കുട്ടന്‍സ്‌

From SMC Wiki

കുട്ടന്‍സ്‌

കുട്ടന്‍സ്‌ യുണിക്കോഡിനെ ആസ്ക്കിയിലേക്കും തിരിച്ചും മാറ്റാനുള്ള ഒരു ഉപാധിയാണ്. പയ്യന്‍സ് എന്ന പ്രോഗ്രാം ഉപയോഗിച്ചാണ് കുട്ടന്‍സ്‌ ഇത് സാധ്യമാക്കുന്നത്

ഇന്‍സ്റ്റലേഷന്‍

ഫെഡോറ ഉപയോക്താക്കള്‍ക്ക്

  1. കുട്ടന്‍സ് RPM ഇവിടെ നിന്നും ഡൗണ്‍ലോഡു ചെയ്യുക.
  2. "rpm -ivh kuttans-0.1-1.i386.rpm" എന്ന ആജ്ഞ ഉപയോഗിച്ചോ, പാക്കേജ് മാനേജര്‍ ഉപയോഗിച്ചോ ഇന്‍സ്റ്റോള്‍ ചെയ്യുക
  3. "Applications -> Accessories -> Kuttans" എന്ന മെനു ഉപയോഗിച്ചോ, "kuttans" എന്ന ആജ്ഞ ഉപയോഗിച്ചോ കുട്ടന്‍സ് പ്രവര്‍ത്തിപ്പിക്കാം.

ഡെബിയന്‍/ഉബുണ്ടു ഉപയോക്താക്കള്‍ക്ക്

മറ്റ് വിതരണങ്ങള്‍

  1. കുട്ടന്‍സ് ഉറവ ഏറ്റവും പുതിയതു് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.
  2. tar xjf kuttans-0.1.tar.bz2 എന്ന ആജ്ഞ പ്രവര്‍ത്തിപ്പിച്ച് പൊതിക്കെട്ടു തുറക്കുക.
  3. cd kuttans-0.1 && make എന്ന ആജ്ഞ നല്‍കി കുട്ടന്‍സ് പ്രവര്‍ത്തിപ്പിക്കുക


മൈക്രോസോഫ്റ്റ് വിന്ഡോസില്‍

thumb|200px|വിന്ഡോസില്‍ പ്രവര്‍ത്തിക്കുന്ന കുട്ടന്‍സ്‌ ഗ്നു/ലിനക്സിലെന്നപോലെ വിന്ഡോസിലും കുട്ടന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും, എന്നാല്‍ ഇതിന് കുറച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ആദ്യമായി ഇവിടെ നിന്നും വിന്‍ഡോസിന് വേണ്ടിയുള്ള പൈത്തണ്‍ ഇറക്കി ഇന്‍സ്റ്റോള്‍ ചെയ്യണം, അതു കഴിഞ്ഞ് ഇവിടെ നിന്നും വിന്‍ഡോസിന് വേണ്ടിയുള്ള PyQtയും ഇന്‍സ്റ്റോള്‍ ചെയ്യണം. കുട്ടന്‍സ് പ്രവര്‍ത്തിക്കണമെങ്കില്‍ പയ്യന്‍സ് എന്ന പ്രയോഗം കൂടെ ആവശ്യമുണ്ട് ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും മനസ്സിലാക്കുക. ഇത്രയുമായാല്‍ കുട്ടന്‍സ് പ്രവര്‍ത്തിപ്പിക്കാനുള്ള സാമഗ്രികളായി. ഇനി kuttans-x.x\src എന്ന കൂടയിലെ kuttans_main എന്ന ഫയലില്‍ രണ്ട് ക്ലിക്ക് ചെയ്ത് കുട്ടന്‍സ് പ്രവര്‍ത്തിപ്പിക്കാം


ഉപയോഗിക്കുന്ന വിധം

ഗ്നു/ലിനക്സില്‍

ചിത്രം:Kuttans.png

വികസിപ്പിച്ചതു്

  1. രാഹുല്‍ ആര്‍ എസ്
  2. രജീഷ് കെ നമ്പ്യാര്‍
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"
ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം