Anonymous

Changes

From SMC Wiki
no edit summary
# ആ ഫയല്‍ നിങ്ങള്‍ പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചാല്‍ നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലേക്കു് ഒരു കത്തിടുക. "ഞാന്‍ ഇതില്‍ കൈ വച്ചിട്ടുണ്ടു് വേറെയാരും തൊട്ടു പോകരുതു്" എന്നു് പറഞ്ഞു്. അബദ്ധത്തില്‍ വേറെയാരും അതേ ഫയല്‍ തന്നെ പരിഭാഷ ചെയ്യാതിരിക്കാന്‍ വേണ്ടിയുള്ള ഒരു മുന്‍കരുതലാണിതു്.
# എന്നിട്ടു് ഒഴിവു് സമയങ്ങളില്‍ പരിഭാഷ ചെയ്യുക. നിങ്ങള്‍ക്കിഷ്ടമുള്ള എഴുത്തിടം (text editor) ഇതിനായി ഉപയോഗിയ്ക്കാം. നിങ്ങള്‍ക്കിഷ്ടമുള്ള നിവേശകരീതിയും (input method)... poedit, kbabel, gtranslator എന്നീ പ്രയോഗങ്ങളുമുപയോഗിയ്ക്കാം.
# പരിഭാഷ ചെയ്യുമ്പോള്‍ പല ഇംഗ്ലീഷ് വാക്കുകളുടെയും മലയാളം വാക്കുകളെപറ്റി നിങ്ങള്‍ക്ക് സംശയം വരും. ചില സാങ്കേതിക പദങ്ങളുടെയുംസംശയം വരുമ്പോള്‍ [http://l10n.kde.org/dictionary/search-translations.phpനിലവില്‍ ചെയ്ത പരിഭാഷയില്‍ തന്നെ തെരഞ്ഞു് നോക്കാം].http://fci.wikia.com/wiki/മലയാളം/ഗ്ലോസ്സറി എന്ന താളില്‍ ചില സാങ്കേതിക പദങ്ങളുടെ മലയാളം ഉണ്ടു്. കൂടാതെ ഈ [http://www.malayalamresourcecentre.org/mrc/dictionary/find.jsp?lang=en English-മലയാളം നിഘണ്ടുവും] ഉപയോഗിക്കാം. എന്നിട്ടും കിട്ടിയില്ലെങ്കില്‍ മടിച്ചു നില്ക്കാതെ ഈ [http://groups.google.com/group/smc-discuss മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു്] അവ ഏതൊക്കെയാണെന്നു് എഴുതി ഒരു കത്തിടുക.
# പരിഭാഷ തുടങ്ങുന്നതിനു് മുമ്പ് http://fci.wikia.com/wiki/SMC എന്ന നമ്മുടെ വിക്കിയിലെ പ്രാദേശികവത്കരണ നടപടിക്രമങ്ങള്‍ (വഴികാട്ടി) എന്ന ലേഖനം, http://fci.wikia.com/wiki/GNOME/malayalam , http://fci.wikia.com/wiki/Po_file_editing എന്നിവ വായിക്കുന്നതു് നല്ലതായിരിക്കും.
# പരിഭാഷ "ഓകെ" എന്നു തോന്നുകയാണെങ്കില് അതു് അറ്റാച്ച് ചെയ്ത് ഈ [http://groups.google.com/group/smc-discuss മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു്] ഒരു കത്തിടുക. ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ റിവ്യൂ കഴിയണം എന്നു് നിങ്ങള്‍ക്കു് പറയാം. 10 ദിവസത്തോളം (അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള) സമയം നിങ്ങള്‍ക്കു് അനുവദിക്കാം.. ഇതു് നമ്മളിലാരെങ്കിലും പരിശോധിയ്ക്കും. ഏതെങ്കിലും നല്ല മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അവ ഉള്‍പ്പെടുത്തണം.