആണ് ഇപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്."സ്കിം" ഇപ്പോള്‍ പഴയതായി. ഐ-ബസ് നിങ്ങളുടെ ഗ്നൂ/ലിനക്സ് സിസ്റ്റത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ :

su - (give root password)

apt-get update && apt-get install ibus ibus-gtk ibus-m17n m17n-contrib അതിനു ശേഷം, ibus-setup ഉപയോഗിച്ച് സെറ്റ് ചെയ്യാവുന്നതാണ്.

സംരംഭങ്ങള്‍

"എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ" ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.