കെ.ഡി.ഇ മലയാളം

From SMC Wiki
Revision as of 06:32, 27 November 2019 by Subins2000 (talk | contribs) (Move prettyurl)
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering

കെഡിഇ മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണ് . സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള കെഡിഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണ് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഇതിലെ അംഗങ്ങളുടെ നാമാവലി ഇവിടെ. ഇതിൽ നിങ്ങള്‍ക്കും അംഗമാകാവുന്നതാണ് . ഗ്നോം നൂറടിയ്ക്കുന്നതിനു് മുമ്പേ നൂറടിയ്ക്കുക എന്നതാണു് കെഡിഇ മലയാളത്തിന്റെ ഒരു ലക്ഷ്യം. നിങ്ങളുടെ സജീവ പങ്കാളിത്തമില്ലാതെ ഈ ലക്ഷ്യം കൈവരിയ്ക്കാന്‍ സാധ്യമല്ല. കെഡിഇയെ എപ്പോഴും ഒരു രണ്ടാം തരക്കാരനായി കണക്കാക്കുന്നതായി നിങ്ങള്‍ക്കു് തോന്നിയിട്ടുണ്ടോ? ഒരു കെഡിഇ പ്രേമിയാണെങ്കില്‍ അതിനൊരു മാറ്റം വരുത്താൻ ഇതാ നിങ്ങള്‍ക്കൊരവസരം. ഇനിയും മടിച്ചു് നില്‍ക്കാതെ ഇന്നു് തന്നെ പരിഭാഷയിൽ പങ്കുചേരൂ.

പരിഭാഷ ചെയ്യാൻ ഈ വെബ് ഉപകരണം ഉപയോഗിക്കുക.

പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍ എന്ന കണ്ണിയില്‍ പരിഭാഷ ചെയ്തു് തുടങ്ങാന്‍ സഹായകരമായ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്. കെഡിഇ സംഭരണിയില്‍ പരിഭാഷകള്‍ ചേര്‍ക്കാന്‍ അനുമതിയുള്ള അംഗങ്ങളാണു് മാക്സിന്‍ ബി ജോണും പ്രവീണും അനി പീറ്ററും ശരത് ലക്ഷ്മണും സുബിൻ സിബിയും.

കെഡിഇ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഭാഷകളില്‍ 58ആമതു് സ്ഥാനമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. ആകെ 101 ഭാഷകളുള്ളതില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് പോര്‍ച്ചുഗീസും ഉക്രേനിയനും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് ഹിന്ദിയുമാണു. എല്ലാ ഭാഷകളുമുള്‍പ്പെടുത്തിയ പട്ടിക ഇവിടെ.

എങ്ങനെ പരിഭാഷ ചെയ്യാം

തർജ്ജിമ ചെയ്യുന്നതിനായി പൂട്ടിൽ എന്ന സോഫ്റ്റ്‌വെയർ ആണ് വെബ്‌സൈറ്റിയിൽ ഉപയോഗിക്കുന്നത്.

പരിഭാഷ ചെയ്യുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ

1 . അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ലോഗിൻ ചെയ്യുക.
2 . പൂട്ടിലിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഇത് വായിക്കുക.
3 . കെ.ഡി.ഇ കെ.ഫ് .5 -ൽ നിന്നും ഫയൽ തിരഞ്ഞെടുക്കുക.
4 . തർജ്ജിമ ചെയ്യുക.[മുൻഗണന പട്ടിക നോക്കുക.]

ശ്രദ്ധിക്കുക: Your names (NAME OF TRANSLATORS),Your emails (EMAIL OF TRANSLATORS)തുടങ്ങിയവ കാണുന്നിടങ്ങളിലേക്ക് നിങ്ങളുടെ പേരും മെയിൽ ഐ.ഡി. യും ചേർക്കുക.

കെ ഡി ഇ മലയാളത്തില്‍ പ്രവര്‍ത്തിച്ചവര്‍