7,051 bytes added,
12:18, 25 November 2010 m===ചാത്തന്‍സ്===
ചാത്തന്‍സ് ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള, പയ്യന്‍സ് ([[Payyans]]) പ്രോഗ്രാമിനു വേണ്ടിയുള്ള ഒരു GUI ഉപാധിയാണ്. ചാത്തന്‍സ് ആന്തരികമായി പയ്യന്സിനെ ഉപയോഗിച്ചാണ് ആസ്കി<->യൂണിക്കോഡ് പരിവര്‍ത്തനം ചെയ്യുന്നത്. ആസ്കി ഫയലുകളെ യൂണിക്കോഡിലേക്ക് മാറ്റാനോ തിരിച്ചോ പയ്യന്സിനെ നേരിട്ടുപയോഗിക്കുന്നതിന് CLI (Command Line Interface) ആശ്രയിക്കേണ്ടതുണ്ട്. CLI ഉപയോഗിക്കാന്‍ താല്പര്യമില്ലെങ്കില് എളുപ്പത്തിനു വേണ്ടി ചാത്തന്‍സ് ഉപയോഗിക്കാം.
==ഇന്സ്റ്റലേഷന്==
===ഫെഡോറ ഉപയോക്താക്കള്‍ക്ക്===
ചാത്തന്‍സ് RPM [http://download.savannah.nongnu.org/releases/smc/chathans/chathans-0.5.1-2.i386.rpm ഇവിടെ] നിന്നും ഡൗണ്‍ലോഡ് ചെയ്യുക. "rpm -ivh chathans-0.5.1-2.i386.rpm" എന്ന ആജ്ഞ ഉപയോഗിച്ചോ പാക്കേജ് മാനേജര്‍ ഉപയോഗിച്ചോ ഇന്‍സ്റ്റോള്‍ ചെയ്യുക.
===ഡെബിയന്‍/ഉബുണ്ടു ഉപയോക്താക്കള്‍ക്ക്===
ചാത്തന്‍സ് DEB പൊതിക്കെട്ട് [http://download.savannah.nongnu.org/releases/smc/chathans/chathans-0.2-2_i386.deb ഇവിടെ] നിന്നും ഡൗണ്‍ലോഡ് ചെയ്യുക. "sudo dpkg -i chathans-0.2-2_i386.deb" എന്ന ആജ്ഞ ഉപയോഗിച്ചോ പാക്കേജ് മാനേജര്‍ ഉപയോഗിച്ചോ ഇന്‍സ്റ്റോള്‍ ചെയ്യുക.
===മറ്റ് വിതരണങ്ങള്‍===
ചാത്തന്‍സ് ഉറവ [http://download.savannah.nongnu.org/releases/smc/chathans/chathans-0.5.tar.gz ഇവിടെ] നിന്നും ഡൗണ്ലോഡൂ ചെയ്യുക. താഴെപ്പറയുന്ന ആജ്ഞകള്‍ "root" ആയതിനു ശേഷം പ്രവര്‍ത്തിപ്പിച്ച് ഇന്‍സ്റ്റോള്‍ ചെയ്യുക
# tar czf chathans-0.5
# cd chathans-0.5
# ./install.sh
==ഉപയോഗിക്കുന്ന വിധം==
"Applications->Accessories->Chathans" എന്ന മെനുവില്‍ നിന്നോ "chathans" എന്ന ആജ്ഞ ഉപയോഗിച്ചോ ചാത്തന്‍സ് പ്രവര്‍ത്തിപ്പിക്കുക.
[[image:ചാത്തന്‍സ്_0.5.png]]
===ആസ്കി ഫയലുകളെ യൂണിക്കോഡാക്കാന്‍===
യൂണിക്കോഡിലേക്ക് മാറ്റേണ്ട ആസ്കി ഫയലും (ഇത് ടെക്സ്റ്റ് ഫയലോ, പിഡിഎഫ് ഫയലോ ആകാം), ആസ്കി ഫോണ്ടിനു വേണ്ടിയുള്ള മാപ്പിങ്ങ് ഫയലും തിരഞ്ഞെടുക്കുക. മാപ്പിങ്ങ് ഫയല്‍ തിരഞ്ഞെടുക്കാനുള്ള ബട്ടനില്‍ ഞെക്കിയാല്‍ പയ്യന്സിന്റെ കൂടെ വരുന്ന മാപ്പിങ്ങ് ഫയലുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. മാറ്റിയതിനു ശേഷം ലഭിക്കേണ്ട യൂണിക്കോഡ് ഫയല്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ ചാത്തന്‍സ് അതു സ്വയമേവ ഉണ്ടാക്കിക്കൊള്ളും. "ആസ്കിയില് നിന്ന് യൂണിക്കോഡിലേക്ക്" എന്ന റേഡിയോ ബട്ടന് തിരഞ്ഞെടുക്കുക. പിന്നീട് പരിവര്‍ത്തനം ചെയ്യാനുള്ള ബട്ടനില്‍ ഞെക്കുക. പരിവര്‍ത്തനം ചെയ്തു തീരുന്നതു വരെ കാത്തിരിക്കുക. പരിവര്‍ത്തനം ചെയ്തു ഫയലിന്റെ പേര് ചാത്തന്‍സ് പറഞ്ഞു തരും.
===യൂണിക്കോഡ് ഫയലുകളെ ആസ്കി ഫോണ്ട് എന്‍കോഡിങ്ങിലേക്കു മാറ്റാന്‍===
ആസ്കിയിലേക്ക് മാറ്റേണ്ട യൂണിക്കോഡ് ഫയലും മാപ്പിങ്ങ് ഫയലും തിരഞ്ഞെടുക്കുക. "യൂണിക്കോഡില്‍ നിന്ന് ആസ്കിയിലേക്ക്" എന്ന റേഡിയോ ബട്ടന് തിരഞ്ഞെടുക്കുക. ലഭിക്കേണ്ട ആസ്കി ഫയലിന്റെ പേര് നല്‍കുകയോ നല്കാതിരിക്കുകയോ ചെയ്യാം. തുടര്‍ന്ന് പരിവര്‍ത്തനം ചെയ്യാനുള്ള ബട്ടനില്‍ ഞെക്കുക. പരിവര്‍ത്തനം ചെയ്തു തീരുന്നതു വരെ കാത്തിരിക്കുക. പരിവര്‍ത്തനം ചെയ്തു ഫയലിന്റെ പേര് ചാത്തന്‍സ് പറഞ്ഞു തരും.
പീഡീഎഫ് ല്‍ നിന്നും യൂണിക്കോഡിലേക്കുള്ള മാറ്റം ഗ്നു/ലിനക്സില്‍ മാത്രമേ പ്രവര്‍ത്തിയ്ക്കു..
സ്കാന്‍ ചെയ്ത പീഡിഎഫ് അല്ല, ആസ്കി ഫോണ്ട് എന്‍കോഡ് ചെയ്ത പീഡിഎഫ് ആണു് ഉപയോഗിക്കേണ്ടതു്.
==വികസിപ്പിച്ചതു്==
രജീഷ് കെ നമ്പ്യാര്‍
''"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"''
ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം